ഗോപാലസ്വാമിബെട്ട - ഊട്ടി യാത്ര (ഭാഗം 2)
നീലഗിരിക്കുന്നുകളിലെ സുന്ദരമായൊരു സുഖവാസ കേന്ദ്രമാണ് ഊട്ടി. തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയുടെ ആസ്ഥാനം കൂടെയാണത്. വേനൽക്കാലമാകുന്നതോടെ, വിനോദത്തിനും സുഖവാസത്തിനുമായി, ധാരാളം സഞ്ചാരികൾ അവിടെയെത്തുന്നു. അവരിൽ നല്ലൊരു ശതമാനവും ഉത്തര കേരളത്തിൽനിന്നു തന്നെ. ആ തണുപ്പുള്ള കാലാവസ്ഥയിൽ, വർഷത്തിലൊരിക്കലെങ്കിലും, അല്പനേരം മതിമറന്നുല്ലസിക്കാനാഗ്രഹിക്കാത്തവരായി ആരുംതന്നെയുണ്ടാവില്ല.
ഗോപാലസ്വാമി ബെട്ടയിൽനിന്നുള്ള ഞങ്ങളുടെ യാത്ര തുടരുകയാണ്.
ഞങ്ങൾ മുതുമലയിലെത്തിയിരിക്കുന്നു. ഇനി മസിനഗുഡി വഴിയാണ് യാത്ര. ഗട്ടറുകളില്ലാത്ത കാനന പാത. ഈ റോഡിലൂടെ പോകുമ്പോൾ മുപ്പത്തിയാറ് ഹെയർപിൻ വളവുകളോടുകൂടിയൊരു ചുരം കയറേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സാഹസികത ഇഷ്ട്ടപ്പെടുന്നവർ പലരും, ഊട്ടിയിലേക്ക് ഈ വഴി സ്വീകരിക്കുന്നു.
വളരെ ദൂരം കാട്ടിലൂടെത്തന്നെയാണു യാത്ര. നേരത്തെ കണ്ട ദൃശ്യങ്ങൾതന്നെയാണു ഇവിടെയും കാണുന്നത്. മാനുകളും, കാട്ടുപോത്തുകളും, കുരങ്ങുകളും മറ്റും അവരുടേതായ ദിനചര്യകളിലേർപ്പെട്ടിരിക്കുന്നു.
കുറച്ചു നേരത്തെ യാത്രക്കൊടുവിൽ ഞങ്ങൾ മസിനഗുഡിയിലെത്തി. ഇവിടെനിന്നും ഇടത്തോട്ടുള്ള പാതയിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചാൽ മോയാർ വെള്ളച്ചാട്ടത്തിനടുത്തെത്താം. വളരെ വർഷങ്ങൾക്കു മുൻപ് ഇതുവഴിയുള്ളൊരു യാത്രയിൽ അവിടെയും സന്ദർശിച്ചതാണ്. വളരെ സുന്ദരമായൊരു കാഴ്ച്ച തന്നെയാണത്. പക്ഷെ, ഈ യാത്രയിൽ ഞങ്ങൾ അവിടം സന്ദർശിക്കുന്നില്ല.
ഇതുവഴി യാത്ര ചെയ്യുമ്പോൾ പലരും ഇടത്താവളമാക്കുന്നൊരു സ്ഥലമാണു മസിനഗുഡി. സഞ്ചാരികളെ സ്വീകരിക്കുന്നതിനായി ഇവിടെ ധാരാളം റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. വൈകുന്നേരത്തോടെ ഊട്ടിയിലെത്തേണ്ടതുണ്ട്. ഞങ്ങൾ ഇവിടെ നിർത്താതെ യാത്ര തുടരുകയാണ്.
