Sunday, November 28, 2010

ഒരു വടക്കന്‍ ചാനല്‍ ഘാഥ

വാര്‍ത്തകള്‍ക്ക് ക്ഷാമമില്ലാത്ത നാട്ടില്‍ എന്തും വാർത്തയാക്കുക എന്നത് തികച്ചുംസ്വാഭാവികം തന്നെയാണ്. വീണു കിട്ടിയ സൗഭാഗ്യം പോലെ, ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കൽ ആഘോഷമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്ഇവിടെ ഒരു ജനപ്രിയ ചാനല്‍.






"നമസ്കാരം,.....

ആയിഷ നൈറ്റ് ചാനലിലേക്ക് സ്വാഗതം, ഞാന്‍ ടിന്റു മോന്‍......പ്രധാന വാര്‍ത്തകള്‍."


(പേടിപ്പെടുത്തുന്ന പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ഒരു ക്രിക്കറ്റ്‌ ബോള്‍ കറങ്ങുന്ന ദൃശ്യം സ്ക്രീനില്‍ തെളിഞ്ഞു മറയുന്നു)


"....വാര്‍ത്തകള്‍ വിശദമായി....സുഹൃത്തുക്കള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ ദാരുണമായി കൊല ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ഇന്ന് വടക്കന്‍ കേരളത്തില്‍ ഹര്‍ത്താല്‍.പുത്തൂരം വീട്ടിലെ മച്ചുനന്മാരായ ആരോമലും ,ചന്ടുവും തമ്മിലാണ് ഇന്ന് ഉച്ചയോടെ കത്തിക്കുതുണ്ടായത്.മച്ചുനനന്മാര്‍ തമ്മിലുണ്ടായ വാകുതര്‍ക്കം പിന്നെ കത്തിക്കുതിലേക്ക് നീങ്ങുകയായിരുന്നു.അടിവയറില്‍ അതി ഗുരുതരമായി പരിക്കേറ്റ ആരോമല്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.....

കൂടുതല്‍ വിവരങ്ങളുമായി ഞങ്ങളുടെ പ്രതിനിധി നിഷാന്ത്  ഗുരുവംശം  ഇപ്പോള്‍ സംഭവ സ്ഥലത്തുണ്ട്......നിഷാന്ത് .....കേള്‍ക്കാമോ?....."


(5 മിനിട്ട് നേരത്തെ തുറിച്ചു നോട്ടത്തിനു ശേഷം നിഷാന്ത്)


"ടിൻറു....ഞാനിപ്പോള്‍ സംഭവം നടന്ന വീടിന്റെ അടുത്ത് തന്നെയാണ് നില്‍ക്കുന്നത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ തന്നെയാണ് ആരോമലിനു കുത്തുകൊണ്ടതെന്നു പറയപ്പെടുന്നു . വയറിന്റെ അടിഭാഗത്ത്, ഏതാണ്ട് ഇവിടെയായാണ് അദ്ദേഹത്തിന് കുത്തുകൊണ്ടത്. മച്ചുനന്മാര്‍ തമ്മിലുണ്ടായ ചില വാക്ക് തര്‍ക്കം അവസാനം അടിപിടിയിലെക്കും പിന്നെ കത്തിക്കുതിലെക്കും മാറുകയായിരുന്നു എന്നാണു ദ്രിക്സാക്ഷികള്‍ പറയുന്നത്."


Tintu;"അദ്ധേഹത്തിന്റെ മൃദ ദേഹം ഇപ്പോള്‍ എവിടെയാണ്?"


Nishant; "മൃതദേഹം പോസ്ടുമോര്‍ട്ടത്തിനായി കുട്ടന്‍ വൈദ്യരുടെ വൈദ്യസാലയിലേക്ക് കൊണ്ട് പോയിരിക്കുകയാണ്. ഉദേശ്യം 3 മണിയോടെതന്നെ പോസ്റ്റുമോർട്ടം കഴിഞ്ഞു ബോഡി വീട്ടില്‍ തിരിച്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.....ടിന്റു.."


Tintu; "പ്രതിയായി കണക്കാക്കപ്പെടുന്ന, അല്ലെങ്ങില്‍ കൃത്യം ചെയ്തു എന്ന് പറയപ്പെടുന്ന ചന്ദു ഇപ്പോള്‍ എവിടെയാണ്?..."


Nishant; "ഈ കൊലപാതകം ചെയ്തു എന്ന് പറയപ്പെടുന്ന ചന്ദു ഇപ്പോള്‍ പോലീസ് കസ്റ്റടിയിലാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അയാളെ ഇന്ന് 'നാര്‍കോ അനാലിസിസ് ' ചെയ്യുന്നതിനായി ഒരു പക്ഷെ  ബാംഗ്ലൂരിലേക്ക് കൊണ്ടുപോകാന്‍ സദ്യതയുണ്ട്...."


Tintu;"നമുക്ക് തിരുവനന്തപുരം സ്ടുടിയോയിലേക്ക് വരാം, പ്രശസ്ത പണ്ഡിതനും ചരിത്രാന്വേഷിയുമായ വാസു ഏട്ടന്‍ ഇപ്പോള്‍ നമ്മോടൊപ്പം തിരുവനന്തപുരം സ്റ്റുഡിയോയില്‍ ഉണ്ട്,....വാസ്വേട്ടാ....ഈ സംഭവ വികാസങ്ങലെപ്പ്റ്റി തങ്ങള്‍ക്കു എന്താണ് പറയാനുള്ളത്....?"


(അല്‍പ നേരത്തെ നിശബ്ധതക്ക് ശേഷം ....)


"......വാസ്വേട്ട കേള്‍ക്കാമോ .......വാസ്വേട്ട കേള്‍ക്കാമോ .............വാസ്വേട്ടാ...ഓഓഓഓഓഒയ് ....."

(വീണ്ടും നിശബ്ദത....!)


".......ക്ഷമിക്കണം ,ചില സാന്ഗേതിക കാരണങ്ങളാല്‍ തിരുവനന്തപുരം സ്ടുടിയോയുമായി ബന്ധം കിട്ടുന്നില്ല.....നമ്മുടെ പ്രദിനിധി പിഷാരടി ഇപ്പോള്‍ പോസ്റ്മോര്ടും നടക്കുന്ന സ്ഥലത്തുണ്ട്.....പിഷാരടി......എന്തോക്കെയാന്‍ അവിടത്തെ സംഭവ വികാസങ്ങള്‍?"


Pishaaradi;"ബന്ദു മിത്രടികളും നാട്ടുകാരുമായി ഒരു വന്‍ ജനാവലി തന്നെ ഇവിടെ ഇപ്പോള്‍ കാത്തു നില്‍ക്കുന്നുണ്ട്. പോസ്റ്മോര്ടും കഴിഞ്ഞു ബോഡി കിട്ടാന്‍ ഇനിയും വൈകും എന്ന് തന്നെയാണ് ഞങ്ങള്‍ക്കിപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. കുട്ടന്‍ വൈദ്യര്‍ ഉച്ചമയക്കത്തിലാണ്. ഇന്നലെ കുടിച്ച 'അരിഷ്ടത്തിന്റെ' ഹങ്ങോവേര്‍ ആണെന്നും പറയപ്പെടുന്നുണ്ട്....."


Tintu ;"വൈദ്യരെ ഉണര്തുന്നതിനായി എന്തൊക്കെ സന്നാഹങ്ങളാണ്ഒരുക്കിയിരിക്കുന്നത്?........ഗവേന്മേന്റിന്റെ ഭാഗതുനിന്ന്നും എന്തൊക്കെ സഹായങ്ങലാന്നു വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്...?"


Pishaaradi; "ഗവേന്മേന്റിന്റെ ഭാഗത്തുനിന്നും ഒരു സഹായവും ഇതുവരെ കിട്ടിയിട്ടില്ല.......വൈദ്യരെ ഉണര്തുന്നതിനായി ജനങ്ങളെല്ലാം വളരെ മെനക്കെടുന്നുണ്ട്......മുഖത്ത് തളിക്കുന്നതിനുള്ള വെള്ളത്തിനായി പലരും പാത്രങ്ങളുമായി പല വഴിക്കും ഓടുന്നുണ്ട്........മറ്റു ചിലര്‍ 'മോര്' സംഘടിപ്പിക്കുന്നതിനുള്ള നെട്ടോട്ടമോടുന്ന കാഴ്ചയാണ് നമുക്കിവിടെ കാണാന്‍ സാധിക്കുന്നത്.....ടിന്റു..."


