കൊഡൈക്കനാൽ - ഭാഗം 2
4.12.17 (തിങ്കൾ)
കൂടുതൽ സ്ഥലങ്ങളിലേക്കുള്ള യാത്ര ഇന്ന് വേണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. പോകേണ്ട സ്ഥലങ്ങളുടെ ഒരു ഏകദേശ ധാരണ മനസിലുറപ്പിച്ചു കൊണ്ട് തന്നെയാണ് ഉണർന്നെണീറ്റിരിക്കുന്നത്. ഇന്നലെ രാത്രി നല്ല തണുപ്പായിരുന്നു. ഇപ്പോഴും കോഡമാറിയിട്ടില്ല. മഞ്ഞുനീങ്ങിയാലേ ഇന്നത്തെ യാത്ര തുടങ്ങാൻ സാധിക്കുകയുള്ളു.
3) കോക്കേഴ്സ് വാക്ക്.
പ്രകൃതി രമണീയമായ താഴ് വരക്കാഴ്ച്ചകൾ മനസിലേക്കാവാഹിച്ചു കൊണ്ട് മന്ദഗമനം നടത്താവുന്ന സുന്ദരമായൊരു പാതയാണിത്. മനോഹരമായ കുന്നിൻചരിവും, അവിടെ കാണുന്ന പാറക്കെട്ടുകളും, അവക്കിടയിലെ അഗാധമായ ഗർത്തങ്ങളും ഈ നടത്തത്തിന് ഒരു ഭീകരത നൽകുന്നതായി തോന്നിപ്പോകുന്നു. ഏകദേശം ഒരു കിലോമീറ്റർ അങ്ങനെ നടക്കാം.
ഇവിടെ നിന്ന് നോക്കുമ്പോൾ, ദൂരെ ഡോൾഫിൻ നോസും, പാമ്പാർ വാലിയും കാണാമെന്ന് പറയുന്നുണ്ട്. ഇവിടെയൊരു ടെലസ്കോപ്പ് ഹൗസുണ്ട്.
ആളൊന്നിന് ആറ് രൂപയാണ് ടിക്കറ്റ് നിരക്ക്. അതിലൂടെ നോക്കുമ്പോൾ പെരിയകുളത്തിന്റെയും, മധുര പട്ടണത്തിന്റെയും വിദൂര ദൃശ്യം കാണാനാകുമെന്നും അറിയാൻ സാധിച്ചു. പക്ഷെ കാലാവസ്ഥ പ്രതികൂലമായതിനാൽ, ആ കാഴ്ചകൾ കണ്ടാസ്വതിക്കാൻ ഞങ്ങൾക്കായില്ല. ഇക്കാഴ്ചകൾ കാണുന്നതിനായി സീസണിൽ പോലും ഉച്ചയോടെ വരുന്നതാണ് നല്ലതെന്നും അറിയാൻ സാധിച്ചു.
4) അവർ ലേഡി ലാ സാലെത്ത് ചർച്ച്.
കൊഡൈക്കനാലിൽ ധാരാളം കൃസ്ത്യൻ പള്ളികളുണ്ട്. അതിലൊന്നാണ് സാലെത് മാതാ ചർച്ച്.
ഇതിന് നൂറ്റി അൻപത് വർഷത്തെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. 1866 ൽ നിർമ്മിതമായ ദേവാലയം.
നിർമ്മാണ വൈഭവത്തേക്കാൾ, അത് നിലകൊള്ളുന്ന പശ്ചാത്തലമാണ് ശ്രദ്ധേയമെന്ന് തോന്നി. ഭംഗിയായി പരിപാലിക്കപ്പെടുന്ന ചുറ്റുവട്ടം.
5) അപ്പർ ലേക്ക് വ്യു.
അടുത്ത ലക്ഷ്യത്തിലേക്കുള്ള യാത്രക്കിടയിലെ ഒരു കാഴ്ച മാത്രമാണിത്. ഇവിടെ നിന്ന് നോക്കുമ്പോൾ, കൊഡൈ ലെയ്ക്കിന്റെ ഒരു ആകാശവീക്ഷണം സാധ്യമാണ്.
