(കൊടക് യാത്ര -ഭാഗം 2)
16/04/2017(Sunday)
ഞങ്ങൾ മഡികേരിയോട് തൽക്കാലം യാത്ര പറയുകയാണ്. അടുത്ത ലക്ഷ്യം കുശാൽനഗറാണ്. ഇന്ന് രാത്രി താമസിക്കുന്നതിനുള്ള മുറി മുൻകൂട്ടി ബുക്കു ചെയ്തിരിക്കുന്നത് അവിടെയുള്ള 'കൊടക് പ്ലാസ' എന്ന ഹോട്ടലിലാണ്. ഗോൾഡൻ ടെമ്പിളും നൈസർഗദ്ധാമ യുമെല്ലാം അവിടെ നിന്നും അധികം ദൂരത്തിലല്ല എന്ന ഒറ്റ കാരണത്താലാണ് താമസത്തിനായി കുശാൽനഗർ തെരഞ്ഞെടുത്തിരിക്കുന്നത്.
മഡികേരി -മൈസൂർ ദേശീയപാതയിലൂടെയാണ് ഞങ്ങളിപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഏകദേശം മുപ്പത് കിലോമീറ്റർ യാത്രയുണ്ട്.
ഓറഞ്ച് തോട്ടങ്ങളുടെ നാടാണ് കൊടകെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ, ഈ യാത്രയിലെവിടെയെങ്കിലും നല്ല ഓഞ്ച് ഷോപ്പുകൾ കാണുകയാണെങ്കിൽ, വണ്ടി നിർത്തി വാങ്ങണമെന്ന് നേരത്തെ തന്നെ മനസിലുറപ്പിച്ചിരുന്നതാണ്. അങ്ങനെ അവിടൊരു ഷോപ്പിനു മുന്നിൽ വണ്ടി നിർത്തി.
പച്ച കലർന്ന ഓറഞ്ച് നിറത്തോട് കൂടിയ നാരങ്ങകൾ. കട്ടിയുള്ള തൊലിയും കൂടുതൽ കാലം കേട് കൂടാതെ നിൽക്കാനുള്ള കഴിവും കൂർഗിലെ ഓറഞ്ചിന്റെ പ്രത്യേകതയാണെന്ന് ഞാൻ വായിച്ചിട്ടുണ്ട്. നാട്ടിലെ അതേ വില തന്നെയാണ്. രുചിച്ചു നോക്കുന്നതിനായി അതിലൊന്ന് ഞങ്ങൾക്ക് കിട്ടി. അധികം വലിപ്പമില്ലെങ്കിലും നല്ല മധുരമുള്ള ഓറഞ്ചുകൾ തന്നെയാണ്. അതിൽ കുറച്ച് തൂക്കിയെടുക്കാനായി പറഞ്ഞു.
വരുന്ന വഴികളിലൊന്നും ഒറ്റ ഓറഞ്ച് തോട്ടം പോലും കണ്ടിട്ടില്ല. തോൽപ്പെട്ടിയിലൂടെ സഞ്ചരിച്ചപ്പോൾ കാട്ടിനുള്ളിൽ മൃഗങ്ങളെ തെരഞ്ഞിരുന്ന അതേ സൂക്ഷ്മതയോടെ അവിടം മുതൽ തന്നെ ഓറഞ്ച് തോട്ടങ്ങൾ തെരഞ്ഞുകൊണ്ടിരിക്കുകയാണ് ഞങ്ങൾ.