Tintu; "നന്ദി പിഷാരടി.... നമുക്ക് തിരുവനന്തപുരം സ്ടുടിയോയിലേക്ക് മടങ്ങി വരാം.....വാസ്വേട്ട...എന്താണ് ഇതിനെക്കുറിച്ച്‌ താങ്ങള്‍ക്ക്‌ പറയാനുള്ളത്?"


Vasu;"എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ചന്ദു അത്തരത്തില്‍ പെട്ട ഒരാളല്ല, അയാള്‍ക്ക്‌ അങ്ങനെ ഒരു കൊലപാതകം ചെയ്യാന്‍ സാധിക്കില്ല ...... എനിക്ക് വളരെ നാളുകളായി വ്യക്തിപരമായി അറിയാവുന്ന ഒരാളാണ് ചന്ദു എന്ന നിലക്ക് എനിക്ക് തറപ്പിച്ചു പറയാന്‍ സാദിക്കും...., ഈ കൊലപാതകത്തിന് പിന്നില്‍ എന്തൊക്കെയോ നിഗൂധതകള്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്..... ചോര കണ്ടാല്‍ തല കറങ്ങുന്ന ആളാണ് ചന്ദു..... അയാളെക്കൊണ്ട് ഇങ്ങനെ ഒരു കൊലപാതകം ചെയ്യാന്‍ സാധിക്കില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം."


Tintu;"നന്ദി വാസ്വേട്ട....നമുക്ക് വീണ്ടും നിഷാന്ത് ഗുരുവംസതിലേക്ക് തിരിച്ചു പോകാം....നിഷാന്ത് ,പുതിയ വിശേഷങ്ങള്‍ എന്തൊക്കെയാന്നു....?"


Nishant ;"ഞാനിപ്പോള്‍ വീടിന്റെ അകത്തു കയറി നിന്നാണ് സംസാരിക്കുന്നത്. ഇവിടെ എല്ലാവരും വളരെ ദുഖിതരയിതന്നെയാണ് കാണപ്പെടുന്നത്. അവിടെ ആ ആളൊഴിഞ്ഞ മൂലയില്‍ നെഞ്ഞതടിച്ചു കരയുന്നതാണ് ഉണ്ണിയാര്‍ച്ച, 10 വര്ഷം മുന്‍പ് കണ്ട ആര്ച്ചയല്ല ഇപ്പോള്‍ ഇവിടെയിരുന്നു കരയുന്നത്, വളര്‍ന്നു ഒരു വലിയ പെണ്ണായി മാറിയിരിക്കുന്നു....(ക്യാമറ സാവധാനം അങ്ങോട്ട്‌ തിരിയുകയാണ്, ഉണ്ണിയാര്‍ച്ചയുടെ നെഞ്ഞതടിയും നെഞ്ഞും ഒപ്പി എടുക്കാന്‍ ആയാസപ്പെടുകയാണ്, ക്യാമറമാന്‍. ദ്രിശ്യങ്ങള്‍ക്ക് ഒരു A  പടത്തിന്റെ സൌന്ദര്യം വരുത്താന്‍ ആവുന്നത്ര ശ്രമിക്കുകയാനയാല്‍. ഇതിനിടയില്‍ എപ്പോഴോ ആ മുലക്കച്ചയുടെ കെട്ടു അല്പം അയഞ്ഞു കിടക്കുന്നത് പ്രത്യേകം ഫോക്കസ് ചെയ്യുന്നുണ്ട്.)....സംഭവം നടന്ന സമയത്ത് ഉണ്ണിയാര്‍ച്ച ഇവിടെ ഉണ്ടായിരുന്നില്ല എന്നാണു പറയപ്പെടുന്നത്....,ഷോപ്പിങ്ങിനായി ടൌണില്‍ പോയതായിരുന്നു. തിരിച്ചു വന്നപ്പോഴാണ് ഈ കൃത്യം അവര്‍ അറിയുന്നതുതന്നെ... താനിവിടെ ഉണ്ടായിരുന്നെങ്ങില്‍ ഇങ്ങനെ ഒന്ന് സംഭവിക്കുമായിരുന്നില്ല എന്ന് ആവര്‍ത്തിച്ചു കരഞ്ഞുകൊണ്ടാണ്‌ അവര്‍ നെഞ്ഞതടിക്കുന്നത്.... നേരം വൈകി എതിയതിന്റ്റ് ആവലാതിയാണോ അതോ വളരെ നേരം കുതിരപ്പുറത് ഇരുന്നതിന്റെ മൂലവ്യാധിയാണോ എന്നറിയില്ല, അവര്‍ ഇരുന്നു ഞെരിപിരി കൊള്ളുകയാണ്. ഇവിടെ ....."


Tintu ;" നന്ദി നിഷാന്ത്.... ഈ കേസന്വേഷണ ചുമതല ഏറ്റെടുത്ത ശ്രീ ടോമൌറ്റ് കരിന്തച്ചന്‍ ഇപ്പോള്‍ നമ്മുടെ കൂടെ കൊച്ചി സ്ടുടിയോയിലുണ്ട്.....ശ്രീ ടോം.... എന്താണ് തങ്ങള്‍ക്കു പറയാനുള്ളത്?....അന്വേഷണം എന്തൊക്കെ രീതിയിലാണ് പുരോഗമിക്കുന്നത്...?"


Tom ;".....ഞാന്‍ ഇന്ന് ഉച്ചക്കുതന്നെ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു, വളരെ വ്യക്തമായ പല സൂചനകളും ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്....അന്വേഷണത്തിന്റെ ഭാഗമെന്നോണം പലതും എനിക്കിവിടെ തുറന്നു പറയാന്‍ സാദിക്കില്ല......എന്തായാലും ഇതൊരു ആത്മഹത്യ അല്ല എന്ന് തന്നെയാണ് പ്രാഥമിക നിഗമനം." 


Tintu;" അതിനുതക്ക എന്തൊക്കെ തെളിവുകളാണ് നിങ്ങള്ക്ക് കിട്ടിയിട്ടുള്ളത്....കൊലപാതകമാണ്, ആത്മഹായ അല്ല എന്നതിന്റെ..?"


Tom ;"... ആത്മഹത്യ ചെയ്യുമ്പോള്‍ ,പ്രത്യേകിച്ചും തൂങ്ങി മരണത്തില്‍ കഴുത്തിന്‌ ചുറ്റും കാണപ്പെടുന്ന ചില മാര്‍ക്കിങ്ങ്സ് ഒന്നും തന്നെ ഇവിടെ കാണപ്പെട്ടിട്ടില്ല. മറ്റു ചില സംഭാവങ്ങളിലം വായില്‍നിന്നും മറ്റും നിര്‍ഗമിക്കാറുള്ള ചില നുരയും പതയും മറ്റും ഈ കേസില്‍ കാണുന്നില്ല. ഇങ്ങനെയുള്ള സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇതൊരു ആത്മഹത്യയല്ല, ഒരു കൊലപാതക തന്നെ ആകാനാണ് സാദ്യത എന്ന പ്രാഥമിക സംശയത്തില്‍ തന്നെയാണ് ഞങ്ങള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്."


Tintu; "നന്ദി സര്‍....മുഖ്യ മന്ത്രി ഇപ്പോള്‍ തിരുവനന്തപുരം സ്റ്റുഡിയോയില്‍ നമ്മോടൊപ്പമുണ്ട്.......സര്‍ എന്താണ് താങ്ങള്‍ക്ക്‌ പറയാനുള്ളത്....?


CM;"ഇത് പ്രതിപക്ഷം അറിഞ്ഞുകൊണ്ട് തന്നെ ഉള്ള ഒരു അട്ജെസ്റ്മെന്റുകലാണ്.....ഞങ്ങളെ മനപൂര്‍വം കരിവാരിതെക്കാനുള്ള അവരുടെ ശ്രമമാണിത്..."


Tintu ;" ...നന്ദി സര്‍..... ഞാന്‍ തിരിച്ചു വരാം....നിഷാന്ത് പുതിയ വിശേഷങ്ങള്‍ വല്ലതും ആയിട്ടുണ്ടോ...?"


