(അഗോറ ഡയറിക്കുറിപ്പിൽനിന്ന് )
അഗോറയെ സംബന്ധിച്ചിടത്തോളം, ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മാനസിക പിരിമുറുക്കങ്ങളുടെ ദിനങ്ങളായിരുന്നു. അതിനുള്ള കാരണം ഒരു പക്ഷെ നിങ്ങൾക്കു തന്നെ അറിയുമായിരിക്കും; മറ്റൊന്നുമല്ല; അഗോറയിലെ ഒരു ദളത്തിനു ഈയിടെയായി ശാരീരികമായി ചില പ്രയാസങ്ങൾ സംഭവിച്ചിരിക്കുന്നു. ഒന്നെണീറ്റുനിൽക്കാൻ പോലുമാകാത്ത അവസ്ഥ!
അസുഖം കുറച്ചു നാളുകളായി ഉള്ളതുതന്നെയാണ്. പക്ഷെ ഈ അവസ്ഥയിലായത് ഈയിടെയാണെന്നു മാത്രം. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ പാർശ്വഫലങ്ങളാണെന്ന തിരിച്ചറിവുണ്ടെങ്കിലും, മാറ്റിയെഴുതാൻ മറ്റൊരു മരുന്നില്ലെന്ന നിസ്സഹായ ഭാവമാണ് ആധുനിക വൈദ്യം കൈകാര്യം ചെയ്യുന്ന ഭിഷഗ്വാരന്മാർക്കെല്ലാം.
സദാ പ്രസന്നവദനനായ ചെറുപ്പക്കാരൻ. വിമർശനങ്ങളെ തമാശകൾകൊണ്ട് ചെറുത്തു തോൽപ്പിക്കുന്ന വ്യക്തിത്വം. ആരെയും വശീകരിക്കാൻ പോന്ന പുഞ്ചിരി.
യുവത്വത്തിന്റെ പ്രസരിപ്പിൽ യാത്രകൾക്ക് സമയം കണ്ടെത്തിയിരുന്ന വ്യക്തി. ആ നായക പാടവത്തിന്റെ കീഴിൽ യാത്രകൾ അഗോറക്കെന്നും ഒരു ഹരം തന്നെയായിരുന്നു. ആ യാത്രകൾ പലപ്പോഴായി ഇവിടെത്തന്നെ വിവരിച്ചിട്ടുമുണ്ട്. ഓർത്തിരിക്കാൻ, അങ്ങനെ എത്ത്രയെത്ര യാത്രകൾ! സുഖത്തിലും ദുഖത്തിലും ഒരുമിച്ചു നടന്നിരുന്ന കൂട്ടുകാരൻ.
ആ സുഹൃത്തിന് വന്ന വ്യാപത്ത്, ഞങ്ങളെ സംബന്ധിച്ചിടത്തോളം താങ്ങാനാകുന്ന ഒന്നല്ല. പക്ഷെ, തളർന്നിരിക്കാൻ സമയമില്ലെന്ന തിരിച്ചറിവാണു ഞങ്ങൾക്കിപ്പോൾ; തണലായ് മാറുകയാണു വേണ്ടതെന്ന കർത്തവ്യ ബോധമായ് പിന്നെ മനസു നിറയെ.
ഡിസ്പെൻസറിയെയും, പഞ്ചായത്തോഫീസിനെയും, വീടിനെയും ചുറ്റിപ്പറ്റിയുള്ള ദിനചര്യകളെല്ലാം പതിവുപോലെ കടന്നു പൊയ്ക്കൊണ്ടിരുന്ന കാലം. അന്നൊരു ശനിയാഴ്ച്ച; രാത്രി ടി.വിയുടെ മുന്നിൽ ചടഞ്ഞിരിക്കുമ്പോൾ, യാദൃശ്ചികമായാണ് ഗോപുവിന്റെ ഫോൺ കോൾ വന്നത്;
"റഷീദിനു തീരെ സുഖമില്ല; സ്നോ വിളിച്ചിരുന്നു"
"എന്തുപറ്റി ?" ;ഞാൻ ചോദിച്ചു.
"കൂടുതലൊന്നും അറിയില്ല; നാളെ അവിടെവരെയൊന്നു പോയാലോ?"