ഇടുങ്ങിയ പാതയാണ് ചുരത്തിന്. അതുകൊണ്ട് തന്നെ വലിയ വണ്ടികളൊന്നും സാധാരണ ഇതുവഴി പോകാറില്ല. വളരെ നേരത്തെ കിതപ്പിനൊടുവിൽ വണ്ടി മുകളിലെത്തിക്കൊണ്ടിരിക്കുകയാണ്. ജനവാസ മേഖലയിലെത്തിയിരിക്കുന്നു. കുന്നിൻ ചരിവിൽ, ക്യാരറ്റും, ക്യാബേജുമെല്ലാം കൃഷിചെയ്യുന്നുണ്ട്. പുതിയൊരു ചുറ്റുപാടിലൂടുള്ളൊരു യാത്ര വളരെ ആനന്ദകരമായിത്തോന്നി!
വൈകുന്നേരത്തോടെ ഊട്ടിയിലെത്തി. എല്ലാവരും ചെയ്യുന്നപോലെ, ആദ്യം ഒരു റൂമെടുത്തു. സീസണല്ലാത്തതിനാൽ റൂമുകൾക്കിപ്പോൾ വലിയ നിരക്കൊന്നുമില്ല. മൂന്നു റൂമുകളോടുകൂടിയ നല്ലൊരു ഫ്ലാറ്റ്. സീസണിൽ പതിനായിരം വരെ ഈടാക്കാറുണ്ടിതിന്.
ഉച്ചക്കു ശേഷമുള്ള യാത്രയിൽ, അധിക സ്ഥലത്തൊന്നും നിർത്തിയിട്ടില്ല. എങ്കിലും, വലിയ യാത്രാ ക്ഷീണമൊന്നും അനുഭവപ്പെടുന്നില്ല. സന്ധ്യ മയങ്ങാൻ ഇനിയും ഒരുപാടുണ്ട്. ഇന്നത്തെ ദിവസം ബോട്ട് ഹൗസും ചുറ്റുവട്ടവും ഒന്നു കറങ്ങാൻ തന്നെ തീരുമാനിച്ചു.
എകദേശം 65 ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഇതൊരു നിർമ്മിത ജലാശയമാണ്. ഊട്ടിയിലെ പ്രഥമ ജില്ലാ കളക്ടറായിരുന്ന ജോണ് സുള്ളിവനാണ് 1824 ൽ ഇതിന്റെ നിർമ്മിതിക്കു നേതൃത്വം വഹിച്ചത്. ടിക്കറ്റെടുത്താൽ, ബോട്ടുയാത്രക്കുള്ള സൗകര്യം ഇവിടെയുണ്ട്. ഇതിനടുത്ത് ചെറിയൊരു പാർക്കും ഒരു ടോയ് ട്രെയിനും ഉണ്ട്. നേരം തെല്ലൊന്നു വൈകുന്നതുവരെ വളരെ നേരം ഞങ്ങൾ അവിടെത്തന്നെ ചെലവഴിച്ചു.
പിറ്റേന്നു രാവിലെ:
നീലഗിരി കുന്നിന്മുകളിലൂടെ ഓടുന്ന ട്രെയിനിലൊരു യാത്ര, ഇവിടെയെത്തുന്ന ഏതൊരാളുടെയും സ്വപ്നം തന്നെയാണ്. ഇന്ന് അങ്ങനെയൊരു യാത്രയാണ് തീരുമാനിച്ചിട്ടുള്ളത്. ടിക്കറ്റ്, നെരത്തെ തന്നെ ബുക്ക് ചെയ്തിട്ടുണ്ട്.
ഒൻപതു മണിക്കാണ് യാത്ര. കുറച്ചു സമയം കൂടെ ബാക്കിയുണ്ട്. ഞങ്ങൾ റെയിൽവേ സ്റ്റേഷനിലെ റെസ്റ്റോറെന്റിൽനിന്നും പ്രഭാത ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു.
സ്റ്റേഷനിലേക്ക് യാത്രക്കാർ എത്തിക്കൊണ്ടിരിക്കുന്നു. സ്ഥലവാസികളും സഞ്ചാരികളുമുണ്ട്. കൃത്യ സമയത്തുതന്നെ വണ്ടി പുറപ്പെട്ടു.