Nish ;"ഇവിടെ എല്ലാവരും വളരെ ദുഖിതരായി തന്നെയാണ് കാണപ്പെടുന്നത്....(സ്ക്രീനില്‍ എല്ലും തോലുമായ ഒരു നായയെ കാണിക്കുന്നു)...ഇവിടെ മനുഷ്യര്‍ മാത്രമല്ല ,മൃഗങ്ങള്‍ പോലും അതീവ ദുഖിതരായി തന്നെയാണ് കാണപ്പെടുന്നത്.....എന്റെ അടുത്ത ഈ മൂലയില്‍ കിടക്കുന്ന നായ പോലും വളരെ ദുഖിതനാണ്. ചെവികള്‍ രണ്ടും തളര്തിയിട്ടു, കൂമ്പിയടഞ്ഞ കണ്ണുകളുമായി ,മുന്നോട്ടു നീട്ടി വച്ച കാലുകള്‍ക്കിടയില്‍ മുഖം അമര്‍ത്തി കിടക്കുന്ന ഈ നായ ഡോബര്‍മാന്‍ ഇനത്തില്‍ പെട്ടതാണെന്ന് തോന്നുന്നു...."


Tintu;"നമുക്ക് ശ്രീ ടോമൌറ്റ് -ഇലേക്ക് തിരിച്ചു വരാം...സര്‍ ....ഇത് ചന്ദു ഒറ്റയ്ക്ക് ചെയ്തിരിക്കനാണോ സാദ്യത , അതോ മറ്റു വല്ലവരുടെയും സഹായം ഉണ്ടായിട്ടുണ്ടോ ?"


Tom ;"സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവിടെ ഒരു കൂടു പ്രതിയുടെ സാദ്യത കാണുന്നില്ല, കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്."


Tintu ;"നന്ദി ശ്രീ ടോമൌറ്റ് ഞങ്ങളോട് സഹകരിച്ചതിന് ....നമ്മുടെ പ്രതിനിധി ശ്രീ ജന്തു ഇപ്പോള്‍ സിട്ടിയിലുണ്ട്,....ജന്തു എന്ടോക്കെയുണ്ട് അവിടെ സംഭവ വികാസങ്ങള്‍?"


Jandu ;"ടിന്റു....ഞാനിപ്പോള്‍ സിറ്റി ബുസ്സ്ടാണ്ടിനടുതുനിന്നാണ് സംസാരിക്കുന്നത്.....ഇവിടെ ഹര്‍ത്താല്‍ ഏതാണ്ട് പൂര്നമാനെന്നു വേണം പറയാന്‍....കട കമ്പോളങ്ങള്‍ എല്ലാം തന്നെ അടഞ്ഞു കിടക്കുകയാണ്,.....KSRTC ബസുകള്‍ ഒന്നും തന്നെ ഓടുന്നില്ല,.....ചില കുതിരവണ്ടികളും, കുതിരകലുമാല്ലാതെ മറ്റു വാഹനങ്ങള്‍ ഒന്നുമതന്നെ കാണാനില്ല.....നിരത്തുകള്‍ എല്ലാം ഏതാണ്ട് വിജനമായിതന്നെയാണ് കാണപ്പെടുന്നത്....ടിന്റു."


Tintu ;"അവിടെ ജനജീവിതത്തെ എങ്ങനെയെല്ലമാണ് ഹര്‍ത്താല്‍ ബാടിചിരിക്കുന്നത്...?"


Jndu ;"ജനജീവിതം സ്തംബിച്ച്രിക്കുകയാനെന്നു പറയാനാവില്ല...കൂലിപ്പനിക്കാരെല്ലാം തന്നെ രാവിലെതന്നെ പണിക്കു പോയിട്ടുണ്ട്.....നാട്ടു കാരിയായ മറുത എന്ന ഒരു സ്ത്രീ നമ്മുടെ കൂടെയുണ്ട്, നമുക്ക് കൂടുതല്‍ വിവരങ്ങള്‍ അവരോടു തന്നെ ചോദിക്കാം.......


[Jandu; "താങ്ങള്‍ക്ക്‌ എന്താണ് പറയാനുള്ളത്...?" 


Marutha ;"എയ്ങ്ങള് രാബിലെ പണിക്കു പോയി, ....തമ്പ്രാന്റെ ബീടില്‍ കഞ്ഞിക്കു പോയി,... പണിക്ക് പോണം .....ഇരിട്ടിം  ബരെക്കും പനീക്ക് പോണം...." 


Jan;" ക്ഷമിക്കണം,....ആരോമല്‍ സാറിന്റെ നിര്യാനതെകുരിച്ചു നിങ്ങക്കെന്താണ് പറയാനുള്ളത്? 


Marutha;"എയ്ങ്ങലുക്ക് കഞ്ഞി ബേണം ,കോയി ബേണം, കള്ള് ബേണം ..."]

(ജന്തു ക്യാമറയെ നോക്കി ഒരു വലിഞ്ഞ ചിരിയോടെ തുടരുന്നു) ഇവിടെ ജനജീവിതം പതിവുപോലെതന്നെയാണ് നടക്കുന്നത്....രാവിലെ പണിക്കു പോകുന്നു ,പണി എടുക്കുന്നു ...."


Tintu ;"...നന്ദി ജന്തു......നമുക്ക് നിശന്റിലേക്ക് തിരിച്ചു  വരാം ......നിഷാന്ത്..." 


Nishant ;"...ടിന്റു ....ഇവിടെ ഇപ്പോള്‍ പോലീസിന്റെ ഡോഗ്സ്കോട്‌ എത്തിയിട്ടുണ്ട്....അല്‍പ്പം മുന്‍പാണ് ഡോഗ്സ്കോട്‌ എത്തിയത് ....പട്ടികള്‍ക്ക്  വല്ലാത്ത കണ്ഫ്യുഷന്‍ ആണെന്നന്നു തോന്നുന്നത്....കത്തിച്ചുവച്ച ചന്ദനത്തിരിയുടെ മനമാല്ലാതെ പെട്ടെന്ന് മനസ്സിലാകുന്ന മറ്റു സ്മെല്ലുകലോന്നും തന്നെ കിട്ടുന്നില്ലെന്ന് തോന്നുന്നു..."


Tintu ;"നമുക്ക് കോഴിക്കോടെ സ്ടുടിയോയിലേക്ക് പോകാം....നാട്ടുകൂട്ടം ചെയര്‍മാനും പ്രസസ്ഥ അട്വാകട്ടും ആയ ശ്രീ അടിയോടി നമ്മുടെ കൂടെയുണ്ട്......ശ്രീ അടിയോടി....ഇതിന്റെ നിയമ വാസങ്ങള്‍ എന്തൊക്കെയാണ്... ചന്ദുവിന് ജാമ്യം കിട്ടാന്‍ സാദ്യതയുണ്ടോ?....എത്ര നാള്‍ വരെ ശിക്ഷ കിട്ടിയേക്കാം?.....എയ്തു വകുപ്പനുസരിചായിരിക്കും കേസ് ഫയല്‍ ചെയ്തിരിക്കുന്നത് ....?


Adiyodi;"സാധാരണ ഗതിയില്‍ ഒരു കുറ്റം ചെയ്ത ആള്‍, അത് മൂടി വെക്കാനോ, അല്ലെങ്ങില്‍ ഓടി രക്ഷപ്പെടാനോ ആവും ആദ്യം ശ്രമിക്കുക ........ എന്നാല്‍ ഇവിടെ ചന്ദുവിന്റെ കാര്യത്തില്‍ ഇത് രണ്ടും നദന്നീട്ടില്ല എന്നതുകൊണ്ടുതന്നെ........ ഇതൊരു പുതിയ തരാം കേസ് ആയിതന്നെയായിരിക്കും പരിഗണിക്കുക.


Tintu; "നന്ദി ശ്രീ അടിയോടി..... പിശാരടിയിലേക്ക് തിരിച്ചു വരാം.......എന്തൊക്കെയുണ്ട് പുതിയ വിശേഷങ്ങള്‍.....പോസ്റ്മോര്ടും തുടങ്ങിയോ...തുടങ്ങിയെങ്ങില്‍ എപ്പോ  തീരും?"


