(അഗോറ ഡയറിക്കുറിപ്പിൽ നിന്നും)
പഠിക്കുന്ന കാലത്ത്കാലത്ത് അഗോറ ക്കും ഒരു ബിസിനസ്സുണ്ടായിരുന്നു, കോഴിക്കോട് നിന്നും ബി.പി.അപ്പാരറ്റസും, സ്റ്റെതസ്കോപ്പും മറ്റും വാങ്ങി, ചെറിയ ലാഭത്തിൽ കോളേജിലെ ആവശ്യക്കാർക്കു വിൽക്കുക എന്നത് . അതിൽനിന്നും കിട്ടുന്ന തുച്ചമായ സംഖ്യ കൊണ്ട് ചെറിയ ചെറിയ വണ്ടേ ട്രിപ്പുകൾ പോകുകയും പതിവായിരുന്നു.
അങ്ങനെയാണ് കാഞ്ഞിരപപുഴ ഡാം കാണുന്നതിനായൊരു യാത്ര പോയത്.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനടുത്ത് സ്ഥിതിചെയ്യുന്ന ഈ ഡാം കാഴ്ചയിൽ വളരെ മനോഹരമായൊരു സ്ഥലം തന്നെയാണു. ചുറ്റും അംബര ചുംബികളായ മലകളുടെ താഴെ അവൾ ശാന്ത സ്വരൂപിയായി നിൽക്കുന്നത് നയനാനന്തകരമായ ഒരു കാഴ്ച്ചയാണു ഇവിടെയെത്തുന്നവർക്കു സമ്മാനിക്കുന്നത്.
തലേന്നു രാത്രി തന്നെ റഷീദ് ഹോസ്റ്റലിൽ എത്തിയിരുന്നു. നാളെ രാവിലെത്തന്നെ പോകണം. റൂട്ടിനെക്കുരിച്ച് ഞങ്ങൾക്ക് വലിയ അറിവൊന്നുമില്ല, പോയി നോക്കുക തന്നെ.
ലൈൻ ബസ്സുകളിലുള്ള വിനോദയാത്ത്ര ഇതാദ്യമായല്ല പോകുന്നതെങ്കിലും ഈ പോക്കിന് ഒരു വല്ലാത്ത സുഖമാണ് തോന്നുന്നത്.
പിറ്റേന്നു രാവിലെ, നേരത്തെ തന്നെ കോട്ടക്കൽ ബസ് സ്റ്റാന്റിലെത്തിയ ഞങ്ങൾക്ക് പക്ഷെ ഗോപുവിനെ കുറച്ചു നേരം അവിടെ കാക്കേണ്ടി വന്നു.
അധികം വൈകാതെ ഞങ്ങൾ മണ്ണാർകാട്ടെക്കും, അവിടെനിന്നു കാഞ്ഞിരപ്പുഴയിലെക്കും ബസ് കയറി.
11 മണിയോടെ അവിടെയെത്തിയ ഞങ്ങൾ, ആദ്യം അവിടമാകെ ഒന്നു ചുറ്റിക്കണ്ടു.
സന്ദർശകരായെത്തുന്നവർക്ക് മീൻ പിടിക്കുന്നതിനുള്ള അവസരം അവിടെ ഒരുക്കിയിട്ടുണ്ട്. പലരും ചൂണ്ടയും നീട്ടിപ്പിടിച്ച് കൊക്കിനെപ്പോലെ ഇരിക്കുന്നത് അവിടവിടെ കാണുന്നുണ്ടായിരുന്നു.
ഡാമിൽ വെള്ളം വളരെ കുറവാണ്. അവിടവിടെ ഉപദ്വീപുപോലെ കരഭാഗങ്ങൾ കാണുന്നുണ്ട്. ഞങ്ങൾ അങ്ങോട്ട് നടന്നു. നല്ല കാലാവസ്ഥ, മനസ്സാഗ്രഹിച്ച അന്തരീക്ഷം!
ഇതിനിടയിൽ റഷീദാണു, ചുട്ട കോഴിയെക്കുറിച്ച് പറഞ്ഞത്. പിന്നെ തെല്ലും അമാന്തിച്ചില്ല, അടുത്തുള്ള ചിക്കൻ കടയിൽനിന്നും മുഴുത്തൊരു കോഴി കൊലചെയ്യപ്പെട്ടു.
നട്ടുച്ച നേരമായതിനാൽ, കന്നുകാലികൾ വെള്ളം കുടിക്കാനായി ഡാമിലേക്കിറങുന്നുണ്ട്. സ്ത്രീകൾ വസ്ത്രങ്ങളലക്കുന്നു, വീശിയടിക്കുന്ന മിത ശീതോഷ്ണമായ ഇളം കാറ്റ്.
മസാല കൂട്ടിവച്ച ചിക്കൻ, കോലിൽ കുത്തി വേവിക്കുകയാണ് . കത്തിക്കുന്നതിനുള്ള വിറക് അവിടെത്തന്നെ കിട്ടി. കയ്യിൽ കരുതിയിരുന്ന ബ്രെഡിനു കൂടെ ചുട്ടെടുത്ത കോഴിയിറച്ചിക്ക് ഇത്ത്രയധികം രുചിയുണ്ടാകുമെന്നു സ്വപ്നേപി കരുതിയതല്ല.
ഭക്ഷണാനന്തരം വിശ്രമം. അവിടെ നല്ല രീതിയിൽ പരിരക്ഷിച്ചു പോരുന്നൊരു പാർക്കുണ്ട് . സന്ദർശകർക്കായി അനേകം കൂടാരങ്ങൾ നിർമ്മിച്ചിരിക്കുന്നു. അതിലൊന്ന് കിടന്നതെ ഓർമ്മയുള്ളൂ, അറിയാതെ തന്നെ മയക്കത്തിലേക്ക് വീണു.
സമയം പോയതറിഞ്ഞില്ല. വൈകുന്നേരമായിരിക്കുന്നു. ഇനി മടക്കം, കാഞ്ഞിരപ്പുഴയുടെ സുന്തരമായ അന്തരീക്ഷതിനോടു വിട പറയുമ്പോൾ കുറച്ചുകൂടി നേരം അവിടെത്തന്നെ നിൽക്കണമെന്ന മോഹമായിരുന്നു മനസിൽ.
വിദ്യാഭ്യാസ കാലത്ത് വീട്ടുകാരോട് ഓരോരോ കള്ളങ്ങൾ പറഞ്ഞു കറങ്ങി നടക്കുന്നത് ഒരു രസമായിരുന്നു, അല്ലെ....? ഇപ്പോ ഓർക്കുമ്പോൾ നഷ്ടബോധം തോന്നുന്ന ഓർമ്മകൾ.
ReplyDeleteഓർമ്മകൾ നമ്മെ വീണ്ടും ചെറുപ്പമാക്കുന്നു.