വാര്‍ത്തകള്‍ക്ക് ക്ഷാമമില്ലാത്ത നാട്ടില്‍ എന്തും വാർത്തയാക്കുക എന്നത് തികച്ചുംസ്വാഭാവികം തന്നെയാണ്. വീണു കിട്ടിയ സൗഭാഗ്യം പോലെ, ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കൽ ആഘോഷമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്ഇവിടെ ഒരു ജനപ്രിയ ചാനല്‍.
"നമസ്കാരം,.....
ആയിഷ നൈറ്റ് ചാനലിലേക്ക് സ്വാഗതം, ഞാന്‍ ടിന്റു മോന്‍......പ്രധാന വാര്‍ത്തകള്‍."
(പേടിപ്പെടുത്തുന്ന പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ഒരു ക്രിക്കറ്റ് ബോള്‍ കറങ്ങുന്ന ദൃശ്യം സ്ക്രീനില്‍ തെളിഞ്ഞു മറയുന്നു)
"....വാര്‍ത്തകള്‍ വിശദമായി....സുഹൃത്തുക്കള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ ദാരുണമായി കൊല ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ഇന്ന് വടക്കന്‍ കേരളത്തില്‍ ഹര്‍ത്താല്‍.പുത്തൂരം വീട്ടിലെ മച്ചുനന്മാരായ ആരോമലും ,ചന്ടുവും തമ്മിലാണ് ഇന്ന് ഉച്ചയോടെ കത്തിക്കുതുണ്ടായത്.മച്ചുനനന്മാര്‍ തമ്മിലുണ്ടായ വാകുതര്‍ക്കം പിന്നെ കത്തിക്കുതിലേക്ക് നീങ്ങുകയായിരുന്നു.അടിവയറില്‍ അതി ഗുരുതരമായി പരിക്കേറ്റ ആരോമല്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.....
കൂടുതല്‍ വിവരങ്ങളുമായി ഞങ്ങളുടെ പ്രതിനിധി നിഷാന്ത് ഗുരുവംശം ഇപ്പോള്‍ സംഭവ സ്ഥലത്തുണ്ട്......നിഷാന്ത് .....കേള്‍ക്കാമോ?....."
(5 മിനിട്ട് നേരത്തെ തുറിച്ചു നോട്ടത്തിനു ശേഷം നിഷാന്ത്)
"ടിൻറു....ഞാനിപ്പോള്‍ സംഭവം നടന്ന വീടിന്റെ അടുത്ത് തന്നെയാണ് നില്‍ക്കുന്നത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ തന്നെയാണ് ആരോമലിനു കുത്തുകൊണ്ടതെന്നു പറയപ്പെടുന്നു . വയറിന്റെ അടിഭാഗത്ത്, ഏതാണ്ട് ഇവിടെയായാണ് അദ്ദേഹത്തിന് കുത്തുകൊണ്ടത്. മച്ചുനന്മാര്‍ തമ്മിലുണ്ടായ ചില വാക്ക് തര്‍ക്കം അവസാനം അടിപിടിയിലെക്കും പിന്നെ കത്തിക്കുതിലെക്കും മാറുകയായിരുന്നു എന്നാണു ദ്രിക്സാക്ഷികള്‍ പറയുന്നത്."
Tintu;"അദ്ധേഹത്തിന്റെ മൃദ ദേഹം ഇപ്പോള്‍ എവിടെയാണ്?"
Nishant; "മൃതദേഹം പോസ്ടുമോര്‍ട്ടത്തിനായി കുട്ടന്‍ വൈദ്യരുടെ വൈദ്യസാലയിലേക്ക് കൊണ്ട് പോയിരിക്കുകയാണ്. ഉദേശ്യം 3 മണിയോടെതന്നെ പോസ്റ്റുമോർട്ടം കഴിഞ്ഞു ബോഡി വീട്ടില്‍ തിരിച്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.....ടിന്റു.."