Pishaaradi; "ടിന്റു .....പോസ്റ്മോര്റെം തുടങ്ങിയിട്ട് 5 മിനിട്ട് കഴിഞ്ഞിരിക്കുന്നു. 4 മണിയോടെ തന്നെ ബോഡി വീട്ടില്‍ എത്തിക്കാമെന്നു തന്നെയാണ് കണക്കാക്കപ്പെടുന്നത്." 


Tintu; "നിഷാന്ത്....എന്തൊക്കെ ഒരുക്കങ്ങളാണ് അവിടെ വീട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്....?"


Nishant; "ബോഡി വീടിലെതിയാല്‍ വേണ്ട ഏര്‍പ്പടുകലെല്ലാം ഏതാണ്ട് പൂര്‍ത്തിയായിരിക്കുന്നു .......ബോഡി വന്ന ഉടനെ തന്നെ വാവിട്ടു കരയുന്നതിനായി പന്തളത് നിന്നും വാവരും കൂട്ടരും എത്തിയിട്ടുണ്ട്,.........മ്രിടദേഹം തെക്കോട്റെടുക്കണമെന്നു ആരൊക്കെയോ പറഞ്ഞതിന്റെ പേരില്‍ ചെറിയ വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടായി ......വടക്കന്‍ കേരളമായതിനാല്‍ ബോഡി വടക്കോട്ട്‌ വേണം എടുക്കാന്‍ എന്ന് ചിലര്‍ അഭിപ്രായപ്പെട്ടതാണ് വഴക്കിനു കാരണമായത്‌ ......പടിഞ്ഞാറ് അറബിക്കടലായതിനാല്‍ കിഴ്ഹക്കൊട്ടെദുക്കാമെന്ന മദ്യസ്തടയില്‍ പ്രശ്നം ഒതുക്കിതീര്‍ക്കുകയായിരുന്നു ......ടിന്റു .."


Tintu; "നന്ദി നിഷാന്ത്........പിഷാരടി .....പോസ്റ്മോര്ടും റിപ്പോര്‍ട്ട്‌ എന്താണ് .....എങ്ങനെയാണ് ആരോമല്‍ മരിച്ചത് എന്നാണ് പറയപ്പെടുന്നത് ..?




Pisharadi; " ടിന്റു ....പോസ്റ്മോര്ടും കഴിഞ്ഞു....ബോഡി പുത്തൂരം തര്വാട്ട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള വാഹനം തയ്യാറായി നില്‍ക്കുകയാണ്.......അല്‍പ സമയത്തിനകം തന്നെ റിപ്പോര്‍ട്ട്‌ പബ്ലിഷ് ചെയ്യുമെന്നാണ് ശ്രീ കുടന്‍ വൈദ്യര്‍ ഞങ്ങളോട് പറഞ്ഞത്."




Tintu; "കേരള നടുക്കിയ ഒരു കൊലപാതകത്തിന്റെ വിസകലനതിന്റെ അന്ത്യം ഏതാണ്ട് അടുതിരിക്കുകയാണ്.....




പോസ്റ്മോര്ടും റിപ്പോര്‍ട്ട്‌ ഏതാനും നിമിഷങ്ങള്‍ക്കകം പുറത്തുവരും.....




ചന്ദു ഒരു നിഷ്കലങ്ങനാണ് എന്നാണ് ശ്രീ വാസുവേട്ടന്‍ നമ്മോടു  പറഞ്ഞത്.....എന്തായാലും യഥാര്‍ത്ഥ റിപ്പോര്‍ട്ട്‌ അദികം വൈകാതെതന്നെ പുറത്തു വരുന്നതാണ്....അതിനിടക്ക് ഒരു ചെറിയ ഇടവേള .........വാര്‍ത്തകള്‍ അവസാനിക്കുന്നില്ല .....മടങ്ങിവരാം ......"




(പേടിപ്പെടുത്തുന്ന പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ആ ഒരു ക്രിക്കറ്റ്‌ ബോള്‍ കറങ്ങുന്ന ദ്രിസ്യം പിന്നെയും സ്ക്രീനില്‍ തെളിഞ്ഞു മറയുന്നു)




Tintu;" അങ്ങനെ കേരളം ഇന്നുവരെ കണ്ടിട്ടുള്ള ഒരു കോലപാതകത്തിന്റെ ചുരുലഴിയാന്‍ ഇനി വെറും നിമിഷങ്ങള്‍ മാത്രം ബാക്ക്യാക്കിക്കൊണ്ട് നമുക്ക് ശ്രീ പിഷാരടിയിലേക്ക് തിരിച്ചു ചെല്ലാം.....പിഷാരടി ...."




പിഷാരടി; " അല്‍പ നേരത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ പുറത്തു വരുന്നതാണ് .....വൈദ്യര്‍ ക്യാമറക്ക് മുന്നില്‍ ഉപവിഷ്ടനായിട്ടുണ്ട് ...."




കുട്ടന്‍ വൈദ്യര്‍: "ഇതൊരു കൊലപാതകമോ,ഒരു ആത്മഹത്യയോ ആയിരുന്നില്ല .........അക്യുട്ട് ഇസ്കീമിക് ഹാര്‍ട്ട്‌ അറ്റാക്ക്‌ ആണ് മരണത്തിനു കാരണമായിരിക്കുന്നത് .ചന്തുവുമായുണ്ടായ വാക്ക് തര്‍ക്കത്തില്‍ അദേഹത്തിന്റെ മനസ് ഒരു പക്ഷെ വളരെ സ്ട്രെസ്സെട് ആയിട്ടുണ്ടായിരിക്കാം ,......ഈ മനപ്രയാസമായിരിക്കാം ഹാര്‍ട്ട്‌ അറ്റക്കിലെക്ക് നയിച്ചത് ....അല്ലെങ്ങില്‍ ചന്ദുവിന്റെ കത്തി കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് ഹാര്‍ട്ട്‌ അറ്റാക്ക്‌ ഉണ്ടായി എന്ന് വേണം കരുതാന്‍. എന്തൊക്കെ ആയാലും ഹാര്‍ട്ട്‌-ന്റെ അറ്റാക്ക്‌-നു ശേഷമാണ് കത്തി കൊണ്ടുള്ള അറ്റാക്ക്‌ ഉണ്ടായത്."

Saturday, November 27, 2010

MO കോണ്‍ഫറന്‍സ്

23.11.2010 -ചൊവ്വ



ഇന്ന്  MO മീറ്റിംഗ് ഉണ്ടായിരുന്നു. പണ്ടൊക്കെ ഈ പരിപാടിക്ക് ഇറങ്ങിതിരിക്കുക എന്നുവച്ചാല്‍, കാശിനല്‍പ്പം ചെലവുള്ള കാര്യമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ അങ്ങനെയല്ല. ഭക്ഷണം മരുന്നുകമ്പനികള്‍ വഴി സ്പോണ്‍സർഷിപ്പാണു. ആശ്വാസം! വെളിമ്പുറത്തു രണ്ടിനിരുന്നപ്പോള്‍ ഒരു പാളകൂടെ കിട്ടിയാലോ?! ഡിയര്‍ അടിചെന്റെ ഡിയറെ എന്ന ജഗതീടെ മുഖമായി പിന്നെ. ഗിഫ്റ്റുകള്‍ വാരിക്കോരി കൊണ്ടുപോകാംഎന്നായി. സാമ്പിള്‍ മെടിസിനുകളുടെ വര്‍ണ്ണാഭമായ പ്രലോഭനങ്ങള്‍.


കാലം തെറ്റി പെയ്യുന്ന മഴപോലെ അരോചകമായിരുന്നു പലരുടെയും പ്രസംഗങ്ങള്‍. പക്ഷെ, ആശയങ്ങളും വിമര്‍ശനങ്ങളും കുറിക്കു കൊള്ളുന്നുണ്ട്. പലരുടെയും മുഖത്ത് മിന്നി മറയുന്ന നവരസ ഭാവങ്ങളില്‍നിന്നും ഏതൊരു സാരോജ്കുമാരുമാര്‍ക്കും വളരെ പെട്ടെന്നുതന്നെ മനസ്സിലാക്കാവുന്ന ഭാവങ്ങള്‍ !