പിറ്റേന്നു രാവിലെ നേരത്തെതന്നെ ഞങ്ങൾ പുറപ്പെട്ടു.
വീട്ടിലെത്തിയപ്പോഴാണറിയുന്നത് അവൻ അടുത്തുള്ള പള്ളിയിൽ പോയിരിക്കുകയാണ്. ഉപ്പയുടെ ഖബറിനു മുന്നിൽ പ്രാർത്ഥിക്കേണ്ടതുണ്ട്. നിസ്കാരം കഴിഞ്ഞ് വരുന്നതുവരെ ഞങ്ങളവിടെ കാത്തിരുന്നു. കുറേ മാസങ്ങളിലെ സാലറി യുണ്ട് വാങ്ങാണെന്ന് അവൻ പറഞ്ഞിരുന്നു. ആ സമയമത്രയും വെറുതെ കളയണ്ടല്ലോ എന്നു കരുതി, കമ്പ്യൂട്ടറിൽ ഞങ്ങളാ പണിയിലേർപ്പെട്ടു.
അല്പനേരത്തിനുള്ളിൽത്തന്നെ അവനെത്തി. നടത്തത്തിനു ചെറിയൊരു പന്തിക്കേടുണ്ടോ എന്ന സംശയം അപ്പോഴേ തോന്നിയിരുന്നു.
"കൊറേ നേരായോ വന്നിട്ട്" ; അവൻ ചോദിച്ചു; "നമ്മളെയൊക്കെ കാണാൻ കൊറച്ച് കാത്തിരിക്കേണ്ടിവരും" ;അവൻ തുടർന്നു, എന്നിട്ടൊരു ചിരിയും. അങ്ങനെ സ്വതസിദ്ധമായ ശൈലിയിൽത്തന്നെ തുടങ്ങി.
പതിവ് ശൈലിയിൽത്തന്നെ കുറേ നേരം സംസാരിച്ചിരുന്നു. കുറച്ചു ദിവസങ്ങളായി തന്റെ കൈവിരലിന്റെ സ്വാധീനം കുറയുന്നപോലെ തോന്നുന്നതായി ഇടക്കെപ്പോഴൊക്കെയോ അവൻ പറയുന്നുണ്ടായിരുന്നു. അതൊക്കെയൊരു തോന്നലായിരിക്കുമെന്ന് ഞങ്ങൾ സമാധാനിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.
രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. റഷീദിനു തീരെ സുഖമില്ലെന്ന്, വീണ്ടും ഫോൺ കോൾ വന്നിരിക്കുന്നു. കൈകൾ അനക്കാൻ പറ്റുന്നില്ല. കാലുകളുടെയും ശക്തി കുറഞ്ഞിരിക്കുന്നു. എഴുന്നേറ്റു നിൽക്കാൻ പോലുമാകാത്ത അവസ്ഥ. പ്രാഥമിക കർമ്മങ്ങൾക്ക് പോലും പരസഹായം വേണമെന്ന അവസ്ഥയെത്തിയിരിക്കുന്നു.
കോഴിക്കോട് പി.വി.എസ് ഹോസ്പിറ്റലിൽ നല്ലൊരു ന്യൂറോളജിസ്റ്റുണ്ട്. അവന്റെ ഉമ്മയോടും, ജ്യേഷ്ഠന്മാരോടും ചോദിച്ചതിനു ശേഷം, അദ്ദേഹത്തെ ഒന്നു കാണിച്ച് അഭിപ്രായമറിയാമെന്ന നിഗമനത്തിലെത്തി.
അടുത്ത ദിവസം തന്നെ റഷീദിനെയും കൊണ്ട് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. സ്കാനിംഗ്, ലാബ് ടെസ്റ്റ് മുതലായ പതിവ് കടമ്പകൾ ഒരുപാട് കടന്നു. അവനാകെ തളർന്ന പോലെയായിരിക്കുന്നു. പക്ഷെ വീൽചെയറിൽനിന്നും വലതുവശത്തേക്ക് ഊർന്നു വീഴുമ്പോഴും "ഞാനിപ്പോഴും യു.ഡി.എഫാ ഡാ....."എന്ന തമാശ, പതിഞ്ഞ ശബ്ദത്തിലാണെങ്കിലും പറയുന്നുണ്ടായിരുന്നു.
