മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള അരിമ്പ്ര മല. അവിടെ "മിനി ഊട്ടി" എന്നറിയപ്പെടുന്ന ഒരു സ്ഥലമുണ്ട്. ഊട്ടിപോലെ സുന്ദരമല്ലെങ്കിലും സാമാന്യം തണുപ്പുള്ള അന്തരീക്ഷം. ഒഴിവ് ദിവസങ്ങളിൽ സ്വദേശീയരായ അനേകം ടൂറിസ്റ്റുകൾ ഇവിടെ വന്നു പോകുന്നു.
ഒഴിവ് കിട്ടുമ്പോഴൊക്കെ ഞാനും സുഹൃത്തുക്കളുടെ കൂടെ ഇവിടം സന്ദർശിക്കാരുണ്ട് .
അങ്ങനൊരു ഞായറാഴ്ച വൈകുന്നേരം. വീട്ടിൽ വെരുതെയിരിക്കുമ്പോഴാണു ഷഫീക്കിന്റെ കോൾ വന്നത് ;
"ഫ്രീയാണെങ്കിൽ മിനി ഊട്ടിക്ക് വാ..."
പിന്നൊന്നും ആലോചിച്ചില്ല , കിട്ടിയതിട്ടുടുത്ത് വേഗം ചെന്നു .
വൈകുന്നേരങ്ങളിലെ മിത ശീതോഷ്ണമായ ഇളം തെന്നലിൽ ഇവിടെ വെറുതെയിരിക്കുക വളരെ രസമാണ് .
ഈ അനുഭൂതി അനുഭവിക്കുന്നവരായിക്കൊണ്ട് ഞങ്ങളെ കൂടാതെ ഒരുപാട് പേരുണ്ടാകും എന്നും അവിടെ.
അവിടവിടെ പച്ചപ്പിനിടയിൽ കാണപ്പെടുന്ന വലിയ പാറക്കെട്ടുകൾ, സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളാണു. അതിന്റെ ഉന്നതിയിൽ കയറി അനന്തതയിലേക്ക് നോക്കിയിരിക്കുമ്പോൾ ഒരു പ്രത്യേക അനുഭൂതിയാണ് മനസ്സിന്.
കരിപ്പൂർ എയർപോർട്ടിന്റെ രണ്‍വെ ലക്ഷ്യമാക്കി താഴ്ന്നു പറക്കുന്ന വിമാനങ്ങൾ - ഇത്ത്രയും അടുത്ത് നിന്ന് ഇത്ത്രയും നല്ലൊരു സൈഡ് ഷോട്ട് മറ്റൊരു സ്ഥലത്തുനിന്നും കിട്ടിക്കൊള്ളണമെന്നില്ല.
ഇതൊരു ടൂറിസ്റ്റ് പോയിന്റായി ഉയർത്താൻ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് . ബന്ധപ്പെട്ടവരുടെ മുഖം തിരിഞ്ഞുള്ള സമീപനം മാറുകയാണെങ്കിൽ ഒരു പക്ഷെ അന്യ ദേശീയരായ ടൂറിസ്റ്റുകളെ വരെ ധാരാളമായി ഇങ്ങോട്ട് ആകർഷിക്കാനാകുമന്നാണു എന്റെ അഭിപ്രായം.
നാം വയനാട് ജില്ലയിലൂടെ കടന്നു പോകുമ്പോൾ, എന്റെ ശ്രദ്ധയിൽ പെട്ടൊരു കാര്യം, എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളിലേക്കും എത്തിപ്പറ്റുന്നതിനുള്ള സൂചകങ്ങൾ പലയിടത്തും കാണാനാകും. ഇത്തരം സൂചക ഫലകങ്ങൾ അവിടവിടെ സ്ഥാപിച്ച് ഇങ്ങൊട്ട് കൂടുത്തൽ ജനങ്ങളെ ആകര്ഷിക്കാവുന്നതാണ് . അങ്ങനെ ടൂറിസത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക വഴി അനേകം പേർക്ക് തൊഴിലവസരം സൃഷ്ടിക്കാൻ സാധിക്കും.
സമീപ ഭാവിയിൽ തന്നെ ഇത് യാധാർത്ഥ്യമാകട്ടെ എന്ന് ആശിച്ചുകൊണ്ട് നിർത്തട്ടെ.