പരിപാടികള്‍ പുരോഗമിക്കുകയാണ്. വടക്കോട്ടുള്ളത് തെക്കോട്ടെടുതിരിക്കുന്നു! ഇത് തന്നെയാണ് പ്രധാന പരാധി. ഒന്നും മനസ്സിലായില്ല, അല്ലെ? പറയാം.


അബദ്ധങ്ങള്‍ ആര്‍ക്കും സംഭവിക്കാം; പക്ഷെ അതൊരു ശീലമാക്കിയാലോ?! ഏതൊക്കെയോ ഡിസ്പെന്‍സറികളിലേക്കുള്ള ഏതൊക്കെയോ മരുന്നുകള്‍ ആരൊക്കെയോ ചേര്‍ന്ന് എവിടെയൊക്കെയോ ഇറക്കിയിരിക്കുന്നു!


നീണ്ട വരിയില്‍ അക്ഷമരായി കാത്തു നില്‍ക്കുന്ന നിരാലംബരായ രോഗികളെ പ്രതീക്ഷിച്ച് ഡിസ്പെന്‍സറിയിലെത്തിയ ഡോക്ടര്‍ അന്ന് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിട്ടുണ്ടാകണം. ഒരു കുത്തിയിരിപ്പ് സമരത്തിന്റെ ആരും പ്രതീക്ഷിക്കാത്ത അന്തരീക്ഷം! അടുത്ത വീട്ടിലെ താമസക്കാരനാണ്. ദിവസങ്ങളായി അവരുടെ വരാന്തയില്‍ കെട്ടിക്കിടക്കുന്ന മരുന്ന് പെട്ടികള്‍ക്കു ഒരു തീരുമാനമുണ്ടാക്കണം. അതാണയാളുടെ ആവശ്യം. ഏതു മരുന്ന് ?, ആര് ഇന്റെന്റ് ചെയ്ത മരുന്ന്? കാര്യമെന്തെന്നറിയാതെ അന്താളിച്ചു നില്‍ക്കുന്ന  മെഡിക്കലോഫീസർ .


കേവലമൊരു റോങ്ങ് നമ്പറിനെ ആധാരമാകി പ്രിയദര്‍ശന് ഒരു സിനിമ ഇറക്കാമെങ്കിൽ ,മരുന്ന് പെട്ടികളുടെ റോങ്ങ് ഡെലിവെറിയെക്കുറിച്ചുനമ്മള്‍ എന്തൊക്കെ ഇറക്കേണ്ടി വരും! ആരാന്റെ മരുന്ന് അവനവന്റെ ഡിസ്പെന്‍സറിയിലെത്തിയിട്ടു എന്ത് കാര്യം?! ബന്ധപ്പെട്ട അധികാരികളെ നിങ്ങള്‍ കുറച്ചുകൂടെ സീരിയസാകുക! പിടിപ്പതു ജോലികള്‍ വേറെത്തന്നെയുണ്ട് ഞങ്ങള്‍ക്ക്.


പരാതികളുടെയും പരിഹാരങ്ങളുടെയും നൂലാമാലകള്‍ കോർത്തിണക്കികൊണ്ട് ഒരു MO കോണ്‍ഫറന്‍സ് കൂടെ പര്യവസാനിക്കുകയായി.


കഥകളിയുടെ അവസാനം ആ എണ്ണത്തിരി കെടുത്തുമ്പോള്‍ ഒരു വല്ലാത്ത സുഗന്ധമാണ്; മൂക്കിലൂടെ തുളച്ചു കയറി, മസ്തിഷ്കത്തിന്റെ അടിവേരുകളിലൊരു വല്ലാത്ത ഇക്കിളിയുണ്ടാക്കുന്ന സുഗന്ധം! അത് ആസ്വതിക്കുമ്പോൾ പോലും ഉണ്ടാകാത്ത അനുഭൂതിയാണ് MO കോണ്‍ഫറന്‍സ് തീരുമ്പോള്‍ ഉണ്ടാകുന്നത്. എല്ലാവരും ആഞ്ഞു വലിച്ചു കയറ്റുകയാണ്; ഭക്ഷണത്തിനുള്ള സമയമായിരിക്കുന്നു.


Tuesday, November 23, 2010

അയലത്തെ പെണ്‍കുട്ടി

വൃശ്ചിക മാസത്തിലെ തണുപ്പുള്ള ഒരു സുപ്രഭാതം. ഇന്നെനിക്കൊരു ഇന്റര്‍വ്യൂ ഉണ്ട്. അല്പം പ്രിപയര്‍ ചെയ്യണമെന്ന ഉധേശ്യതോടെതന്നെയാണ് ഞാനിന്നു പതിവിലും നേരത്തെ എഴുന്നേറ്റത്.ചെടിതലപ്പുകളില്‍നിന്നും മഞ്ഞുത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്ന നനുത്ത ശബ്ദം ഒരു സംഗീതം പോലെ കേള്‍ക്കാം. രാത്രിയിലെ ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറാത്ത പോലെ, മഞ്ഞിന്‍ പുതപ്പനിഞ്ഞു നില്‍ക്കുന്ന സസ്യ ലതാതികള്‍.

പ്രകൃതിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് പൊടുന്നനെയാന്‍ അവളുടെ ആര്‍പ്പുവിളി കേട്ടത്. ഞാന്‍ ഒറ്റക്കുതിപ്പിനു ജനാലയുടെ അടുതെത്തി. "എന്താ... ";ഞാന്‍ ജനലിനിടയിലൂടെ എത്തിനോക്കി.

".........ഇമ്മാ.........ന്റെ ജമന്തി മുട്ടിട്ടു.................."

അവള്‍ സന്തോഷം കൊണ്ട് തുള്ളിചാടുകയാണ്.

എന്റെ അയലത്തെ വീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടി. അവളുടെ എല്ലാമെല്ലാമായ ജമന്തിചെടി മൊട്ടിട്ടിരിക്കുന്നു. അതിന്റെ ആഹ്ലാദ പ്രകടനങ്ങളാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്.

ആ പുതിയ വീട്ടില്‍ താമസക്കാരെതിയിട്ട്‌ കുറച്ചു നാളുകളെ ആയിട്ടുള്ളൂ. പുഷ്പങ്ങളെ സ്നേഹിക്കുന്ന മനസ്, പുഷപങ്ങലെപ്പോലെതന്നെ മൃധുലമായിരിക്കുമെന്നു കേട്ടിട്ടുണ്ട്. ഒരു കൊച്ചു കുട്ടിയെപ്പോലെ അവള്‍ നിന്ന് വീര്‍പ്പുമുട്ടുകയാണ് - ചുറ്റുപാടുകള്‍ക്ക് കണ്ണും കാതും കൊടുക്കാതെ!

ഈ ഭൂമിയിലെ ഏറ്റവും സന്തോഷവതി ഒരു പക്ഷെ അവളായിരിക്കുമെന്നു തോന്നിപ്പോകുന്ന നിമിഷങ്ങള്‍ !

അവിടെ വീടിന്റെ മുറ്റത്തു തന്നെയാണ് അവളുടെ കൊച്ചു  ചെടിതോട്ടം. ദിവസവും രാവിലെ അവിടെ ചെന്ന് ചെടികളോടു കിന്നാരം പറയുന്നതും, ആണ്ഗ്യം കാണിക്കുന്നതും പലപ്പോഴും ഞാന്‍ കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.ചെടികളോടു കൊഞ്ചി കുഴയുമ്പോള്‍, അല്പം മാറിക്കിടക്കുന്ന നേര്‍ത്ത തട്ടത്തിന്റെ ബാക്ക്ഗ്രൌണ്ടില്‍ അവളുടെ ഓമനത്തമുള്ള മുഖം കാണാന്‍ ഒരു പ്രത്യേക ചന്ദം തന്നെയാണ്.

******************************************

വൈകുന്നേരം ഞാന്‍ ഇന്റര്‍വ്യൂ കഴിഞ്ഞു മടങ്ങി എത്തി. ജനലിനടുതെതിയപ്പോള്‍ വെറുതെയൊന്നു എത്തിനോക്കി.രാവിലത്തെ  സംഭവങ്ങളുടെ തുടര്‍ക്കഥ തേടിയുള്ള ഒരു എത്തിനോട്ടം പോലെ!