നീലഗിരി കുന്നിന്റെ ചരിവിലൂടെ വളരെ സാവധാനത്തിലാണ് യാത്ര. ബ്രോഡ് ഗേജല്ലാത്തതിനാൽ ഇതിന്റെ വേഗം മണിക്കൂറിൽ പത്ത് കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഇതൊരു അനുഗ്രഹമാണ്. കാഴ്ച്ചകളെല്ലാം വിസ്തരിച്ച്കണ്ടുകൊണ്ട് തന്നെ യാത്ര ചെയ്യാമല്ലോ!
ഊട്ടിയിൽനിന്നും കൂനൂർ വരെയാണ് ഞങ്ങൾ യാത്ര ബുക്ക് ചെയ്തിരിക്കുന്നത്. തിരിച്ചുള്ള ടിക്കറ്റ് അവിടെ ചെന്നതിനു ശേഷം വേണം എടുക്കാൻ.
മലയാളത്തിലെ വളരെ പ്രശസ്തമായൊരു സിനിമയാണല്ലോ "സമ്മർ ഇൻ ബതിലഹേം". സുന്ദരമായ ഈ സിനിമയിലെ ചില രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ഈ പാതയിലെ 'കെട്ടി' എന്ന സ്റ്റേഷനിൽ വച്ചാണ്.
ഊട്ടി - കൂനൂർ റെയിൽ പാതയിലെ സ്റ്റേഷനുകളിൽ പലതും പല പല സിനിമകളിലൂടെയായി നമുക്ക് പരിചിതമാണെങ്കിലും "കിലുക്കം" എന്ന സിനിമയിലെ രംഗങ്ങളും 'ദിൽസെ'യിലെ "ഛയ്യ....ഛയ്യ....."എന്ന ഗാനത്തിന്റെ ദൃശ്യങ്ങളുമായിരിക്കും ഏവരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുക.
കുന്നിൻ ചരിവിൽ അവിടവിടെയായി പെട്ടിക്കൂടുപോലെയുള്ള വീടുകൾ കാണുന്നുണ്ട്. താഴ്വരയിൽ തൊഴിലാളികൾ ജോലി തുടങ്ങിയിരിക്കുന്നു. ക്യാരറ്റും ക്യാബേജുമെല്ലാം കൃഷി ചെയ്യുന്നുണ്ട്. ഊട്ടിയിൽ സീസണല്ലാത്ത സമയങ്ങളിൽ അവരിൽ പലരും കൃഷിയിലാണ് ശ്രദ്ധ ചെലുത്തുക. ഇതെല്ലാം കണ്ടുകൊണ്ടുള്ള ഈ യാത്ര, മറക്കാനാവാത്തൊരു ട്രെയിൻ യാത്രയായി ഞാനെന്റെ മനസിൽ പകർത്തിക്കൊണ്ട്, യാത്ര തുടരുകയാണ്.
ഉച്ചയോടെ ഞങ്ങൾ ഊട്ടിയിൽ തിരിച്ചെത്തി. അടുത്ത ലക്ഷ്യം ബോട്ടാണിക്കൽ ഗാർഡനാണ്.
1848 ലാണ് ഊട്ടിയിലെ പ്രസിദ്ധമായ ഈ ഗാർഡൻ തുറന്നു പ്രവർത്തനമാരംബിച്ചത്. തമിൾനാട് ഹോർട്ടികൾച്ചറൽ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ പരിരക്ഷിച്ചു പോരുന്ന ഇത്, ഏകദേശം 55 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നു. 650 ൽ പരം ഇനത്തിൽപ്പെട്ട സസ്യ ലതാതികൾ ഇവിടെയുണ്ടെന്നു കരുതപ്പെടുന്നു.
