(ശബരിമല ഭാഗം 5)
ഇന്നലെ രാത്രി പമ്പ നിറഞ്ഞൊഴുകുകയായിരുന്നു. വെളളം നടപ്പന്തൽ വരെ കയറിയത് ഇന്നലെ ചർച്ചാ വിഷയം തന്നെയായിരുന്നു. മലകളിൽ മഴ കനത്തു പെയ്തതാകാം കാരണം. ത്രിവേണിയിൽ കാറുകൾ ഒഴുകിയത് മാധ്യമ വാർത്തകളിൽ പോലും സജീവമായതാണ്. ഞാൻ അവിടേക്ക് നടക്കുകയാണ്.
കഴിഞ്ഞ ദിവസം ഞാൻ നടന്ന വഴികൾ തന്നെയോ ഇതെന്നു സംശയിക്കാവുന്ന കാഴ്ച്ചകൾ; ഇന്നലത്തെ മഴയുടെ തോന്യാസങ്ങൾ! കൂടുതൽ ഭക്തരെത്തുന്നതിനു മുൻപേ, ചുറ്റുപാടിലെ മാലിന്യങ്ങളെ കഴുകിക്കളഞ്ഞ്, ഒരു പക്ഷെ പമ്പ സ്വയം ശുദ്ധമായതാകാം!!
കേടുപാടുകൾ സംഭവിച്ച നിലയിൽ കാറുകൾ പലതും അവിടെത്തന്നെ കിടക്കുന്നുണ്ട്. ചിലതിന്റെ നമ്പർ പ്ലെയ്റ്റും, ബമ്പറുമെല്ലാം പൊളിഞ്ഞിരിക്കുന്നു. എഞ്ചിനിൽ വെളളം കയറി കേടായവ വേറെ. എല്ലാം പുതിയതെന്നു തോന്നിപ്പിക്കുന്ന വാഹനങ്ങൾ.
മഴയിൽ കുതിർന്ന രാത്രിയിൽ ബാക്കിയുള്ളവരെല്ലാം മൂടിപ്പുതച്ച് കിടക്കുമ്പോഴും, ഫയർ ഫോഴ്സിന്റെയും പൊലീസിന്റെയും അവസരോചിതമായ ഇടപെടലില്ലായിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു. രാത്രി രണ്ടുമണിവരെയുള്ള നിതാന്ത പരിശ്രമം തീർത്തും പ്രശംസനീയം തന്നെ! ഒരുപാട് വണ്ടികൾ അവർ തള്ളിക്കയറ്റി, ചിലത് ട്രാക്റ്ററിൽ കെട്ടി വലിച്ചു, ഒന്നിനും സാധിക്കാതിരുന്ന വാഹനങ്ങളെ തൽ സ്ഥാനത്ത് വടത്തിൽ ബന്ധിച്ചു നിർത്തി.
അപ്രതീക്ഷിതമായുണ്ടായൊരു ദുരന്തത്തിന്റെ ശേഷിപ്പുകളെ അൽപ്പനേരം അവിടെക്കണ്ടതിനു ശേഷം ഞാൻ തിരിച്ചു നടന്നു.
കുളിക്കടവിനടുത്തുള്ള പാലത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടന്നറിഞ്ഞു. ഞാൻ അങ്ങോട്ടു നടക്കുകയാണ്.
അവിടെക്കണ്ട കാഴ്ച്ചകൾ എന്നെ ശരിക്കും ഞെട്ടിക്കുകതന്നെ ചെയ്തു. ഇന്നലെ കുളികഴിഞ്ഞ് ഞാൻ നടന്ന പാലം തന്നെയോ ഇതെന്നു സംശയിച്ചുപോയി. കൈവരികളെല്ലാം തകർന്നിരിക്കുന്നു. ചപ്പു ചവറുകൾ അടിഞ്ഞു കൂടിയിരിക്കുന്നു. വലിയൊരു മരം അതുപോലെത്തന്നെ ഒഴുകിവന്ന് പാലത്തിന്റെ കാലുകളിൽ തങ്ങി നിൽക്കുന്നത് കാണുമ്പോൾ മനസിലാക്കാം ഇന്നലത്തെ ഒഴുക്കിന്റെ ശക്തി. എടുത്തെറിഞ്ഞ നിലയിൽ വലിയൊരു തടിക്കഷ്ണം പാലത്തിനു മുകളിൽ തടഞ്ഞു നിൽക്കുന്നുണ്ട്.
ഒരു താണ്ഡവം കഴിഞ്ഞതിന്റെ യാതൊരു ഭാവവുമില്ലാതെ പമ്പയിപ്പോൾ ശാന്തമായൊഴികുകയാണ്.
19/11/15
ശബരിമല ഭാഗം 4 ഇവിടെ അമർത്തുക

No comments:
Post a Comment