പക്ഷെ,കഥയുടെ ഗതി ആകെ മാറിയ പോലെയാണ് കാണപ്പെട്ടത് . വരാന്തയിലെ ചാരുവടിയുടെ ഒരു മൂലയില്‍ കരഞ്ഞു വീങ്ങിയ കലങ്ങിയ കണ്ണുകളുമായി അവള്‍ ഇരിക്കുന്നു.

ഞാന്‍ ഒരു കൌതുകതിനെന്നവണ്ണം അമ്മയോട് കാര്യം തിരക്കി.

"മോള്‍ക്കെന്റുപറ്റി..?"

"ഓളെ ജമന്തിമോട്ട് ആ കുട്ട്യാല്‍ പറച്ചു" അമ്മ തുടര്‍ന്നു;"പകല് ഓളെ അമ്മായീം കുട്യാളും വന്നിരുന്നു,ആ കുട്ട്യാളാരോ ആ മൊട്ടു കണ്ടപ്പോ നുള്ളിപ്പറച്ചു."

പുതിയ വീടിലേക്ക്‌ വിരുന്നു വന്ന കുട്ടികള്‍ക്ക് തോന്നിയ ഒരു കൌതുകം, അവരാ മൊട്ടു നുള്ളിക്കളഞ്ഞിരിക്കുന്നു.അവര്‍ക്കറിയില്ലല്ലോ അവര്‍ നുള്ളിക്കലഞ്ഞത്‌ അവരുടെ ഇതാന്റെ ഖല്ബായിരുന്നെന്നു !

അവളെ ഒന്ന് ആസ്വസിപ്പിക്കനമെന്നുണ്ട്."കരയണ്ട മോളെ,നിന്റെ  ജമന്തി ഇനിയും പൂക്കൂലെ .. !"പക്ഷെ ....കഴിഞ്ഞില്ല.

രാവിലെ വളരെ പ്രസന്നമായിരുന്ന ആ മുഖം ഇപ്പോള്‍ കണ്ടാല്‍  ,ഈ ഭൂമിയിലെ ഏറ്റവും സന്താപവതി അവളാനെന്നു തോന്നിപ്പോകും.

ഒരു നല്ല ദിവസത്തിന്റെ ബാഡ് എന്ടിംഗ്......!






Sunday, November 21, 2010

ഇങ്ങനെയും ഒരു ദിവസം

ഇന്ന് DMO Office- ല്‍ പോയിരുന്നു. പതിവില്‍ കവിഞ്ഞ സംഭവ വികാസങ്ങളൊന്നും ഇന്നും സംഭവിച്ചില്ല. എങ്ങനെ സംഭവിക്കും, കയറില്ലാതെ കെട്ടിയിട്ടപോലെ ഒരു ബെഞ്ചില്‍ ചടഞ്ഞിരിക്കുന്നവനു എന്ത് സംഭവ വികാസങ്ങളാണുണ്ടാകുക !

രാവിലെ മുതല്‍ വൈകുന്നേരം വരെ- അതാണവിടുത്തെ കണക്ക്. എന്ത് കാര്യത്തിനു ചെന്നാലും 5 മണിയുടെ മൂട്ടിലായിരിക്കും സാധിച്ചു കിട്ടുക, അതും മഹാഭാഗ്യമുള്ളവന് മാത്രം. അല്ലാത്തവര്‍ തിരിഞ്ഞു നടക്കുക, വേറൊരു ദിവസം വീണ്ടും വരുന്നതിനായി! അന്നെങ്കിലും ........ !?!?

അവിടെ വരാന്തയില്‍ ഒരു ബെഞ്ചുണ്ട് . വാർദ്ധക്യത്തിന്റെ കഷ്ടതകളില്‍ വീര്‍പ്പുമുട്ടുന്ന ഒരു പാവം ബെഞ്ച്‌.

അവിടെ ചെല്ലുമ്പോള്‍ ആദ്യം ചെയ്യേണ്ടത്, അതിലൊരു  സ്ഥലം ബുക്ക് ചെയ്യുകയാണ്. അല്ലെങ്ങില്‍ ഒരു പക്ഷെ നില്‍ക്കേണ്ടി വരും; വൈകുന്നേരം വരെ!

ഇരുന്നിരുന്നു ആസനം ചൂടാകുമ്പോള്‍ വല്ലവരും എഴുന്നേറ്റാല്‍, ഭാഗ്യമുണ്ടെങ്കിൽ നിങ്ങള്‍ക്കവിടെ ഇരിക്കാം. ഇങ്ങനെ ചൂടായി കരിഞ്ഞതാണോ എന്നറിയില്ല, ആ ബെഞ്ചിന്റെ ഒരു തല അല്പം കത്തിക്കരിഞ്ഞിട്ടുണ്ട്. ഇത് സത്യമെങ്കില്‍.......അവന്റെ ആസനത്തിന്റെ സ്ഥിതി എന്തായിരിക്കും !ആലോചിക്കുക ........

GIS അപ്ളിക്കേഷൻ ശരിയാക്കുന്നതിനു വേണ്ടിയാണ് ഞാനിന്നവിടെ പോയത്. കൂടെ ഡോ: ഗോപകുമാറും.

പതിവുകളൊന്നും തെറ്റാതെ സൂക്ഷിക്കാന്‍ ഓഫീസിലെ ജീവനക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. ഫയലുകള്‍ സെക്ഷനില്‍നിന്നും സെക്ഷനിലേക്ക് നീങ്ങുന്നത്‌ കാണുമ്പോള്‍, 'ഫയലുകള്‍ക്ക് ചിറകുണ്ടായിരുന്നെങ്കില്‍' എന്ന് ആരും ആത്മാര്‍ഥതയോടെ ആശിച്ചുപോകും!

അവിടെ ഫയലുകള്‍ റെസ്റ്റെടുക്കുന്നു ; ഇവിടെ മനസ്സുകള്‍ ബോറടിക്കുന്നു! ഇത്തരം ഇടവേളകള്‍ ആനന്ദകരമാക്കാന്‍ പുതിയ വല്ല കളികളും ഇമ്പ്ലിമെന്റ് ചെയ്യുന്നത് നന്നായിരിക്കും. അതുകൊണ്ട് ഞങ്ങള്‍ നാട്ടുവര്‍ത്തമാനം പറഞ്ഞു സമയം കൊല്ലാന്‍ തീരുമാനിച്ചു.

അല്‍പ്പനേരം കാതോർത്തിരുന്നാൽ , പലരും പലപ്പോഴായി ആ പേര് നീട്ടി വിളിക്കുന്നത്‌ കേള്‍ക്കാം - അനീഷ്‌. മലപ്പുറം ജില്ലയിലെ എല്ലാ ആയുര്‍വേദ മെടിക്കലോഫീസർമാരുടെയും കാര്യങ്ങള്‍ ഇയാളാണ് കൈകാര്യം ചെയ്യുന്നത്. അയാളെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം. എത്രയെത്ര കാര്യങ്ങളാണ് ആ കുഞ്ഞു തലയിലൂടെ മിന്നി മാഞ്ഞുകൊണ്ടിരിക്കുന്നത്! എല്ലാവർക്കും വേണം അനീഷിനെ; എല്ലാത്തിനും വേണം അനീഷിനെ! ഭയങ്കരന്‍ തന്നെ!!! അതോ .....സ്വന്തം ജോലി കൃത്യ നേരത്ത് ചയ്തു തീർക്കാത്തതാകുമോ -എല്ലാവരും അയാളെ വീണ്ടും വീണ്ടും വിളിക്കുന്നു. ആരോട് ചോദിക്കാന്‍ ......അനുഭവിക്കുകതന്നെ!

ഓരോരുത്തരും അവരവരുടെ OP വിശേഷങ്ങള്‍ ഷെയര്‍ ചെയ്യുകയാണ്. ധാരാളം രോഗികള്‍ വരുന്നു എന്ന പരിഭവമാണ് ചിലര്‍ക്കെങ്കില്‍, അഡീഷണൽ ഡ്യുട്ടിയുടെ അധിക ഭാരമായിരുന്നു മറ്റു ചിലര്‍ക്ക്. രോഗികളെ; നിങ്ങളെങ്കിലും  മനസ്സിലാക്കുക, ഒരു ഡോക്ടറുടെ കഷ്ടപ്പാടുകള്‍.