ടിക്കറ്റെടുത്ത് ഞങ്ങൾ അകത്തു കടന്നു. വശാലമായ ഉദ്യാനം. നല്ല രീതിയിൽ പരിരക്ഷിച്ചു പോരുന്ന ചെടികളും പുൽത്തകിടിയും. പല തരത്തിലും, നിറത്തിലും പെട്ട അലങ്കാരച്ചെടികൾ വളരെ സുന്ദരമായ രീതിയിൽത്തന്നെ ക്രമീകരിച്ചിരിക്കുന്നു. ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങളറിയാത്തവർക്കുപോലും മനോഹാരമായ ദൃശ്യങ്ങൾ പകർത്താവുന്ന പശ്ചാത്തലം. ക്യാമറ എങ്ങോട്ട് തിരിച്ചാലും സുന്ദരമായ ഫ്രെയിമുകൾ തന്നെ. ഞങ്ങൾ നടക്കുകയാണ്.
അവിടൊരു വെള്ളക്കെട്ടുണ്ട്, നിറയെ താമരകളും ആമ്പലുകളും പൂത്തു നിൽക്കുന്നു.
നാമിതുവരെ കണ്ടിട്ടില്ലാത്തയിനം ഓർക്കിഡുകളും, അലങ്കാര മുൾച്ചെടികളും പ്രതേകം പ്രത്യേകം കൂടാരങ്ങളിൽ സംരക്ഷിച്ചു പോരുന്നു.
ഓരോ വർഷവും ഇവിടെ സംഘടിപ്പിക്കപ്പെടുന്ന പുഷ്പോത്സവം, ലോക പ്രശസ്തമാണ്. ഈ ദിവസങ്ങളിൽ, പതിനായിരക്കണക്കിനു സഞ്ചാരികളാണ്, പുഷ്പമേള കാണുന്നതിനായി ഓരോ ദിവസവും ഇവിടെയെത്തുന്നത്.
വളരെ നേരമായി ഇതിലൂടെയൊക്കെ ചുറ്റിക്കണ്ട് നടക്കുകയാണ്. അപ്പുറത്ത് വിശാലമായൊരു പുൽത്തകിടിയുണ്ട്. ധാരാളം ജനങ്ങൾ കുടുംബ സമേതം അവിടെ ഉല്ലസിക്കുന്നു. അവർക്കിടയിൽ ഞങ്ങളും ചേർന്നു. ഗൗരിക്കും, പ്രജ്വലിനും ഇത് നന്നേ രസിച്ചു. പുൽപ്പരപ്പിൽ ഉരുണ്ടു രസിക്കുന്ന രണ്ടു ബാല്യങ്ങൾ !
നേരം വല്ലാതെ വൈകിയിരിക്കുന്നു . ഇന്നു തന്നെ വീട്ടിലേക്കു തിരിക്കേണ്ടതുണ്ട്. പോകുന്ന വഴി പൈക്കാറ ഡാം കൂടെ കാണണം. ഞങ്ങൾ അവിടെനിന്നിറങ്ങി.
ഒരുപാട് സ്ഥലങ്ങൾ ഊട്ടിയിലിനിയും കാണാൻ ബാക്കിയുണ്ട്. ഉച്ച ഭക്ഷണത്തിനു ശേഷം വീണ്ടും യാത്ര തുടരുകയാണ്.