പിന്നീടാണറിഞ്ഞത്, കൊടകിലിപ്പോൾ ഓറഞ്ച് തോട്ടങ്ങൾ കുറവാണെന്ന്.1960 കളിൽ ഏകദേശം 24000 ഹെക്ടർ സ്ഥലത്ത് ഓറഞ്ച് തോട്ടങ്ങളുണ്ടായിരുന്നു. ഇന്നത് 2000 ഹെക്ടറിൽ താഴെ മാത്രമേ ഉള്ളൂ എന്നാണറിയാൻ കഴിഞ്ഞത്. ഇവിടത്തെ തോട്ടങ്ങൾക്ക് വ്യാപകമായി അസുഖം പിടിപെടുകയും, കൃഷി ആദായകരമല്ലാതാകുകയും ചെയ്തതോടൊ കാപ്പിത്തോട്ടത്തിനിടയിലെ രണ്ടാം വിളമാത്രമായി അത് മാറുകയാണുണ്ടായത്.
നാലര മണിയോടെത്തന്നെ ഞങ്ങൾ കുശാൽനഗറിലെത്തി. ഞാൻ ബുക്ക് ചെയ്ത ഹോട്ടൽ, ഹൈവേയുടെ ഓരത്തു തന്നെയാണ്.അതുകൊണ്ട് തന്നെ റൂം കണ്ടെത്താൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. കയ്യിലുള്ള പ്രിൻറൗട്ട് കാണിച്ച് വേഗം തന്നെ ചെക്കിൻ ചെയ്തു.
നല്ല വൃത്തിയുള്ള മുറികൾ തന്നെയാണ്. ചെറുതായൊരു വിശ്രമത്തിനു ശേഷം ഞങ്ങളുടെ പ്രധാന ലക്ഷ്യത്തിലേക്ക് യാത്ര തുടർന്നു.
നാംഡ്രോളിംഗ് മൊണാസ്റ്ററി:
കുശാൽനഗറിൽ നിന്നും കേവലം ആറ് കിലോമീറ്റർ യാത്രയിൽ തന്നെ ബൈലകൂപ്പിലെത്താം. അവിടെ നാംഡ്രോളിംഗ് മൊണാസ്റ്ററിയിലാണ് ഗോൾഡൻ ടെമ്പിൾ സ്ഥിതി ചെയ്യുന്നത്.
അഞ്ചു മണിയോടെത്തന്നെ ഞങ്ങൾ അവിടെയെത്തി. ആദ്യം കാണുന്ന പ്രവേശന കവാടം കടന്ന് ഉള്ളിൽ പ്രവേശിച്ചാൽ വിശാലമായൊരു മുറ്റമാണ്. മുറ്റത്ത് അവിടവിടെയായി സഞ്ചാരികളായെത്തിയവരെ കാണുന്നുണ്ട്. നല്ലൊരു ശതമാനവും മലയാളികൾ തന്നെ.
മുറ്റത്തിന്റെ അവസാനത്ത് മറ്റൊരു കവാടമുണ്ട്. ആ കവാടം കടന്നാൽ, ഇനിയങ്ങോട്ട് ക്ഷേത്ര സമുച്ചയങ്ങളുടെ ലോകമാണ്.
ഞങ്ങൾ, കവാടം കടക്കുകയാണ്. ഭംഗിയായി പരിപാലിക്കുന്ന പൂന്തോട്ടം. അതിന് നടുവിലൂടെ വൃത്തിയുള്ളൊരു നടവഴി. ആ വഴി അവസാനിക്കുന്നത് ഒരു ക്ഷേത്ര കെട്ടിടത്തിന്റെ പടികളിലാണ് - സാങ്ഡോഗ് പാൽരി ടെമ്പിൾ. ടിബറ്റൻ ശൈലിയിലുള്ള വലിയൊരു കെട്ടിടം. ചുമരുകളിലും തൂണുകളിലുമെല്ലാം അത്തരത്തിലുള്ള ചിത്രപ്പണികൾ തന്നെ. ചുറ്റിലും കാണുന്ന കെട്ടിടങ്ങളും അതേ വാസ്തു ശൈലിയെ അനുഗമിക്കുന്നവ തന്നെ. ചൈനയിലോ നേപ്പാളിലോ മറ്റൊ എത്തിയപോലെ!
