(അഗോറ ഡയറിക്കുറിപ്പിൽനിന്നും )
അഗോറ യുടെ കാഞ്ഞിരപ്പുഴ യാത്രയുടെ വിവരണം "സ്പന്ദനം" കയ്യെഴുത്ത് മാഗസിനിൽ വായിച്ചപ്പോഴുണ്ടായ കൗതുകം കൊണ്ടാകാം, അടുത്ത യാത്രയെക്കുറിച്ച് പലരും ജിജ്ഞാസയോടെ ചോദിക്കാറുണ്ടായിരുന്നു.
കുറച്ചു നാളത്തെ മൗനത്തിനൊടുവിൽ ഞങ്ങളുടെ 'നെല്ലിയാമ്പതി-പറമ്പിക്കുളം' യാത്ര, അവർക്കിടയിൽ പ്രഖ്യാപിക്കപ്പെട്ടു. ഇത്തവണത്തെ യാത്രക്ക് ഗോപുവിന് വരാൻ പറ്റിയില്ലെങ്കിലും, സമാന ചിന്താഗതിക്കാരായ മൂന്നു പുതിയ ചെറുപ്പക്കാർ കൂടെയുണ്ടായിരുന്നു - ഷിജോയ് , ഫയാസ് , അജി.
യാത്രകൾക്കിടയിലെ തമാശകളും അബദ്ധങ്ങളും യാത്രകളെ കൂടുതൽ സുന്ദരമാക്കുമെന്നു കേട്ടിട്ടുണ്ട്. അങ്ങനെയുള്ള ഒരുപാട് അനുഭവങ്ങളും വാരിക്കൂട്ടിക്കൊണ്ടുതന്നെയാണു ഈ യാത്രയും അവസാനിച്ചത്
പാലക്കാടെത്തി. നെല്ലിയാമ്പതിയിലേക്കുള്ള വണ്ടി യന്വേഷിച്ചു നടക്കുകയാണ്. പലരോടും ചോദിച്ചു മനസിലാക്കിക്കൊണ്ടാണു യാത്ര. അടുത്തൊരു ബീവറേജ് ഷോപ്പുണ്ടെന്നും അതിനടുത്തുനിന്നും ട്രിപ്പൊപ്പിക്കുന്ന ജീപ്പ് കിട്ടുമെന്നും അറിഞ്ഞു. പിന്നീടുള്ള യാത്ര ബീവറേജ് ഷോപ്പന്വേഷിച്ചായി. പലരും പല ഭാവത്തോടെയാണ് ഞങ്ങളോട് പ്രതികരിച്ചത്. ചെറുപ്പക്കാരിങ്ങനെ വഴി തെറ്റരുതെന്ന ഉപദേശങ്ങൾ വരെ കിട്ടി.
പാവങ്ങളുടെ ഊട്ടി - എന്നറിയപ്പെടുന്ന നെല്ലിയാംപതി പാലക്കാട് ജില്ലയിലെ മനോഹരമായൊരു ഹിൽ സ്റ്റേഷനാണു. പാലക്കാട് ട്ടൗണിൽ നിന്നും 60 കി.മി. അകലെ, നെന്മാറക്കടുത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലം, സമുദ്ര നിരപ്പിൽനിന്നും ഏകദേശം 467 മുതൽ 1572 മീറ്റർ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വരുന്ന വഴിക്കാണു സുന്ദരമായ പോത്തുണ്ടി ഡാം.
പത്തോളം ഹെയർപിൻ വളവുകൾ താണ്ടി ജീപ്പ് നെല്ലിയാമ്പതിയിലെത്തിയിരിക്കുന്നു. ഞങ്ങൾ പുറത്തിറങ്ങി. ഒന്നു നിവർന്ന് കിട്ടിയതിന്റെ സന്തോഷത്തിലാണ് കാൽമുട്ടുകൾ.
ചുറ്റുപാടുകളിലേക്കൊന്നു കൊണ്ണോടിച്ചു. തെയിലത്തലപ്പുകളിൽത്തട്ടി പ്രതിഫലിക്കുന്ന വർണ്ണാഭമായ രശ്മികൾ, സുന്ദരമായ പച്ചപ്പ് , ഉള്ളം കുളിർക്കുന്നൊരു ഇളം തണുപ്പ്.