അവന്റെ ലീവുകൾ ശരിയാക്കുന്നതിനുള്ള നടപടികൾക്കായി, ഒന്നു രണ്ടു ദിവസങ്ങൾക്കുള്ളിൽത്തന്നെ ഞങ്ങൾ രണ്ടുപേരും ഡി.എം.ഒ ഓഫീസിൽ ചെന്നു. എച്.പി.എൽ കമ്മ്യൂട്ടു ചെയ്യാതെ എടുക്കുന്നതായിരിക്കും ഉചിതമെന്ന് തോന്നി. അങ്ങനെയെങ്കിൽ മാത്രമെ 'വേണമെങ്കിൽ' കൂടുതൽ ദിവസം എടുക്കുന്നതിനുള്ള ലീവുകൾ എക്കൗണ്ടിൽ ഉണ്ടാകുകയുള്ളൂ.
ആധുനിക വൈദ്യം അനുശാസിക്കുന്ന മരുന്നുകൾ തന്നെയായിരുന്നു, ഇത്രയും കാലം ഉപയോഗിച്ചിരുന്നത്. എന്നിട്ടും, ഇനിയുമൊരു സർജറിയല്ലാതെ മറ്റൊരു മാർഗമില്ലെന്നു കേട്ടപ്പോൾ തളർന്നുപോയി. ഇതിനിടയിലാണ് ആയുർവേദത്തിലേക്ക് ഒന്നു മാറിച്ചിന്തിക്കാനായി അഭിപ്രായമുയർന്നത്. ബ്രെയിൻ ട്യൂമർ ചികിത്സയിൽ കഴിവ് തെളിയിച്ച ഒരു ഭിഷഗ്വരൻ അടുത്തുതന്നെയുള്ളപ്പോൾ 'എവിടെക്കിട്ടും നല്ല ചികിത്സ' എന്ന് ചിന്തിക്കേണ്ട ആവശ്യകതയുമില്ല. പക്ഷെ ആധികാരികമായൊരു തീരുമാനമെടുക്കാൻ മാത്രം ഞങ്ങൾ ശക്തരല്ലല്ലൊ !
മനോജ് ഡോക്റ്ററുടെ പ്രാവീണ്യം, ഞങ്ങൾ വിവരിക്കാതെത്തന്നെ എല്ലാവർക്കും അറിയാവുന്നതുതന്നെയാണ്. ട്യൂമർ കേസുകൾ അനേകം കൈകാര്യം ചെയ്ത് വിജയിച്ച പ്രഗൽഭൻ. സർക്കാർ സർവീസിലും സ്വന്തമായൊരു വ്യക്തിത്വം കൊണ്ട് തിളങ്ങുന്ന പ്രതിഭാധനൻ. വിദേശ രാജ്യങ്ങളിൽ പോയി പേപ്പറുകൾ പ്രസന്റുചെയ്ത അപൂർവ വൈദ്യൻ. ഇന്റർനാഷണൽ ജേർണലുകളിൽ ലേഖനം പ്രസിധീകരിച്ച പ്രഗൽഭൻ.
അദ്ദേഹത്തെ അറിയാവുന്ന ബന്ധുക്കൾ, ഈ അഭിപ്രായത്തെ രണ്ടുകയ്യും നീട്ടിത്തന്നെയാണ് സ്വീകരിച്ചത്.
ഒന്നു ചലിക്കണമെങ്കിൽ പോലും പരസഹായം ആവശ്യമുള്ള സ്ഥിതിയാണിപ്പോൾ. ഈ അവസ്ഥയിൽ അവനെ എങ്ങനെ കൊണ്ടുപോകും?; OP യുടെമുന്നിൽ അധികനേരം കാത്തിരിക്കാൻ അവനെക്കൊണ്ട് സാധിക്കുമോ?; ഇങ്ങനെയെല്ലാം ചിന്തിക്കുമ്പോഴാണ് ദൈവദൂതുപോലെ അദ്ദേഹത്തിന്റെ മറുപടി വന്നത്; "ഞാൻ അങ്ങോട്ട് വന്നു കണ്ടോളാം". ഡോക്റ്ററുടെ വലിയ മനസ്സിന് എങ്ങനെ നന്ദി പറഞ്ഞാലും മതിവരില്ലെന്നു തോന്നിയ നിമിഷങ്ങൾ!