Tintu; "പ്രതിയായി കണക്കാക്കപ്പെടുന്ന, അല്ലെങ്ങില്‍ കൃത്യം ചെയ്തു എന്ന് പറയപ്പെടുന്ന ചന്ദു ഇപ്പോള്‍ എവിടെയാണ്?..."
Nishant; "ഈ കൊലപാതകം ചെയ്തു എന്ന് പറയപ്പെടുന്ന ചന്ദു ഇപ്പോള്‍ പോലീസ് കസ്റ്റടിയിലാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അയാളെ ഇന്ന് 'നാര്‍കോ അനാലിസിസ് ' ചെയ്യുന്നതിനായി ഒരു പക്ഷെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോകാന്‍ സദ്യതയുണ്ട്...."
Tintu;"നമുക്ക് തിരുവനന്തപുരം സ്ടുടിയോയിലേക്ക് വരാം, പ്രശസ്ത പണ്ഡിതനും ചരിത്രാന്വേഷിയുമായ വാസു ഏട്ടന്‍ ഇപ്പോള്‍ നമ്മോടൊപ്പം തിരുവനന്തപുരം സ്റ്റുഡിയോയില്‍ ഉണ്ട്,....വാസ്വേട്ടാ....ഈ സംഭവ വികാസങ്ങലെപ്പ്റ്റി തങ്ങള്‍ക്കു എന്താണ് പറയാനുള്ളത്....?"
(അല്‍പ നേരത്തെ നിശബ്ധതക്ക് ശേഷം ....)
"......വാസ്വേട്ട കേള്‍ക്കാമോ .......വാസ്വേട്ട കേള്‍ക്കാമോ .............വാസ്വേട്ടാ...ഓഓഓഓഓഒയ് ....."
(വീണ്ടും നിശബ്ദത....!)
".......ക്ഷമിക്കണം ,ചില സാന്ഗേതിക കാരണങ്ങളാല്‍ തിരുവനന്തപുരം സ്ടുടിയോയുമായി ബന്ധം കിട്ടുന്നില്ല.....നമ്മുടെ പ്രദിനിധി പിഷാരടി ഇപ്പോള്‍ പോസ്റ്മോര്ടും നടക്കുന്ന സ്ഥലത്തുണ്ട്.....പിഷാരടി......എന്തോക്കെയാന്‍ അവിടത്തെ സംഭവ വികാസങ്ങള്‍?"
Pishaaradi;"ബന്ദു മിത്രടികളും നാട്ടുകാരുമായി ഒരു വന്‍ ജനാവലി തന്നെ ഇവിടെ ഇപ്പോള്‍ കാത്തു നില്‍ക്കുന്നുണ്ട്. പോസ്റ്മോര്ടും കഴിഞ്ഞു ബോഡി കിട്ടാന്‍ ഇനിയും വൈകും എന്ന് തന്നെയാണ് ഞങ്ങള്‍ക്കിപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. കുട്ടന്‍ വൈദ്യര്‍ ഉച്ചമയക്കത്തിലാണ്. ഇന്നലെ കുടിച്ച 'അരിഷ്ടത്തിന്റെ' ഹങ്ങോവേര്‍ ആണെന്നും പറയപ്പെടുന്നുണ്ട്....."
Tintu ;"വൈദ്യരെ ഉണര്തുന്നതിനായി എന്തൊക്കെ സന്നാഹങ്ങളാണ്ഒരുക്കിയിരിക്കുന്നത്?........ഗവേന്മേന്റിന്റെ ഭാഗതുനിന്ന്നും എന്തൊക്കെ സഹായങ്ങലാന്നു വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്...?"
Pishaaradi; "ഗവേന്മേന്റിന്റെ ഭാഗത്തുനിന്നും ഒരു സഹായവും ഇതുവരെ കിട്ടിയിട്ടില്ല.......വൈദ്യരെ ഉണര്തുന്നതിനായി ജനങ്ങളെല്ലാം വളരെ മെനക്കെടുന്നുണ്ട്......മുഖത്ത് തളിക്കുന്നതിനുള്ള വെള്ളത്തിനായി പലരും പാത്രങ്ങളുമായി പല വഴിക്കും ഓടുന്നുണ്ട്........മറ്റു ചിലര്‍ 'മോര്' സംഘടിപ്പിക്കുന്നതിനുള്ള നെട്ടോട്ടമോടുന്ന കാഴ്ചയാണ് നമുക്കിവിടെ കാണാന്‍ സാധിക്കുന്നത്.....ടിന്റു..."