തടാകത്തെ പശ്ചാത്തലമാക്കിക്കൊണ്ട് വേണമെങ്കിൽ കുറച്ച് ഫോട്ടോസെടുക്കാം.
6) മോയിർ പോയിന്റ്.
ബേരിജാം ലെയ്ക്കിനെ ബന്ധിപ്പിച്ചു കൊണ്ട്, ഏകദേശം നാൽപ്പത് മൈൽ നീളമുള്ളൊരു പാത നിർമ്മിക്കുന്നതിന് നേതൃത്വം വഹിച്ച പശ്ചാത്യ എഞ്ചിനീയറായിരുന്നു സർ തോമസ് മോയിർ. അദ്ദേഹത്തിന്റെ ഓർമ്മക്കായ് നിർമ്മിച്ചൊരു വ്യൂ പോയിന്റ്. കുന്നിൻ ചരിവിനെ നോക്കിക്കാണാം എന്നതിൽക്കവിഞ്ഞ് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
7) പൈൻ ഫോറസ്റ്റ്.
മനോഹരമായൊരു പ്രദേശം തന്നെയാണിത്. നോക്കെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന കോൺ ഇനത്തിൽപ്പെട്ട പൈൻ മരക്കാട്. അടിക്കാടുകളില്ലാത്ത ഈ വനാന്തരങ്ങൾ നല്ലൊരു കാഴ്ച തന്നെയാണ്.
അവിടവിടെയായി ചിലർ നിന്ന് ഫോട്ടോകളെടുക്കുന്നുണ്ട്. നിരപ്പായ മരച്ചുവട്ടിലൂടെ ചിലർ ചുറ്റി നടക്കുന്നുണ്ട്. വീണു കിടക്കുന്ന മരത്തിലിരുന്ന് ചിലർ കുശലം പറഞ്ഞ് ചിരിക്കുന്നു.
നാരുകൾപോലെയുള്ള ഇലകൾ നിലത്ത് വീണ് കിടക്കുന്നുണ്ട്. അതിന് മുകളിലൂടെയുള്ള നടത്തം ഒരു പ്രത്യേക അനുഭവം തന്നെയാണ്. നനഞ്ഞ ചകിരിക്കൂനയുടെ മുകളിലൂടെ നടക്കുന്ന പോലെ. അനേകം സിനിമകൾക്ക് പശ്ചാത്തലമായൊരു പ്ലാന്റേഷനുള്ളിലൂടെയാണ് ഞാനിപ്പോൾ സഞ്ചരിക്കുന്നത് എന്നോർക്കുമ്പോൾത്തന്നെ വല്ലാത്തൊരു സന്തോഷമാണ് മനസിന്.
8) പില്ലർ റോക്ക് വ്യൂ പോയിന്റ്.
അഗാധമായ കൊക്കയിൽ നിന്നും ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന വലിയ തൂണുകൾ പോലെ, രണ്ട് പാറകൾ, അങ്ങ് ദൂരെയായ് കാണുന്നുണ്ട്. അതിശയം ജനിപ്പിക്കുന്ന കാഴ്ച തന്നെ. പാറകളിൽ കുടുങ്ങിയെന്ന പോലെ, പല തട്ടുകളായ് നിൽക്കുന്ന മേഘപാളികൾ. വലിയ പാറക്കെട്ടിന് മുകളിലായി, കഷണ്ടിക്ക് മുകളിലെ അൽപ്പ കേശം പോലെ കാണപ്പെടുന്ന പച്ചപ്പ്. ചുറ്റും വിശാലമായ താഴ് വരക്കാഴ്ചകൾ തന്നെ.
9) ഡെവിൾസ് കിച്ചൻ അഥവ ഗുണകേവ്.
ഇതൊരു അപകടമേഖലയാണ്. സാഹസികരായ അനേകം സഞ്ചാരികൾക്ക് ജീവനാശം സംഭവിച്ച ഒരു ദുരന്തഭൂമി കൂടിയാണിത്.