മനോജ് ഡോക്റ്ററുടെ സാധാരണ പരിശോധനാ സമയത്തിനു ശേഷം, അന്നുതന്നെ രാത്രി ഞങ്ങൾ അദ്ദേഹത്തെ റഷീദിന്റെ വീട്ടിലെത്തിച്ചു. വളരെനേരത്തെ വിശദമായ പരിശോധനക്കു ശേഷം തിരിച്ചും.
മനോജ് ഡോക്റ്ററെ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ ഇത്രയടുത്ത് മനസ്സിലാക്കാനുള്ളൊരു അവസരം മുൻപുണ്ടായിട്ടില്ല. അനേകം ഗുണഗണങ്ങളുണ്ടെങ്കിലും അതിനൊത്ത ജാഡയൊന്നുമില്ലാത്ത ഒരു സാധാരണ മനുഷ്യൻ! ജനങ്ങൾ അദ്ദേഹത്തെ ഇഷ്ട്ടപ്പെടുന്നതിൽ അൽഭുതപ്പെടാനില്ലെന്നു തോന്നിയ സന്ദർഭങ്ങൾ!
അന്ന് തിരിച്ച് വീട്ടിലെത്തുമ്പോൾ രാത്രി പന്ത്രണ്ടു മണിയായിട്ടുണ്ടെങ്കിലും, എന്റെ വാമഭാഗം കതകിനടുത്തുതന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവൾക്കറിയേണ്ടിയിരുന്നതും റഷീദിന്റെ കാര്യങ്ങൾ തന്നെ.
ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. റഷീദിന്റെ കാര്യത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. ഒറ്റക്കെണീറ്റു നടക്കാവുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. സംസാരവും കുറേ മെച്ചപ്പെട്ടിട്ടുണ്ട്. മുന്നോട്ട് തൂങ്ങിയിരുന്ന ശിരസ്, നിവർത്തിപ്പിടിക്കാവുന്ന അവസ്ഥയെത്തിയിരിക്കുന്നു. സന്തോഷം തോന്നിക്കുന്ന കാഴ്ചച്ചകൾ തന്നെ!
ഇതിനിടയിൽ പരാമർശിക്കാൻ വിട്ടുപോയൊരു ഡോക്റ്റർ കൂടെയുണ്ട്; ഷാനവാസ് ഡോക്റ്റർ. റഷീദ് ലീവെടുത്തപ്പോൾ, ആ ചാർജ് അദ്ദേഹത്തിനായിരുന്നു കിട്ടിയത്. വളരെ ഉൽസാഹത്തോടെത്തന്നെ അതേറ്റെടുക്കുകയും, അവന്റെ, ബാക്കിയുളള സാലറി വാങ്ങുന്നതിനുള്ള കാര്യങ്ങൾ യഥാ സമയം ചെയ്യുകയും ചെയ്ത അദ്ദേഹത്തെ, ഏതുരീതിയിൽ പ്രശംസിക്കണമെന്നറിയില്ല. എന്നിരിക്കിലും ആ നല്ല മനസ്സിനുമുന്നിൽ ഞങ്ങൾ ശിരസാ നമിക്കുന്നു.
റഷീദിനുവേണ്ടി പ്രയത്നിച്ച മനോജ് ഡോക്റ്ററോടും, ഷാനവാസ് ഡോക്റ്ററോടും, അവനുവേണ്ടി പ്രാർത്ഥിച്ച എല്ലാ നല്ലവരായ ജനങ്ങളോടും, ഇപ്പോൾ തൽക്കാലം ഞങ്ങൾ നന്ദി പറയട്ടെ; അധികം വൈകാതെ അവൻ തന്നെ നേരിട്ടു പറയുമെന്ന വിശ്വാസത്തോടെ; അങ്ങനെ സംഭവിക്കട്ടെ എന്ന പ്രാർത്ഥനയോടെ !!!!!!
സ്വന്തം
അഗോ (റ)

x x x x x