Tintu; "നന്ദി പിഷാരടി.... നമുക്ക് തിരുവനന്തപുരം സ്ടുടിയോയിലേക്ക് മടങ്ങി വരാം.....വാസ്വേട്ട...എന്താണ് ഇതിനെക്കുറിച്ച് താങ്ങള്‍ക്ക് പറയാനുള്ളത്?"
Vasu;"എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ചന്ദു അത്തരത്തില്‍ പെട്ട ഒരാളല്ല, അയാള്‍ക്ക് അങ്ങനെ ഒരു കൊലപാതകം ചെയ്യാന്‍ സാധിക്കില്ല ...... എനിക്ക് വളരെ നാളുകളായി വ്യക്തിപരമായി അറിയാവുന്ന ഒരാളാണ് ചന്ദു എന്ന നിലക്ക് എനിക്ക് തറപ്പിച്ചു പറയാന്‍ സാദിക്കും...., ഈ കൊലപാതകത്തിന് പിന്നില്‍ എന്തൊക്കെയോ നിഗൂധതകള്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്..... ചോര കണ്ടാല്‍ തല കറങ്ങുന്ന ആളാണ് ചന്ദു..... അയാളെക്കൊണ്ട് ഇങ്ങനെ ഒരു കൊലപാതകം ചെയ്യാന്‍ സാധിക്കില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം."
Tintu;"നന്ദി വാസ്വേട്ട....നമുക്ക് വീണ്ടും നിഷാന്ത് ഗുരുവംസതിലേക്ക് തിരിച്ചു പോകാം....നിഷാന്ത് ,പുതിയ വിശേഷങ്ങള്‍ എന്തൊക്കെയാന്നു....?"
Nishant ;"ഞാനിപ്പോള്‍ വീടിന്റെ അകത്തു കയറി നിന്നാണ് സംസാരിക്കുന്നത്. ഇവിടെ എല്ലാവരും വളരെ ദുഖിതരയിതന്നെയാണ് കാണപ്പെടുന്നത്. അവിടെ ആ ആളൊഴിഞ്ഞ മൂലയില്‍ നെഞ്ഞതടിച്ചു കരയുന്നതാണ് ഉണ്ണിയാര്‍ച്ച, 10 വര്ഷം മുന്‍പ് കണ്ട ആര്ച്ചയല്ല ഇപ്പോള്‍ ഇവിടെയിരുന്നു കരയുന്നത്, വളര്‍ന്നു ഒരു വലിയ പെണ്ണായി മാറിയിരിക്കുന്നു....(ക്യാമറ സാവധാനം അങ്ങോട്ട് തിരിയുകയാണ്, ഉണ്ണിയാര്‍ച്ചയുടെ നെഞ്ഞതടിയും നെഞ്ഞും ഒപ്പി എടുക്കാന്‍ ആയാസപ്പെടുകയാണ്, ക്യാമറമാന്‍. ദ്രിശ്യങ്ങള്‍ക്ക് ഒരു A പടത്തിന്റെ സൌന്ദര്യം വരുത്താന്‍ ആവുന്നത്ര ശ്രമിക്കുകയാനയാല്‍. ഇതിനിടയില്‍ എപ്പോഴോ ആ മുലക്കച്ചയുടെ കെട്ടു അല്പം അയഞ്ഞു കിടക്കുന്നത് പ്രത്യേകം ഫോക്കസ് ചെയ്യുന്നുണ്ട്.)....സംഭവം നടന്ന സമയത്ത് ഉണ്ണിയാര്‍ച്ച ഇവിടെ ഉണ്ടായിരുന്നില്ല എന്നാണു പറയപ്പെടുന്നത്....,ഷോപ്പിങ്ങിനായി ടൌണില്‍ പോയതായിരുന്നു. തിരിച്ചു വന്നപ്പോഴാണ് ഈ കൃത്യം അവര്‍ അറിയുന്നതുതന്നെ... താനിവിടെ ഉണ്ടായിരുന്നെങ്ങില്‍ ഇങ്ങനെ ഒന്ന് സംഭവിക്കുമായിരുന്നില്ല എന്ന് ആവര്‍ത്തിച്ചു കരഞ്ഞുകൊണ്ടാണ് അവര്‍ നെഞ്ഞതടിക്കുന്നത്.... നേരം വൈകി എതിയതിന്റ്റ് ആവലാതിയാണോ അതോ വളരെ നേരം കുതിരപ്പുറത് ഇരുന്നതിന്റെ മൂലവ്യാധിയാണോ എന്നറിയില്ല, അവര്‍ ഇരുന്നു ഞെരിപിരി കൊള്ളുകയാണ്. ഇവിടെ ....."
