അഗോറ
(അഗോറ ഡയറിക്കുറിപ്പിൽ നിന്നും)
കോട്ടക്കലിൽ പഠിച്ചുകൊണ്ടിരിക്കുന്ന കാലം, എന്റെ ഏറ്റവും അടുത്ത സുഹൃത്തും സർവോപരി സന്തത സഹചാരിയുമായിരുന്നു റഷീദ്.
ഉപ്പയുടെ അസുഖവും, തുടർന്നുള്ള മരണവും അവനു സമ്മാനിച്ചത്, വേർപാടിന്റെ വലിയൊരു ദു:ഖത്തൊടൊപ്പം അറ്റന്റൻസ് ഷോർട്ടേജിന്റെ ഒരു കനത്ത പ്രഹരം കൂടെയായിരുന്നു.
ഇനി ഒരു വഴിയെ മുന്നിലുള്ളൂ. ഒന്നുകിൽ ഒരു മെഡിക്കൽ സർട്ടിഫികറ്റ് ഹാജരാക്കണം, അല്ലെങ്കിൽ ജൂനിയർ ക്ലാസിൽ കുറച്ചുദിവസം ഇരിക്കണം!
സംഘർഷ ഭരിതമായ ആലോചനകൾക്കൊടുവിൽ അവൻ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രണ്ടാമത്തെ തീരുമാനത്തിലേക്ക് നീങ്ങി.
എല്ലാം ഒരു നിമിത്തം പോലെ!........ അങ്ങനെയാണ് ഗോപകുമാറിനെ പരിചയപ്പെടുന്നത്. പേരിനെ അന്വർത്ഥമാക്കും വിധം, ഇരുപത്തേഴു പെണ്‍കുട്ടികൾക്കിടയിലെ ഏക ആണ്‍തരി! അപ്രകാരം ഗോപു റഷീദിന്റെ സുഹൃത്തായി, അങ്ങനെ എന്റെയും.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ റഷീദ് ഞങ്ങളുടെ ക്ലാസിലെക്കുതന്നെ പ്രൊമോട്ടെടായെങ്കിലും, ഞങ്ങളുടെ സുഹൃത്ത് ബന്ധം അതുപോലെത്തന്നെ സംരക്ഷിക്കപ്പെട്ടു.
രണ്ടു ക്ലാസുകളിലാണെങ്കിലും, മിക്ക സമയങ്ങളിലും ഒരുമിച്ചു കാണാറുള്ള ഞങ്ങളെ, അവർ അഗോറ എന്നു വിളിച്ചു - ഞങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്തുവെച്ച്.
(അനീഷ് കുമാർ, ഗോപകുമാർ, റഷീദ് )
No comments:
Post a Comment