ട്രക്കിംഗ് ഇഷ്ടപ്പെട്ടിരുന്ന സാഹസികരായ സഞ്ചാരികൾ മാത്രം ഒരു കാലത്ത് വന്നിരുന്ന സ്ഥലമായിരുന്നു ഇവിടം. പില്ലർ റോക്കിന്റെ ഇടയിലുള്ള വലിയ കിടങ്ങുകളും, ഗുഹകളും തന്നെയാണ് ഇതിന്റെ പ്രധാന ആകർഷണം. അതിലേക്കുള്ള സാഹസികതയാണ് പലരെയും മരണത്തിലേക്ക് നയിച്ചത്. കാഴ്ചയിൽ ചെറുതെന്ന് തോന്നിക്കുന്നതും, എന്നാൽ സദാസമയവും മഞ്ഞുമൂടിക്കിടക്കുന്നതിനാൽ ആഴം കൃത്യമായറിയാത്തതുമായ കിടങ്ങുകളിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു പലരും.
കിടങ്ങുകൾക്കിടയിലൂടെ ഇടക്കിടക്ക്, അടുക്കളയിൽ നിന്നും പുകയെന്നപോലെ, ഉയർന്നു വരാറുള്ള കോഡമഞ്ഞു കണ്ടിട്ടാകാം; വീണാൽ തിരിച്ച് കിട്ടാത്ത ഇതിനെ ഡെവിൾസ് കിച്ചൻ എന്ന് വിളിക്കാൻ തുടങ്ങിയത്.
നല്ലൊരു വ്യൂ പോയിന്റുണ്ടിവിടെ. പ്രഗൽഭനായൊരു ശിൽപ്പി, കരിമ്പാറയിൽ കണക്ക് തെറ്റാതെ അഗാധതയിലേക്ക് ചെത്തിയെടുത്ത പോലെ, കുത്തനെയുള്ള കൊക്കയോട് കൂടിയ കാഴ്ചസ്ഥലം.
1991 ൽ, കമലഹാസൻ നായകനായ ഗുണ എന്ന സിനിമയിൽ ഇവിടവും, ഇവിടത്തെ ഗുഹകളും പശ്ചാത്തലങ്ങളായിരുന്നു. അതിന് ശേഷമത്രെ ഈ പ്രദേശത്തെക്കുറിച്ച് കൂടുതൽ പേരറിഞ്ഞതും, ഇവിടേക്ക് ജനപ്രവാഹം കൂടിയതും. ഈ സിനിമക്ക് ശേഷമാണ് ഇതിന് ഗുണകേവ് എന്ന് പേര് വന്നതെന്നും പറയപ്പെടുന്നു. കൊഡൈക്കനാലിന്റെ ടൂറിസ്റ്റ്റ്റ് ഭൂപടത്തിൽ ഇന്നിതിന് ഒഴിച്ച് കൂടാനാകാത്ത ഇടം തന്നെയാണുള്ളത്.
സഞ്ചാരികൾ കൂടിയതോടെ, അപകട സാധ്യത മുന്നിൽ കണ്ടുകൊണ്ട്, ഇന്നിവിടെ സുരക്ഷാ വേലികൾ പണിതിട്ടുണ്ട്. കിടങ്ങുകൾക്ക് മുകളിൽ ഉരുക്ക് നെറ്റുകൾ സ്ഥാപിച്ചിരിക്കുന്നു. പല ഭാഗങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചിട്ടുമുണ്ട്.
ഇതെല്ലാം മറികടന്നു കൊണ്ട്, അപകടകരമായ രീതിയിൽ സെൽഫികളെടുക്കുന്ന പലരെയും ഇവിടെ കാണാറുണ്ടെന്ന് ചിലർ സാക്ഷ്യപ്പെടുത്തുന്നു.
അപായസൂചനകൾ ഉൾക്കൊണ്ടു കൊണ്ട്, ഒരിക്കലെങ്കിലും എല്ലാവരും ഇവിടം സന്ദർശിക്കണമെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.
(കൊഡൈ കാഴ്ചകൾ അവസാനിക്കുന്നില്ല... തുടരും..... ദയവായി പിൻതുടരുക)
ഭാഗം 3 ഇവിടെ അമർത്തുക.
ഭാഗം 1 ഇവിടെ അമർത്തുക.

No comments:
Post a Comment