Tintu ;" നന്ദി നിഷാന്ത്.... ഈ കേസന്വേഷണ ചുമതല ഏറ്റെടുത്ത ശ്രീ ടോമൌറ്റ് കരിന്തച്ചന്‍ ഇപ്പോള്‍ നമ്മുടെ കൂടെ കൊച്ചി സ്ടുടിയോയിലുണ്ട്.....ശ്രീ ടോം.... എന്താണ് തങ്ങള്‍ക്കു പറയാനുള്ളത്?....അന്വേഷണം എന്തൊക്കെ രീതിയിലാണ് പുരോഗമിക്കുന്നത്...?"
Tom ;".....ഞാന്‍ ഇന്ന് ഉച്ചക്കുതന്നെ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു, വളരെ വ്യക്തമായ പല സൂചനകളും ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്....അന്വേഷണത്തിന്റെ ഭാഗമെന്നോണം പലതും എനിക്കിവിടെ തുറന്നു പറയാന്‍ സാദിക്കില്ല......എന്തായാലും ഇതൊരു ആത്മഹത്യ അല്ല എന്ന് തന്നെയാണ് പ്രാഥമിക നിഗമനം."
Tintu;" അതിനുതക്ക എന്തൊക്കെ തെളിവുകളാണ് നിങ്ങള്ക്ക് കിട്ടിയിട്ടുള്ളത്....കൊലപാതകമാണ്, ആത്മഹായ അല്ല എന്നതിന്റെ..?"
Tom ;"... ആത്മഹത്യ ചെയ്യുമ്പോള്‍ ,പ്രത്യേകിച്ചും തൂങ്ങി മരണത്തില്‍ കഴുത്തിന് ചുറ്റും കാണപ്പെടുന്ന ചില മാര്‍ക്കിങ്ങ്സ് ഒന്നും തന്നെ ഇവിടെ കാണപ്പെട്ടിട്ടില്ല. മറ്റു ചില സംഭാവങ്ങളിലം വായില്‍നിന്നും മറ്റും നിര്‍ഗമിക്കാറുള്ള ചില നുരയും പതയും മറ്റും ഈ കേസില്‍ കാണുന്നില്ല. ഇങ്ങനെയുള്ള സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇതൊരു ആത്മഹത്യയല്ല, ഒരു കൊലപാതക തന്നെ ആകാനാണ് സാദ്യത എന്ന പ്രാഥമിക സംശയത്തില്‍ തന്നെയാണ് ഞങ്ങള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്."
Tintu; "നന്ദി സര്‍....മുഖ്യ മന്ത്രി ഇപ്പോള്‍ തിരുവനന്തപുരം സ്റ്റുഡിയോയില്‍ നമ്മോടൊപ്പമുണ്ട്.......സര്‍ എന്താണ് താങ്ങള്‍ക്ക് പറയാനുള്ളത്....?