ഇങ്ങനെയൊരു ലോകം ഇവിടെ ഉണ്ടായതെങ്ങനെയെന്ന് എന്റെ മകൾ ഇടക്കിടെ അതിശയപൂർവ്വം ചോദിക്കുന്നുണ്ട്. എനിക്കറിയാവുന്ന ചരിത്രം ഞാനവൾക്ക് പറഞ്ഞു കൊടുത്തു.
1913 ൽ ചൈനയിൽ നിന്നും വേർപെട്ട ഒരു സ്വതന്ത്ര രാജ്യമായി നിലകൊള്ളുകയായിരുന്നു ടിബറ്റ്. അവിടത്തെ ആത്മീയ നേതാവുകൂടെയായിരുന്ന ദലൈലാമയായിരുന്നു അതിന്റെ ഭരണകാര്യങ്ങൾ നിർവ്വഹിച്ചിരുന്നത്. എന്നാൽ 1950കളോടെ സ്ഥിതിഗതികൾ മാറി. ചൈനയുടെ 'പീപ്പിൾസ് ലിബറേഷൻ ആർമി' ടിബറ്റിനെ ആക്രമിച്ചു. ഇത്രയും പറഞ്ഞത് ടിബറ്റിലെ അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ.
അന്നത്തെ മൈസൂർ ജില്ലയുടെ അധീനതയിൽ വരുന്ന പ്രദേശങ്ങളായിരുന്നു ഇതെല്ലാം. ചൈനയുടെ ആക്രമണത്തെ തുടർന്ന്, ദലൈലാമയുടെ അഭ്യർത്ഥന പ്രകാരം ഇവിടെ ഏകദേശം മൂവായിരത്തോളം ഏക്കർ സ്ഥലം, ടിബറ്റൻ അഭയാർത്ഥികൾക്കായി അനുവദിക്കപ്പെട്ടു. അങ്ങനെ 1961 ൽ ലഗ്സും സാൻഡ്യൂപ്ലിങ്ങിനാൽ ഇവിടൊരു അഭയാർത്ഥി ക്യാമ്പ് രൂപീകരിക്കപ്പെട്ടു. മുളകൾ കൊണ്ട് നിർമ്മിക്കപ്പെട്ട ക്ഷേത്രമായിരുന്നു ആദ്യ കാലങ്ങളിൽ ഇവിടെയുണ്ടായിരുന്നത്. ഇന്നിവിടെ എഴുപതിനായിരത്തിലധികം അഭയാർത്ഥികളുണ്ടെന്നാണ് സ്ഥിരീകരിച്ചിട്ടില്ലാത്ത ഏകദേശ കണക്ക്. പതിനായിരത്തോളം ബുദ്ധസന്യാസിമാരും.
സാങ്ഡോഗ് പാൽരി ടെമ്പിളിന്റെ വലതു വശത്തായി കാണുന്നത് താരടെമ്പിളാണ്. ക്ഷേത്രാങ്കണങ്ങളെല്ലാം ടൈലുകൾ പാകിസുന്ദരമാക്കിയിരിക്കുന്നു.
ഇനി ഇടത്തോട്ട് തിരിയാം. ഉരുക്കു തൂണിൽ തൂങ്ങി നിൽക്കുന്ന വലിയൊരു കുടമണിയുണ്ടവിടെ. അതിനു പിന്നിലായി വലിയൊരു ക്ഷേത്രവും. അതാണ് പത്മസംഭവ ബുദ്ധിസ്റ്റ് വിഹാര അഥവ ഗോൾഡൻ ടെമ്പിൾ. ഞാൻ കുടമണിയുടെ അടുത്തേക്ക് നടന്നു. ഇവിടെ നിന്ന് നോക്കുമ്പോൾ ക്ഷേത്രത്തിന്റെ വ്യക്തമായൊരു വീക്ഷണം സാധ്യമാകുന്നുണ്ട്. ശ്രീ ബുദ്ധന്റെ സ്വർണ്ണ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് ഇതിനകത്താണ്. വളരെ വലിയൊരു കെട്ടിടം തന്നെ. മുന്നിൽ, സുന്ദരമായൊരു ഉദ്യാനവും!