9 മണിക്ക് ഡിസ്പെൻസറിയിലെത്താൻ, 5 മണിക്കുതന്നെ ചൂട്ടും കത്തിചിറങ്ങുന്ന ഡോക്ടറുടെ ആത്മാര്‍ഥത എത്ര പ്രശംസിച്ചാലും മതിവരില്ല. എന്നിട്ടും, ഡോക്ടറുടെ വിവരം പരീക്ഷിക്കുന്ന രീതിയില്‍ എന്തിനാണിങ്ങനെ കുഴക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നത്? പുറകില്‍ നൂറു നൂറ്റന്പതു പേര്‍ വരിക്കു നില്‍ക്കുന്നത്, രോഗികളെ നിങ്ങള്‍ കാണുന്നില്ലേ? ഡിസ്പെൻസറിയിലുളള  മരുന്നുകള്‍ക്കനുസരിച്ച ഒരു രോഗം നിങ്ങളില്‍ കണ്ടുപിടിക്കാന്‍ ഞങ്ങള്‍ ശ്രമിക്കണോ, അതോ നിങ്ങള്‍ പറയുന്നതിനനുസരിച്ച് ഒരു രോഗ നിർണ്ണയത്തിലെത്താൻ ഞങ്ങള്‍ ശ്രമിക്കണോ? എന്തിനാണ് രോഗികളെ, നിങ്ങള്‍ അസുഖത്തെക്കുറിച്ച് ഇങ്ങനെ വിവരിച്ചു ഞങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നത്? ഞങ്ങളെ കഷ്ടതിലാക്കുന്നത്?

നിങ്ങളുടെ കാറ് കേടാണോ; അതില്‍ നിങ്ങൾക്ക് മനപ്രയാസമുണ്ടോ; വിഷമിക്കണ്ട വേഗംതന്നെ ഒരു കാർഡിയോൾജിസ്റ്റിനെ ചെന്ന് കാണൂ.... ; മനപ്രയാസത്തിനു സൈക്കൊളജിസ്റ്റല്ലേ നല്ലത്? നോ .....നോ... നോ....സൈക്കിള് കേടാകുമ്പോളാ ണ് സൈക്കോളജിസ്റ്റിനെ കാണേണ്ടത്. ഇതിലും നല്ലൊരു ഉപദേശം നല്‍കാന്‍ ഏതൊരു വൈദ്യന് സാധിക്കും? ഇങ്ങനെ പുരോഗമിച്ചിരിക്കുന്നു നമ്മുടെ വിവരം; അതോ മനപൂര്‍വം പറയുന്നതാകുമോ?

ജനലിനിടയിലൂടെ ഇടക്കെപ്പോഴോ ഒന്ന് എത്തി നോക്കി. അത്ഭുതം, ഫയല്‍ കാണാനില്ല! യെസ്.......അടുത്ത സെക്ഷനിലേക്ക് നീങ്ങിയിരിക്കുന്നു. ഒരു നിമിഷം എല്ലാവരും അങ്ങോട്ടേക്ക് ശ്രദ്ധിച്ചു. "ഹാവൂ ......" ചില ആശ്വാസ നിശ്വാസങ്ങള്‍. കഴിഞ്ഞില്ല, ഫയലുകള്‍ക്ക് ഇനിയും ഒരുപാടു മേശപ്പുറത്തേക്ക് സോമർസാൾട്ടു ചെയ്യാനുണ്ട്.

കാത്തിരിക്കുകതന്നെ........ഓരോ ടാബിളില്‍നിന്നും ഫയലുകള്‍ നീങ്ങുമ്പോളും നിശ്വാസങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് ഒരുപാട് മണിക്കൂറുകള്‍ ഏറ്റു വാങ്ങാന്‍ ഞങ്ങളുടെ ജീവിതം പിന്നെയും ബാക്കി!

Friday, November 12, 2010

മനം മയക്കും മോയാർ ഫാൾസ്



മുതുമല ഊട്ടി റോഡിലെ "മസിനഗുഡി" എന്ന സ്ഥലത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞുള്ള റോഡിലൂടെ കുറച്ചു ദൂരം ചെന്നാൽ മോയാർ വെള്ളച്ചാട്ടത്തിനടുത്തെത്താം. സഞ്ചാരികൾ അധികമൊന്നും എത്തിപ്പെടാനിടയില്ലാത്തൊരു സ്ഥലം. പക്ഷെ സുന്ദരമായൊരു കാഴ്ച്ചതന്നെയാണത്.



അവിടടുത്തൊരു ചെക്ക് ഡാമുണ്ട്. ഭവാനിപ്പുഴയുടെ കൈവരിയായ മോയാർ നദിയെ ഇവിടെ തടഞ്ഞുവച്ചിരിക്കുന്നു. കേവലമൊരു തോടുപോലെ ഒഴുകിയെത്തുന്ന നദി, ഒരു ബണ്ടിനാൽ തടഞ്ഞുനിർത്തിയത്, നിറഞ്ഞൊഴുകി ഡാമിന്റെ റിസെർവോയറിൽ ചെന്നു ചേരുന്നു.



കുറച്ചുകൂടെ മുന്നോട്ട് നടന്നാൽ, അവിടെയുമുണ്ട് വിജനമായ മേച്ചിൽപ്പുറങ്ങൾ. അലഞ്ഞു നടക്കുന്ന കന്നുകാലിക്കൂട്ടങ്ങൾ. മരുഭൂമി സമാനമായ വെയിൽ. മൊട്ടക്കുന്നുകളിൽ അവിടവിടെ ഒറ്റപ്പെട്ടു കാണുന്ന തണൽ മരങ്ങൾ. നിറയെ കായ്ച്ചു നിൽക്കുന്ന പുളിമരങ്ങൾ. അവക്ക് കീഴിൽ വിശ്രമിക്കുന്ന ഇടയന്മാർ. കുറേ കൂടെ നടന്നാൽ ഒരു വ്യൂ പൂയിന്റിലെത്താം.

നടന്നുചെന്ന സമതലമായ വഴി, പെട്ടെന്ന് അഘാതമായൊരു ഗർത്തമായി മാറിയിരിക്കുന്നു. താഴെ, വൻ മരങ്ങൾപോലും കുറ്റിച്ചെടികൾപോലെയാണു കാണുന്നത്. സിനിമകളുടെ ഗാന ചിത്രീകരണത്തിനെന്നോണം, നിർമ്മിച്ചു വച്ചിരിക്കുന്ന കൽ ബെഞ്ചുകൾ. അങ്ങകലെ രണ്ടു കുന്നുകൾകൂടെ കാണാം. അവക്കിടയിലൂടെ മോയാർ നദി പാൽപ്പുഴപോലെ താഴേക്കു പതിക്കുന്നു.



അഘാതമായ കൊക്കയുടെ വക്കിലൂടെയുള്ള ഒറ്റയടിപ്പാത. അതിലൂടെ നടന്നുവേണം വെള്ളച്ചാട്ടത്തിനടുത്തെത്താൻ. തദ്ദേശ വാസികൾ സ്ഥിരമായി നടക്കുന്ന വഴിയാണതെന്ന്, കണ്ടാലറിയാം. യുവത്വത്തിന്റെ ആവേശമൊന്നു മാത്രമാണു ഞങ്ങൾക്ക്‌ അന്നതിലൂടെ നടക്കാൻ പ്രേരണ നൽകിയത്‌.

മോയാർ പുഴയുടെ കരയിലെത്തിയിരിക്കുന്നു. അടുത്തെത്തുമ്പോഴാണു പുഴയുടെ യധാർത്ഥരൂപം മനസ്സിലാകുന്നത്. നല്ല ഒഴുക്കുണ്ട്. അവിടെയുള്ള വലിയൊരു പാറക്കല്ലിന്റെ മുനമ്പിൽ നിന്ന് താഴേക്കു നോക്കുമ്പോഴാണ്, ഭയാനകമായൊരു വെള്ളച്ചാട്ടം തന്നെയാണതെന്ന് മനസിലാകുന്നത്. കല്ലുകളെല്ലാം പായൽ പിടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നല്ല വഴുക്കലുണ്ട്.