CM;"ഇത് പ്രതിപക്ഷം അറിഞ്ഞുകൊണ്ട് തന്നെ ഉള്ള ഒരു അട്ജെസ്റ്മെന്റുകലാണ്.....ഞങ്ങളെ മനപൂര്‍വം കരിവാരിതെക്കാനുള്ള അവരുടെ ശ്രമമാണിത്..."
Tintu ;" ...നന്ദി സര്‍..... ഞാന്‍ തിരിച്ചു വരാം....നിഷാന്ത് പുതിയ വിശേഷങ്ങള്‍ വല്ലതും ആയിട്ടുണ്ടോ...?"
Nish ;"ഇവിടെ എല്ലാവരും വളരെ ദുഖിതരായി തന്നെയാണ് കാണപ്പെടുന്നത്....(സ്ക്രീനില്‍ എല്ലും തോലുമായ ഒരു നായയെ കാണിക്കുന്നു)...ഇവിടെ മനുഷ്യര്‍ മാത്രമല്ല ,മൃഗങ്ങള്‍ പോലും അതീവ ദുഖിതരായി തന്നെയാണ് കാണപ്പെടുന്നത്.....എന്റെ അടുത്ത ഈ മൂലയില്‍ കിടക്കുന്ന നായ പോലും വളരെ ദുഖിതനാണ്. ചെവികള്‍ രണ്ടും തളര്തിയിട്ടു, കൂമ്പിയടഞ്ഞ കണ്ണുകളുമായി ,മുന്നോട്ടു നീട്ടി വച്ച കാലുകള്‍ക്കിടയില്‍ മുഖം അമര്‍ത്തി കിടക്കുന്ന ഈ നായ ഡോബര്‍മാന്‍ ഇനത്തില്‍ പെട്ടതാണെന്ന് തോന്നുന്നു...."
Tintu;"നമുക്ക് ശ്രീ ടോമൌറ്റ് -ഇലേക്ക് തിരിച്ചു വരാം...സര്‍ ....ഇത് ചന്ദു ഒറ്റയ്ക്ക് ചെയ്തിരിക്കനാണോ സാദ്യത , അതോ മറ്റു വല്ലവരുടെയും സഹായം ഉണ്ടായിട്ടുണ്ടോ ?"
Tom ;"സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവിടെ ഒരു കൂടു പ്രതിയുടെ സാദ്യത കാണുന്നില്ല, കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്."
Tintu ;"നന്ദി ശ്രീ ടോമൌറ്റ് ഞങ്ങളോട് സഹകരിച്ചതിന് ....നമ്മുടെ പ്രതിനിധി ശ്രീ ജന്തു ഇപ്പോള്‍ സിട്ടിയിലുണ്ട്,....ജന്തു എന്ടോക്കെയുണ്ട് അവിടെ സംഭവ വികാസങ്ങള്‍?"
Jandu ;"ടിന്റു....ഞാനിപ്പോള്‍ സിറ്റി ബുസ്സ്ടാണ്ടിനടുതുനിന്നാണ് സംസാരിക്കുന്നത്.....ഇവിടെ ഹര്‍ത്താല്‍ ഏതാണ്ട് പൂര്നമാനെന്നു വേണം പറയാന്‍....കട കമ്പോളങ്ങള്‍ എല്ലാം തന്നെ അടഞ്ഞു കിടക്കുകയാണ്,.....KSRTC ബസുകള്‍ ഒന്നും തന്നെ ഓടുന്നില്ല,.....ചില കുതിരവണ്ടികളും, കുതിരകലുമാല്ലാതെ മറ്റു വാഹനങ്ങള്‍ ഒന്നുമതന്നെ കാണാനില്ല.....നിരത്തുകള്‍ എല്ലാം ഏതാണ്ട് വിജനമായിതന്നെയാണ് കാണപ്പെടുന്നത്....ടിന്റു."
Tintu ;"അവിടെ ജനജീവിതത്തെ എങ്ങനെയെല്ലമാണ് ഹര്‍ത്താല്‍ ബാടിചിരിക്കുന്നത്...?"