ക്ഷേത്രത്തിനകത്തേക്ക് കയറുകയാണ്. വിശാലമായൊരു ഹാൾ. വളരെ ഉയരമുള്ള മേൽക്കൂരയാണ്. തറ ഗ്രാനൈറ്റ് പാളികൾ കൊണ്ട് സുന്ദരമാക്കിയിരിക്കുന്നു. നല്ല തണുപ്പുള്ള അന്തരീക്ഷം. നേരെ മുന്നിലായി മൂന്ന് സ്വർണ്ണ പ്രതിഷ്ഠകൾ കാണുന്നുണ്ട്. ശാന്ത രൂപിയായ ശ്രീബുദ്ധൻ, മധ്യഭാഗത്തായി ധ്യാന നിമഗ്നനായി പത്മാസനത്തിലിരിക്കുന്നു. ചെമ്പു കൊണ്ട് നിർമ്മിതമാണെങ്കിലും, പൂർണ്ണമായും സ്വർണ്ണം കൊണ്ട് പൊതിഞ്ഞിരിക്കുന്ന ബുദ്ധ പ്രതിഷ്ഠക്ക് മാത്രം അതിന്റെ ബെയ്സ്മെന്റിൽ നിന്നും 60 അടി ഉയരമുണ്ട്. മറ്റ് രണ്ട് സ്വർണ്ണ പ്രതിഷ്ഠകൾക്കും 58 അടി വീതവും ഉയരമുണ്ട്. അവയെ ഒന്നുകൂടെ മാറ്റ് കൂട്ടാൻ പോന്ന പശ്ചാത്തലവും.
നിശബ്ദമായ ആ അകത്തളത്തിൽ എത്ര നേരം ഇരുന്നുവെന്ന് ഓർമ്മയില്ല. നോക്കുമ്പോൾ, ചുറ്റിലുമുള്ളവരെല്ലാം യോഗാസനത്തിന്റെ മൂഡിൽ തന്നെയാണ്.
ഞങ്ങൾ പുറത്തിറങ്ങി. വൃത്തിയും ഭംഗിയുമായി സംരക്ഷിക്കുന്ന പരിസരം. നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. അപ്പോളും ജോലിയിൽ വ്യാപൃതരായിത്തന്നെയിരിക്കുന്ന തനതു വേഷധാരികളായ സ്ഥലവാസികളെ അവിടവിടെ കാണുന്നുണ്ട്. ഇത്രയധികം സഞ്ചാരികൾ വന്നു പോകുന്നുണ്ടെങ്കിലും, ഇവിടമെല്ലാം വൃത്തിയായി നിൽക്കുന്നതിന്റെ കാരണം ഇപ്പോളാണെനിക്ക് മനസ്സിലായത്.
നേരം വല്ലാതെ ഇരുട്ടിയിരിക്കുന്നു. ഇനി റൂമിലേക്ക് തിരിക്കുകയാണ്.ഇന്നത്തെയാത്ര വളരെ വിജ്ഞാനപ്രദമായൊരു യാത്രയായിരുന്നു എന്നതിൽ തെല്ലും സംശയമില്ല. സ്വന്തമായുണ്ടായിരുന്നതെല്ലാം ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്ത്, പരിത്യജിച്ചു കൊണ്ട് പലായനം ചെയ്യേണ്ടി വന്ന ഒരു ജനസമൂഹത്തിന്റെ ഭൂതകാല ചരിത്രമാണ് ഇവിടെ ഓർമ്മിപ്പിക്കപ്പെടുന്നത്. സ്വന്തം വിശ്വസങ്ങളെയും അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും മുറുക്കെപ്പിടിച്ച ആ ജനസമൂഹത്തെ തന്നിലേക്ക് ആവാഹിച്ച, ഭാരതമെന്ന മഹാരാജ്യത്തിന്റെ സാഹോദര്യ ഭാവമാണിവിടെ പ്രകീർത്തിക്കപ്പെടുന്നത്. ഈ ചരിത്ര ഭൂമിയിലൂടെ അൽപ്പനേരം നടക്കാൻ കഴിഞ്ഞതുതന്നെ മഹാഭാഗ്യമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാൻ പറയുന്നത്, നിങ്ങളും ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കണം; കുടുംബസമേതംതന്നെ !!
