ശിറുവാണി
കോയമ്പത്തൂർ പട്ടണത്തിൽ വസിക്കുന്ന ജനത, കുടിവെള്ളത്തിനായ് ആശ്രയിക്കുന്നൊരു ഡാമുണ്ട് കേരളത്തിൽ....അതെ, ശിറുവാണി ഡാം. പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനടുത്ത് കാഞ്ഞിരപ്പുഴ റോഡിലൂടെ ഏകദേശം 30 കിലോമീറ്റർ സഞ്ചരിച്ചാൽ അവിടെയെത്താം.
നീലഗിരി ബയോസ്ഫിയറിന്റെ ഭാഗങ്ങൾ തന്നെയാണിത്. നിത്യഹരിത മരങ്ങളാണ് നിറയെ. അതുകൊണ്ട് തന്നെ, സദാസമയവും പച്ചപ്പണിഞ്ഞ് നിൽക്കുന്ന സസ്യലതാതികൾ നിറഞ്ഞ കുന്നുകൾ തന്നെയാണിവിടെയുള്ളത്. അഗളി ഫോറസ്റ്റ് റെയ്ഞ്ചിന്റെ ഭാഗമായ ശിറുവാണികുന്നുകളുടെ മനോഹാരിത, കാണേണ്ട കാഴ്ച തന്നെയാണ്.
കാഞ്ഞിരപ്പുഴ ഡാമിന്റെ പരിസരം കഴിയുന്നതോടെ, ചുരം പാത തുടങ്ങുകയായി. ഇടുങ്ങിയ പാതയാണ്. യാത്രക്ക് ഹരം പകരുന്ന മനോഹരമായ മലയോര കാഴ്ചകൾ. സുന്ദരമായ താഴ് വരകൾ. നിത്യഹരിത വനങ്ങളാണ്. സൈലന്റ്വാലിയിൽ നിന്നും ഏകദേശം 20 കിലോമീറ്റർ മാത്രമേ ഇങ്ങോട്ട് ഏരിയൽ ഡിസ്റ്റൻസ് ഉള്ളൂ എന്ന് പറയുമ്പോൾത്തന്നെ ഇവിടത്തെ പ്രകൃതി മനോഹാരിതയെക്കുറിച്ച് കൂടുതൽ വിവരിക്കേണ്ടി വരുമെന്ന് തോന്നുന്നില്ല.
സുന്ദരമായ ചുരം പാത. ഹരിതാഭമായ പുൽനാമ്പുകളാൽ പുഞ്ചിരിക്കുന്ന പാറക്കെട്ടുകൾ. അതിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം, പാറക്കെട്ടുകൾക്ക് വശ്യമായൊരു നനവ് സമ്മാനിക്കുന്ന പോലെ. നമ്മുടെ നാട്ടിൽ, പാടവും പറമ്പുമെല്ലാം ഉണങ്ങി വരണ്ടിരിക്കുന്നൊരു കാലത്താണ് ഞാനിങ്ങോട്ട് വന്നിരിക്കുന്നതെന്നോർക്കണം.
പോകുന്നവഴിയിൽ നല്ലൊരു വ്യൂ പോയിന്റുണ്ട്. നല്ല കാഴ്ചകൾ തന്നെയാണ്. ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന കുന്നുകൾ. കുന്നിൻ തലപ്പിൽ കുടുങ്ങിയെന്ന പോലെ നിൽക്കുന്ന മേഘങ്ങൾ. പശ്ചാത്തലത്തിന് മികവേകാനെന്നോണം, തഴുകിക്കടന്നുപോകുന്ന തണുത്ത കാറ്റ്.
യാത്ര തുടരാം. അൽപ്പം കൂടെ ചെന്നാൽ ഒരു ചെക്പോസ്റ്റിലെത്താം. ഇവിടെനിന്നും ടിക്കറ്റെടുക്കണം. വാഹന പെർമിറ്റിന് 800 രൂപ, ഗൈഡിന്റെ 400 രൂപ, ആളൊന്നിന് 35 രൂപ വീതവും. ഇതൽപ്പം കൂടിയ നിരക്ക് തന്നെയാണ്. ഒരുപക്ഷേ സഞ്ചാരികളുടെ തെരക്ക് കുറക്കാനുള്ള മാർഗമായിരിക്കാം. കാരണം, ശിറുവാണി ഡാം ഒരു കുടിവെള്ള പ്രൊജക്ടിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ, കൂടുതൽ സഞ്ചാരികളെത്തിയാൽ, ഡാമിലെ ജലം മലിനമാകാനിടയായാൽ ഡാമിന്റെ ഉദ്ദേശം നടക്കുകയില്ലല്ലോ.
ഇവിടെനിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാൽ സിങ്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്താം. പണമടച്ചതിന്റെ രസീത് ഇവിടെക്കാണിക്കുന്നതോടെ, ഗൈഡ് നമ്മുടെ കൂടെപ്പോരും. ഇനി 4 കിലോമീറ്റർ കൂടെ പോകേണ്ടതുണ്ട് ഡാമിനടുത്തേക്ക്.
1963 ൽ നിർമ്മാമാരംഭിച്ച ഡാം 1984 ഓടെ പണിപൂർത്തിയായി. ഇതിന്റെ ഔദ്യോഗിക ഉൽഘാടനം നടന്നിട്ടില്ലെന്നാണറിഞ്ഞത്. 57 മീറ്റർ ഉയരവും, 225 മീറ്റർ നീളവുമുള്ള ഡാമിന്റെ റിസർവോയറിന്, 2.5 ലക്ഷം ഘന മീറ്റർ ജലം സമ്പരിക്കുന്നതിനുള്ള ശേഷിയുണ്ട്.
150 വർഷങ്ങൾക്ക് മുൻപ്, ബ്രിട്ടീഷുകാർ നിർമ്മിച്ച പട്ടിയാർ ബംഗ്ലാവ് ഇതിനടുത്താണ്. അതിന്റെ വിശേഷങ്ങൾ അടുത്ത ബ്ലോഗിൽ വിവരിക്കാം. വായിക്കണമെന്നഭ്യർത്ഥിച്ചുകൊണ്ട് നിർത്തുന്നു, നന്ദി!