Jndu ;"ജനജീവിതം സ്തംബിച്ച്രിക്കുകയാനെന്നു പറയാനാവില്ല...കൂലിപ്പനിക്കാരെല്ലാം തന്നെ രാവിലെതന്നെ പണിക്കു പോയിട്ടുണ്ട്.....നാട്ടു കാരിയായ മറുത എന്ന ഒരു സ്ത്രീ നമ്മുടെ കൂടെയുണ്ട്, നമുക്ക് കൂടുതല്‍ വിവരങ്ങള്‍ അവരോടു തന്നെ ചോദിക്കാം.......
[Jandu; "താങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്...?"
Marutha ;"എയ്ങ്ങള് രാബിലെ പണിക്കു പോയി, ....തമ്പ്രാന്റെ ബീടില്‍ കഞ്ഞിക്കു പോയി,... പണിക്ക് പോണം .....ഇരിട്ടിം ബരെക്കും പനീക്ക് പോണം...."
Jan;" ക്ഷമിക്കണം,....ആരോമല്‍ സാറിന്റെ നിര്യാനതെകുരിച്ചു നിങ്ങക്കെന്താണ് പറയാനുള്ളത്?
Marutha;"എയ്ങ്ങലുക്ക് കഞ്ഞി ബേണം ,കോയി ബേണം, കള്ള് ബേണം ..."]
(ജന്തു ക്യാമറയെ നോക്കി ഒരു വലിഞ്ഞ ചിരിയോടെ തുടരുന്നു) ഇവിടെ ജനജീവിതം പതിവുപോലെതന്നെയാണ് നടക്കുന്നത്....രാവിലെ പണിക്കു പോകുന്നു ,പണി എടുക്കുന്നു ...."
Tintu ;"...നന്ദി ജന്തു......നമുക്ക് നിശന്റിലേക്ക് തിരിച്ചു വരാം ......നിഷാന്ത്..."
Nishant ;"...ടിന്റു ....ഇവിടെ ഇപ്പോള്‍ പോലീസിന്റെ ഡോഗ്സ്കോട് എത്തിയിട്ടുണ്ട്....അല്‍പ്പം മുന്‍പാണ് ഡോഗ്സ്കോട് എത്തിയത് ....പട്ടികള്‍ക്ക് വല്ലാത്ത കണ്ഫ്യുഷന്‍ ആണെന്നന്നു തോന്നുന്നത്....കത്തിച്ചുവച്ച ചന്ദനത്തിരിയുടെ മനമാല്ലാതെ പെട്ടെന്ന് മനസ്സിലാകുന്ന മറ്റു സ്മെല്ലുകലോന്നും തന്നെ കിട്ടുന്നില്ലെന്ന് തോന്നുന്നു..."
Tintu ;"നമുക്ക് കോഴിക്കോടെ സ്ടുടിയോയിലേക്ക് പോകാം....നാട്ടുകൂട്ടം ചെയര്‍മാനും പ്രസസ്ഥ അട്വാകട്ടും ആയ ശ്രീ അടിയോടി നമ്മുടെ കൂടെയുണ്ട്......ശ്രീ അടിയോടി....ഇതിന്റെ നിയമ വാസങ്ങള്‍ എന്തൊക്കെയാണ്... ചന്ദുവിന് ജാമ്യം കിട്ടാന്‍ സാദ്യതയുണ്ടോ?....എത്ര നാള്‍ വരെ ശിക്ഷ കിട്ടിയേക്കാം?.....എയ്തു വകുപ്പനുസരിചായിരിക്കും കേസ് ഫയല്‍ ചെയ്തിരിക്കുന്നത് ....?
Adiyodi;"സാധാരണ ഗതിയില്‍ ഒരു കുറ്റം ചെയ്ത ആള്‍, അത് മൂടി വെക്കാനോ, അല്ലെങ്ങില്‍ ഓടി രക്ഷപ്പെടാനോ ആവും ആദ്യം ശ്രമിക്കുക ........ എന്നാല്‍ ഇവിടെ ചന്ദുവിന്റെ കാര്യത്തില്‍ ഇത് രണ്ടും നദന്നീട്ടില്ല എന്നതുകൊണ്ടുതന്നെ........ ഇതൊരു പുതിയ തരാം കേസ് ആയിതന്നെയായിരിക്കും പരിഗണിക്കുക.