കൊടക് യാത്ര ഭാഗം 1 ഇവിടെ അമർത്തുക
16/04/2017(Sunday)
ഞങ്ങൾ മഡികേരിയോട് തൽക്കാലം യാത്ര പറയുകയാണ്. അടുത്ത ലക്ഷ്യം കുശാൽനഗറാണ്. ഇന്ന് രാത്രി താമസിക്കുന്നതിനുള്ള മുറി മുൻകൂട്ടി ബുക്കു ചെയ്തിരിക്കുന്നത് അവിടെയുള്ള 'കൊടക് പ്ലാസ' എന്ന ഹോട്ടലിലാണ്. ഗോൾഡൻ ടെമ്പിളും നൈസർഗദ്ധാമ യുമെല്ലാം അവിടെ നിന്നും അധികം ദൂരത്തിലല്ല എന്ന ഒറ്റ കാരണത്താലാണ് താമസത്തിനായി കുശാൽനഗർ തെരഞ്ഞെടുത്തിരിക്കുന്നത്.
മഡികേരി -മൈസൂർ ദേശീയപാതയിലൂടെയാണ് ഞങ്ങളിപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഏകദേശം മുപ്പത് കിലോമീറ്റർ യാത്രയുണ്ട്.
ഓറഞ്ച് തോട്ടങ്ങളുടെ നാടാണ് കൊടകെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ, ഈ യാത്രയിലെവിടെയെങ്കിലും നല്ല ഓഞ്ച് ഷോപ്പുകൾ കാണുകയാണെങ്കിൽ, വണ്ടി നിർത്തി വാങ്ങണമെന്ന് നേരത്തെ തന്നെ മനസിലുറപ്പിച്ചിരുന്നതാണ്. അങ്ങനെ അവിടൊരു ഷോപ്പിനു മുന്നിൽ വണ്ടി നിർത്തി.
പച്ച കലർന്ന ഓറഞ്ച് നിറത്തോട് കൂടിയ നാരങ്ങകൾ. കട്ടിയുള്ള തൊലിയും കൂടുതൽ കാലം കേട് കൂടാതെ നിൽക്കാനുള്ള കഴിവും കൂർഗിലെ ഓറഞ്ചിന്റെ പ്രത്യേകതയാണെന്ന് ഞാൻ വായിച്ചിട്ടുണ്ട്. നാട്ടിലെ അതേ വില തന്നെയാണ്. രുചിച്ചു നോക്കുന്നതിനായി അതിലൊന്ന് ഞങ്ങൾക്ക് കിട്ടി. അധികം വലിപ്പമില്ലെങ്കിലും നല്ല മധുരമുള്ള ഓറഞ്ചുകൾ തന്നെയാണ്. അതിൽ കുറച്ച് തൂക്കിയെടുക്കാനായി പറഞ്ഞു.
വരുന്ന വഴികളിലൊന്നും ഒറ്റ ഓറഞ്ച് തോട്ടം പോലും കണ്ടിട്ടില്ല. തോൽപ്പെട്ടിയിലൂടെ സഞ്ചരിച്ചപ്പോൾ കാട്ടിനുള്ളിൽ മൃഗങ്ങളെ തെരഞ്ഞിരുന്ന അതേ സൂക്ഷ്മതയോടെ അവിടം മുതൽ തന്നെ ഓറഞ്ച് തോട്ടങ്ങൾ തെരഞ്ഞുകൊണ്ടിരിക്കുകയാണ് ഞങ്ങൾ.