ഒരുകാലത്ത് വീരപ്പൻ വിഹരിച്ചിരുന്ന പ്രദേശങ്ങളാണിതെല്ലാം. അദ്ദേഹം ഇടക്കെല്ലാം പ്രാർഥിക്കുന്നതിനായി വന്നിരുന്നുവെന്നു പറയപ്പെടുന്ന ഒരു കോവിലുണ്ടിവിടെ. "ചിക്കമ്മൻ കോവിൽ". വീരപ്പൻ തന്നെയാണ്‌ ഈ കോവിൽ പണികഴിപ്പിച്ചതെന്നു പറയപ്പെടുന്നു. വീരപ്പന്റെ പ്രധാന ഒളിസങ്കേതമായിരുന്ന സത്യമംഗലം കാടുകളിലേക്ക് ഇവിടെനിന്ന് അധികം ദൂരമില്ല.





(ചിത്രങ്ങളെല്ലാം ഇന്റെർനെറ്റിൽനിന്നും ഒപ്പിച്ചതാണു )

Friday, November 5, 2010

ഒരുനാള്‍ പ്ലാന്റില്‍

ആയുർവേദ മരുന്നുകൾ നിർമ്മിക്കുന്ന ഒരു ഫാക്ടറിയുടെ അകത്തളങ്ങളിലൂടെയാണു നമ്മളിപ്പോൾ സഞ്ചരിചുകൊണ്ടിരിക്കുന്നത് .

വിശാലമായ പ്ലാന്റ്. നിരത്തിവച്ച പാനുകള്‍ . തിളച്ചു മറിയുന്ന ഔഷധ കൂട്ടുകള്‍. 
ആവി പൊങ്ങുന്ന ഡ്രഗ് ബോയിലരുകളില്‍ നിന്നും ഇടയ്ക്കിടയ്ക്ക്  പുറത്തേക്കു തെറിക്കുന്ന ചൂടുള്ള കഷായ തുള്ളികള്‍.

അവിടവിടെ തമാശകൾ പറഞ്ഞിരിക്കുന്ന ജോലിക്കാര്‍. കര്‍മ്മ നിരതരായ മറ്റു ചിലര്‍. മരുന്നുകളുടെ ആത്മാവിന്നെ തോട്ടരിഞ്ഞവരെന്നോണം പാകമാകാന്‍ നേരത്ത് എവിടെനിന്നൊക്കെയോ ഓടിയടുക്കുന്ന ജ്ഞാന ചക്ഷുഷികൾ.


മതില്‍ കെട്ടി വേര്‍തിരിക്കപ്പെട്ടിട്ടില്ലാത്ത സെക്ഷനുകള്‍. ഒരു ഭാഗത്ത്‌ ലേഹ്യങ്ങളും നെയ്യുകളും വെന്തുകൊണ്ടിരിക്കുംപോള്‍ ,മറ്റൊരു വശത്ത് തൈലങ്ങളും കുഴമ്പുകളും പാകമാകുന്നു. 


ഒരു വല്യേട്ടനെപ്പോലെ തലയുയർത്തി നില്‍ക്കുന്ന വലിയ ഡ്രഗ് ബോയിലറുകള്‍. കഷായങ്ങള്‍ പാകമാകുന്നത് ഇവിടെയാണ്‌. 

ഓരോ ഡി.ബി.യെയും ചുംബിച്ചുകൊണ്ട് ഒരു ക്ഷയരോഗിയെപ്പോലെ ഞരങ്ങി നീങ്ങുന്ന ക്രയിന്‍. അതിന്റെ വാലില്‍ തൂങ്ങിക്കൊന്ടെന്ന പോലെ അനുഗമിക്കുന്ന ഓപ്പരെറ്റർമാർ. അവരുടെ കയ്യിലെ സ്വിച്ചുകല്‍ക്കനുസരിച്ചാണ് ക്രയിനിന്റെ ഗതി. 

നിശബ്ധ വികാര ജീവിയായി ഒരുവശത്ത് ഒത്ങ്ങിക്കൂടി നില്‍ക്കുന്ന അരിഷ്ടം സെക്ഷന്‍. പാകമായ അരിഷ്ടങ്ങളുടെ സെന്റ്രിഫ്യുജിങ്ങ് നടക്കുന്നത് ഈ ചില്ലിട്ട റൂമിനകത്തു വച്ചാണ്.

സമയം 5 മണി കഴിഞ്ഞിരിക്കുന്നു. പ്രധാന വിധികർത്താക്കളെല്ലാം ഒഴിഞ്ഞുപോയ വേദി പോലെ നിശബ്ധമായ പ്ലാന്റ്. സ്റ്റീം വാൽവ്വുകളിലൂടെ ലീക് ചെയ്യപ്പെടുന്ന നീരാവിയുടെ നേര്‍ത്ത ഇരമ്പല്‍ ഒരു ചീവീടിന്റെ ശബ്ദം പോലെ കേള്‍ക്കാം. ഇടയ്ക്കിടെ ഉയര്‍ന് കേള്‍ക്കുന്ന പൊട്ടിച്ചിരികളും 
മൊബൈൽഫോണ്‍ റിങ്ങുകളും.


അസ്തമയ സൂര്യന്റെ തിരശ്ചീന രശ്മികള്‍ കൊണ്ട് പ്രകാശ പൂരിതമായ അന്തരീക്ഷം. ചുമരിനു മുകളിലെ ചില്ല് ജാലകങ്ങളിലൂടെ വരുന്ന സൂര്യ കിരണങ്ങളില്‍ തട്ടി സുന്തരമായി ശോഭിക്കുന്ന നീരാവി ശകലങ്ങൾ. ഇതിനെല്ലാം മൂക സാക്ഷിയായി, പാനുകല്‍ക്കിടയിലൂടെ ജാഗരൂഗരായി നടന്നു നീങ്ങുന്ന "ആപ്രന്‍ പ്രേതങ്ങള്‍ "-അസിസ്റ്റന്റ് പ്രൊടക്ഷൻ മാനേജർമാരാണ് .


ഇന്ന് ഒരുപാടു തൈലങ്ങള്‍ പാകമാക്കി ഇറക്കാനുണ്ട്. പലതും തേഡ് ഷിഫ്ടിലെ ഇറങ്ങു, അത്രയ്ക്കുണ്ട് വറ്റാന്‍! എന്നാല്‍ ചിലത് ഏകദേശം പാകമാകാരായിട്ടുണ്ട്. 

അനുസരണയോടെ തിളച്ചുകൊണ്ടിരുന്ന തൈലം, പെട്ടെന്നാണ് ഉഗ്രരൂപിയായി പതഞ്ഞു പൊന്താന്‍ തുടങ്ങിയത്. വഴിയെ പോയ ആരോ വെറുതെ ഒരു ചട്ടുകമിട്ട് ഇളക്കിയതാണ്. സംസാരിച്ചുകൊണ്ടിരുന്ന ജനങ്ങള്‍ പെട്ടെന്നുതന്നെ പാനിനടുതെക്ക് ഓടിയെത്തി. ആരോ തിടുക്കപ്പെട്ടു സ്റ്റീം വാല്‍വ് അടച്ചു. ചുറ്റുവട്ടത്തുള്ള പാനുകളില്‍ നിന്നും പങ്കായങ്ങളും കൊണ്ട് ഓടിയെത്തിയ നാലഞ്ചു പേര്‍ - പാനിനു ചുറ്റിലും നിന്ന് ഒരു പ്രത്യേക ആവൃത്തിയില്‍ അവര്‍ ചട്ടുകം കശക്കാന്‍ ആരംഭിച്ചു. അത്ഭുതമെന്നു പറയട്ടെ; അനുസരണ വീണ്ടെടുത്ത മദയാനയെപ്പോലെ എണ്ണ പാനിലേക്ക് അമര്‍ന്നിരിക്കുന്നത് വിടര്‍ന്ന കണ്ണുകളോടെ നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. 



അല്‍പ നേരത്തെ അനിശ്ചിതത്വത്തിനോടുവില്‍ രംഗം വീണ്ടും ശാന്തമായി. "ആരാണ് ഇളക്കിയത് ?" ഏതോ ന്യൂ അട്മിഷനാനെന്നു തോന്നുന്നു. പുതിയ ട്രയ്നികള്‍ക്കരിയില്ലല്ലോ തൈലത്തിന്റെ സ്വഭാവം !അല്ലെങ്കിലും ആ ആത്മാവിനെ തൊട്ടരിയണമെങ്കിൽ, കുറേ കാലത്തെ അനുഭവ പാടവം നിര്‍ബന്ധമാണ്‌.