അടുത്തൊരു തട്ടുകടയുണ്ട്. അവിടെനിന്നു ചൂടോടെ ഓരോ ചായ കുടിച്ച് നടത്തമാരംഭിച്ചു. തേയിലത്തോട്ടങ്ങൾക്കിടയിലൂടെ, ടാർ ചെയ്തു സുന്ദരമാക്കിയ റോഡിലൂടെ.
സീതാർഗുണ്ട് - പണ്ട് വനവാസ കാലത്ത് രാമനും,ലക്ഷ്മണനും, സീതയും ഇവിടെ വിശ്രമിച്ചെന്നു വിശ്വാസം.
4 കി.മി.നടത്തത്തിനൊടുവിൽ ഞങ്ങൾ ആ വ്യു പോയിന്റിലെത്തി. അവർണ്ണനീയമായൊരു വ്യു പോയിന്റ്. വാക്കുകൾക്കതീതമായി, കാഴ്ച്ചകൾകൊണ്ട് മാത്രം ഗ്രഹിക്കാവുന്ന സുന്ദര ദൃശ്യങ്ങൾ.
കുന്നിൻ ചരിവിലൂടെ നടക്കുകയാണു - ഒരു വശം അഗാധമായ താഴ് വരയാണെന്ന സത്ത്യം മറക്കാതെത്തന്നെ !
പെട്ടെന്നാണു, തൊട്ടടുത്ത മരത്തിൽനിന്നും വലിയൊരു ചിറകടി ശബ്ദത്തോടെ, ഒരു വേഴാമ്പൽ പറന്നകന്നത്. ഇങ്ങനൊരു പക്ഷിയെ മൃഗശാലയിലല്ലാതെ ഇത്രയടുത്ത് കാണുന്നത് ഇതാദ്യമായാണ്. ഓർക്കാതെ കിട്ടിയ ദൃശ്യാനുഭൂതിക്കു ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു.
ചരിവിലൂടെ താഴേക്കു നടക്കുകയാണ് . പെട്ടെന്നാണത് സംഭവിച്ചത്. അടി തെറ്റിയാൽ ആരും വീഴും. കല്ലിലും പുല്ലിലും ആസനംകൊണ്ടുമ്മവച്ച് ഞരങ്ങി നീങ്ങുന്ന ഷിജോയ്. ഭാഗ്യംകൊണ്ടാണ് ഒരു കുറ്റിച്ചെടിയിൽ അവന് പിടി കിട്ടിയത്. കയ്യോട് കൈചേർത്ത് ഒരു മനുഷ്യച്ചങ്ങല തീർത്ത് അവനെ വലിച്ചു കയറ്റുമ്പോൾ, ഞെട്ടലും ആശ്വാസവും ചേർന്നൊരു വികാരമായിരുന്നു മനസിൽ. കുറ്റിച്ചെടികളുടെ മഹത്വത്തെ അന്നാണാദ്യം പ്രകീർത്തിച്ചത് .
വളരെ നേരം അവിടെ ചെലവഴിച്ചതിനു ശേഷം ഞങ്ങൽ തിരിച്ച് നടന്നു. അടുത്ത ദിവസം പറമ്പിക്കുളം വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്കാണു പോകുന്നത്. നേരിട്ടുള്ള ബസില്ല. അതുകൊണ്ട് തന്നെ പൊള്ളാച്ചിയെ ഒരു ഇടത്താവളമാക്കേണ്ടതുണ്ട്.
ഞങ്ങൾ നടത്തത്തിനു വേഗം കൂട്ടി. കാരണം,വൈകുന്നേരത്തെ ബസ് കിട്ടിയില്ലെങ്കിൽ രാത്രി നെല്ലിയാമ്പതിയിൽത്തന്നെ തങ്ങേണ്ടി വരും.

വൈകുന്നേരമായെങ്കിലും , രാവിലെ ചായ കുടിച്ച അതേ തട്ടുകടയിൽനിന്നും ഉച്ചഭക്ഷണം കഴിച്ച് , ഞങ്ങൾ ബസിനായി കാത്തിരുന്നു.
ഭാഗം 2 ( ഇവിടെ അമർത്തുക )
ഭാഗം 2 ( ഇവിടെ അമർത്തുക )
ടൂർ കമ്പനികളുടെ ചാർട്ട് ചെയ്യപ്പെട്ട യാത്രയുടെ ഭാഗമാകുന്നതിനേക്കാൾ, ഞങ്ങളിഷ്ടപ്പെട്ടിരുന്നത്, ഇത്തരം "ചോയ്ച്ച് ....ചോയ്ചുള്ള....." പോക്കായിരുന്നു.
ReplyDelete