പിന്നീടാണറിഞ്ഞത്, കൊടകിലിപ്പോൾ ഓറഞ്ച് തോട്ടങ്ങൾ കുറവാണെന്ന്.1960 കളിൽ ഏകദേശം 24000 ഹെക്ടർ സ്ഥലത്ത് ഓറഞ്ച് തോട്ടങ്ങളുണ്ടായിരുന്നു. ഇന്നത് 2000 ഹെക്ടറിൽ താഴെ മാത്രമേ ഉള്ളൂ എന്നാണറിയാൻ കഴിഞ്ഞത്. ഇവിടത്തെ തോട്ടങ്ങൾക്ക് വ്യാപകമായി അസുഖം പിടിപെടുകയും, കൃഷി ആദായകരമല്ലാതാകുകയും ചെയ്തതോടൊ കാപ്പിത്തോട്ടത്തിനിടയിലെ രണ്ടാം വിളമാത്രമായി അത് മാറുകയാണുണ്ടായത്.
നാലര മണിയോടെത്തന്നെ ഞങ്ങൾ കുശാൽനഗറിലെത്തി. ഞാൻ ബുക്ക് ചെയ്ത ഹോട്ടൽ, ഹൈവേയുടെ ഓരത്തു തന്നെയാണ്.അതുകൊണ്ട് തന്നെ റൂം കണ്ടെത്താൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. കയ്യിലുള്ള പ്രിൻറൗട്ട് കാണിച്ച് വേഗം തന്നെ ചെക്കിൻ ചെയ്തു.
നല്ല വൃത്തിയുള്ള മുറികൾ തന്നെയാണ്. ചെറുതായൊരു വിശ്രമത്തിനു ശേഷം ഞങ്ങളുടെ പ്രധാന ലക്ഷ്യത്തിലേക്ക് യാത്ര തുടർന്നു.
നാംഡ്രോളിംഗ് മൊണാസ്റ്ററി:
കുശാൽനഗറിൽ നിന്നും കേവലം ആറ് കിലോമീറ്റർ യാത്രയിൽ തന്നെ ബൈലകൂപ്പിലെത്താം. അവിടെ നാംഡ്രോളിംഗ് മൊണാസ്റ്ററിയിലാണ് ഗോൾഡൻ ടെമ്പിൾ സ്ഥിതി ചെയ്യുന്നത്.
അഞ്ചു മണിയോടെത്തന്നെ ഞങ്ങൾ അവിടെയെത്തി. ആദ്യം കാണുന്ന പ്രവേശന കവാടം കടന്ന് ഉള്ളിൽ പ്രവേശിച്ചാൽ വിശാലമായൊരു മുറ്റമാണ്. മുറ്റത്ത് അവിടവിടെയായി സഞ്ചാരികളായെത്തിയവരെ കാണുന്നുണ്ട്. നല്ലൊരു ശതമാനവും മലയാളികൾ തന്നെ.
മുറ്റത്തിന്റെ അവസാനത്ത് മറ്റൊരു കവാടമുണ്ട്. ആ കവാടം കടന്നാൽ, ഇനിയങ്ങോട്ട് ക്ഷേത്ര സമുച്ചയങ്ങളുടെ ലോകമാണ്.