Tintu; "നന്ദി ശ്രീ അടിയോടി..... പിശാരടിയിലേക്ക് തിരിച്ചു വരാം.......എന്തൊക്കെയുണ്ട് പുതിയ വിശേഷങ്ങള്‍.....പോസ്റ്മോര്ടും തുടങ്ങിയോ...തുടങ്ങിയെങ്ങില്‍ എപ്പോ തീരും?"
Pishaaradi; "ടിന്റു .....പോസ്റ്മോര്റെം തുടങ്ങിയിട്ട് 5 മിനിട്ട് കഴിഞ്ഞിരിക്കുന്നു. 4 മണിയോടെ തന്നെ ബോഡി വീട്ടില്‍ എത്തിക്കാമെന്നു തന്നെയാണ് കണക്കാക്കപ്പെടുന്നത്."
Tintu; "നിഷാന്ത്....എന്തൊക്കെ ഒരുക്കങ്ങളാണ് അവിടെ വീട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്....?"
Nishant; "ബോഡി വീടിലെതിയാല്‍ വേണ്ട ഏര്‍പ്പടുകലെല്ലാം ഏതാണ്ട് പൂര്‍ത്തിയായിരിക്കുന്നു .......ബോഡി വന്ന ഉടനെ തന്നെ വാവിട്ടു കരയുന്നതിനായി പന്തളത് നിന്നും വാവരും കൂട്ടരും എത്തിയിട്ടുണ്ട്,.........മ്രിടദേഹം തെക്കോട്റെടുക്കണമെന്നു ആരൊക്കെയോ പറഞ്ഞതിന്റെ പേരില്‍ ചെറിയ വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടായി ......വടക്കന്‍ കേരളമായതിനാല്‍ ബോഡി വടക്കോട്ട് വേണം എടുക്കാന്‍ എന്ന് ചിലര്‍ അഭിപ്രായപ്പെട്ടതാണ് വഴക്കിനു കാരണമായത് ......പടിഞ്ഞാറ് അറബിക്കടലായതിനാല്‍ കിഴ്ഹക്കൊട്ടെദുക്കാമെന്ന മദ്യസ്തടയില്‍ പ്രശ്നം ഒതുക്കിതീര്‍ക്കുകയായിരുന്നു ......ടിന്റു .."
Tintu; "നന്ദി നിഷാന്ത്........പിഷാരടി .....പോസ്റ്മോര്ടും റിപ്പോര്‍ട്ട് എന്താണ് .....എങ്ങനെയാണ് ആരോമല്‍ മരിച്ചത് എന്നാണ് പറയപ്പെടുന്നത് ..?
Pisharadi; " ടിന്റു ....പോസ്റ്മോര്ടും കഴിഞ്ഞു....ബോഡി പുത്തൂരം തര്വാട്ട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള വാഹനം തയ്യാറായി നില്‍ക്കുകയാണ്.......അല്‍പ സമയത്തിനകം തന്നെ റിപ്പോര്‍ട്ട് പബ്ലിഷ് ചെയ്യുമെന്നാണ് ശ്രീ കുടന്‍ വൈദ്യര്‍ ഞങ്ങളോട് പറഞ്ഞത്."
Tintu; "കേരള നടുക്കിയ ഒരു കൊലപാതകത്തിന്റെ വിസകലനതിന്റെ അന്ത്യം ഏതാണ്ട് അടുതിരിക്കുകയാണ്.....
പോസ്റ്മോര്ടും റിപ്പോര്‍ട്ട് ഏതാനും നിമിഷങ്ങള്‍ക്കകം പുറത്തുവരും.....