ഞങ്ങൾ, കവാടം കടക്കുകയാണ്. ഭംഗിയായി പരിപാലിക്കുന്ന പൂന്തോട്ടം. അതിന് നടുവിലൂടെ വൃത്തിയുള്ളൊരു നടവഴി. ആ വഴി അവസാനിക്കുന്നത് ഒരു ക്ഷേത്ര കെട്ടിടത്തിന്റെ പടികളിലാണ് - സാങ്ഡോഗ് പാൽരി ടെമ്പിൾ. ടിബറ്റൻ ശൈലിയിലുള്ള വലിയൊരു കെട്ടിടം. ചുമരുകളിലും തൂണുകളിലുമെല്ലാം അത്തരത്തിലുള്ള ചിത്രപ്പണികൾ തന്നെ. ചുറ്റിലും കാണുന്ന കെട്ടിടങ്ങളും അതേ വാസ്തു ശൈലിയെ അനുഗമിക്കുന്നവ തന്നെ. ചൈനയിലോ നേപ്പാളിലോ മറ്റൊ എത്തിയപോലെ!
Zangdog Palri Temple-Namdroling monastery |

Tara temple-Namdroling monastery |
Padmasambhava Buddhist vihara-Namdroling |
Inside the Golden temple |
നിശബ്ദമായ ആ അകത്തളത്തിൽ എത്ര നേരം ഇരുന്നുവെന്ന് ഓർമ്മയില്ല. നോക്കുമ്പോൾ, ചുറ്റിലുമുള്ളവരെല്ലാം യോഗാസനത്തിന്റെ മൂഡിൽ തന്നെയാണ്.
ഞങ്ങൾ പുറത്തിറങ്ങി. വൃത്തിയും ഭംഗിയുമായി സംരക്ഷിക്കുന്ന പരിസരം. നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. അപ്പോളും ജോലിയിൽ വ്യാപൃതരായിത്തന്നെയിരിക്കുന്ന തനതു വേഷധാരികളായ സ്ഥലവാസികളെ അവിടവിടെ കാണുന്നുണ്ട്. ഇത്രയധികം സഞ്ചാരികൾ വന്നു പോകുന്നുണ്ടെങ്കിലും, ഇവിടമെല്ലാം വൃത്തിയായി നിൽക്കുന്നതിന്റെ കാരണം ഇപ്പോളാണെനിക്ക് മനസ്സിലായത്.
നേരം വല്ലാതെ ഇരുട്ടിയിരിക്കുന്നു. ഇനി റൂമിലേക്ക് തിരിക്കുകയാണ്.ഇന്നത്തെയാത്ര വളരെ വിജ്ഞാനപ്രദമായൊരു യാത്രയായിരുന്നു എന്നതിൽ തെല്ലും സംശയമില്ല. സ്വന്തമായുണ്ടായിരുന്നതെല്ലാം ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്ത്, പരിത്യജിച്ചു കൊണ്ട് പലായനം ചെയ്യേണ്ടി വന്ന ഒരു ജനസമൂഹത്തിന്റെ ഭൂതകാല ചരിത്രമാണ് ഇവിടെ ഓർമ്മിപ്പിക്കപ്പെടുന്നത്. സ്വന്തം വിശ്വസങ്ങളെയും അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും മുറുക്കെപ്പിടിച്ച ആ ജനസമൂഹത്തെ തന്നിലേക്ക് ആവാഹിച്ച, ഭാരതമെന്ന മഹാരാജ്യത്തിന്റെ സാഹോദര്യ ഭാവമാണിവിടെ പ്രകീർത്തിക്കപ്പെടുന്നത്. ഈ ചരിത്ര ഭൂമിയിലൂടെ അൽപ്പനേരം നടക്കാൻ കഴിഞ്ഞതുതന്നെ മഹാഭാഗ്യമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാൻ പറയുന്നത്, നിങ്ങളും ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കണം; കുടുംബസമേതംതന്നെ !!
കൊടക് യാത്ര ഭാഗം 1 ഇവിടെ അമർത്തുക
Thank u aneesh for valuable informations.
ReplyDeleteനന്ദി അജിത്തേട്ടാ....
ReplyDeleteഎന്റെ ബ്ലോഗിൽ കയറിയതിനും, വായിച്ചതിനും, അഭിപ്രായമെഴുതിയതിനും നന്ദി!