ചന്ദു ഒരു നിഷ്കലങ്ങനാണ് എന്നാണ് ശ്രീ വാസുവേട്ടന്‍ നമ്മോടു പറഞ്ഞത്.....എന്തായാലും യഥാര്‍ത്ഥ റിപ്പോര്‍ട്ട് അദികം വൈകാതെതന്നെ പുറത്തു വരുന്നതാണ്....അതിനിടക്ക് ഒരു ചെറിയ ഇടവേള .........വാര്‍ത്തകള്‍ അവസാനിക്കുന്നില്ല .....മടങ്ങിവരാം ......"
(പേടിപ്പെടുത്തുന്ന പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ആ ഒരു ക്രിക്കറ്റ് ബോള്‍ കറങ്ങുന്ന ദ്രിസ്യം പിന്നെയും സ്ക്രീനില്‍ തെളിഞ്ഞു മറയുന്നു)
Tintu;" അങ്ങനെ കേരളം ഇന്നുവരെ കണ്ടിട്ടുള്ള ഒരു കോലപാതകത്തിന്റെ ചുരുലഴിയാന്‍ ഇനി വെറും നിമിഷങ്ങള്‍ മാത്രം ബാക്ക്യാക്കിക്കൊണ്ട് നമുക്ക് ശ്രീ പിഷാരടിയിലേക്ക് തിരിച്ചു ചെല്ലാം.....പിഷാരടി ...."
പിഷാരടി; " അല്‍പ നേരത്തിനുള്ളില്‍ റിപ്പോര്‍ട്ട് പുറത്തു വരുന്നതാണ് .....വൈദ്യര്‍ ക്യാമറക്ക് മുന്നില്‍ ഉപവിഷ്ടനായിട്ടുണ്ട് ...."
കുട്ടന്‍ വൈദ്യര്‍: "ഇതൊരു കൊലപാതകമോ,ഒരു ആത്മഹത്യയോ ആയിരുന്നില്ല .........അക്യുട്ട് ഇസ്കീമിക് ഹാര്‍ട്ട് അറ്റാക്ക് ആണ് മരണത്തിനു കാരണമായിരിക്കുന്നത് .ചന്തുവുമായുണ്ടായ വാക്ക് തര്‍ക്കത്തില്‍ അദേഹത്തിന്റെ മനസ് ഒരു പക്ഷെ വളരെ സ്ട്രെസ്സെട് ആയിട്ടുണ്ടായിരിക്കാം ,......ഈ മനപ്രയാസമായിരിക്കാം ഹാര്‍ട്ട് അറ്റക്കിലെക്ക് നയിച്ചത് ....അല്ലെങ്ങില്‍ ചന്ദുവിന്റെ കത്തി കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായി എന്ന് വേണം കരുതാന്‍. എന്തൊക്കെ ആയാലും ഹാര്‍ട്ട്-ന്റെ അറ്റാക്ക്-നു ശേഷമാണ് കത്തി കൊണ്ടുള്ള അറ്റാക്ക് ഉണ്ടായത്."
CM;"ഇത് പ്രതിപക്ഷം അറിഞ്ഞുകൊണ്ട് തന്നെ ഉള്ള ഒരു അട്ജെസ്റ്മെന്റുകലാണ്.....ഞങ്ങളെ മനപൂര്‍വം കരിവാരിതെക്കാനുള്ള അവരുടെ ശ്രമമാണിത്..."
ReplyDeleteethu paarti bharichaalum,oru prashnam undaakumpol athu ethir pakshathinte paniyaanennu paranju thadi thappaan shramikkunna bharana karthaakkalude oru uthama maathrukayaayi njaanithine kaanatte......
janangale ningal veendum kazhuthakalaakaan thayyaaraakuka.
(സ്ക്രീനില്‍ എല്ലും തോലുമായ ഒരു നായയെ കാണിക്കുന്നു)...
ReplyDeleteഇവിടെ മനുഷ്യര്‍ മാത്രമല്ല ,മൃഗങ്ങള്‍ പോലും അതീവ ദുഖിതരായി തന്നെയാണ് കാണപ്പെടുന്നത്.....
vaarthakalkku vendathiladhikam praadhaanyam kodukkaanum, senti adikkaanum sramikkunna nammude chaanalukalude vipanana thanthrangalude prathifalanam
allaathendu?