റോഡിനിരുവശവും യൂക്കാലിപ്റ്റസ് മരങ്ങളും, കോണ് മരങ്ങളും ധാരാളമുണ്ട്. വേദന സംഹാരിയായും, മറ്റുൽപ്പന്നങ്ങളുടെ അസംസ്കൃത വസ്തുവായും ഉപയോഗിക്കുന്ന നീലഗിരിത്തൈലം, യൂക്കാലിപ്റ്റസ് മരങ്ങളുടെ ഇലകളിൽനിന്നാണ് ഉൽപ്പാതിപ്പിക്കുന്നത്. ഇത്തരം ധാരാളം ഫാക്ടറികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
വഴിയരികിൽ ധാരാളം ഷൂട്ടിങ്ങ് പോയിന്റുകളുണ്ട്. അവിടൊരിടത്ത് വണ്ടി നിർത്തി. ചെറിയൊരു മൊട്ടക്കുന്ന്. അധികം കുത്തനെയല്ലെങ്കിലും, കയറിത്തുടങ്ങിയപ്പോൾ കിതച്ചുപോയി. കുന്നിന്റെ മുകളിലെത്തി. അപ്പുറവും സുന്ദരമായ ചരിവുതന്നെയാണ്. വെട്ടിയൊതുക്കിയ പുൽത്തകിടി പോലെ, ഒരു പ്രദേശം മുഴുവൻ പച്ചപ്പിൽ മൂടിനിൽക്കുന്ന കാഴ്ച്ച! ഇവിടം, എത്രയെത്ര സിനിമാപ്പാട്ടുകളുടെ പശ്ചാത്തലങ്ങളായിട്ടുണ്ടാകും! സംവിധായകന്റെ ആജ്ഞക്കൊത്ത് എത്രയെത്ര നടീ നടന്മാരായിരിക്കും ഈ പുൽച്ചരിവിൽ കിടന്നുരുണ്ടിട്ടുണ്ടാകുക!
ഒഴുകി നടക്കുന്ന മേഘങ്ങളും, അകലെയുളള കോണ് മരക്കൂട്ടവും, ചുറ്റിലുമുള്ള പച്ചപ്പും - എന്നെയും ഒരു സിനിമാക്കാരനാക്കിയ പോലെ. നോക്കുമ്പോൾ പലരും അങ്ങനെ തന്നെ. കൈപ്പത്തികൾ രണ്ടും മുന്നോട്ട് നീട്ടി, ഫ്രെയിമുകൾ കാണുന്നവർ. മനസ്സു നിറയെ ഒരു പ്രത്യേക അനുഭൂതിയായിരുന്നു!
ഊട്ടി - ഗൂഡല്ലൂർ പാതയിലൂടെ സഞ്ചരിക്കുന്ന ഏതൊരാളും സന്ദർശിക്കാനാഗ്രഹിക്കുന്നൊരു ടൂറിസ്റ്റ് പോയിന്റാണ് പൈക്കാറ ഡാം. പ്രധാന പാതയിൽനിന്നും അല്പം മാറി സ്ഥിതിചെയ്യുന്ന ഇതൊരു സുന്ദരമായ കാഴ്ച്ച തന്നെയാണ്.
തമിഴ്നാട്ടിലെ ഒരു മലയോര ഗ്രാമമാണ് പൈക്കാറ. മുകുർത്തി മലയിൽനിന്നും ഉത്ഭവിച്ച്, ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന നദിയും അതുകൊണ്ട് തന്നെ പൈക്കാറ നദിയെന്നാണറിയപ്പെടുന്നത്. 'ടോഡ' വംശത്തിൽപ്പെട്ട തദ്ധേശീയരായ ജനസമൂഹം ഇതിനെയൊരു വിശുദ്ധ നദിയായാണ് കരുതിപ്പോരുന്നത്. സുന്ദരമായ അനേകം വെള്ളച്ചാട്ടങ്ങൾ തീർത്തുകൊണ്ട് അവൾ മുന്നോട്ട് ഗമിക്കുകയാണ്. അവയിൽ പ്രശസ്തമായ രണ്ടു വെള്ളച്ചാട്ടങ്ങളാണ് പൈക്കാറ വെള്ളച്ചാട്ടമായറിയപ്പെടുന്നത്.
ഞങ്ങൾ പൈക്കാറ ഡാമിനടുത്തെത്തി. വാക്കുകൾക്കതീതമായി ദൃശ്യങ്ങൾകൊണ്ട് കവിത തീർക്കുന്നൊരു ജല സംഭരണി. നിശ്ചലമായ തെളിഞ്ഞ ജലപ്പരപ്പ്. സ്വർണ്ണാഭമായ പ്രകാശം ചുറ്റുപാടിനെ കൂടുതൽ സുന്ദരമാക്കിയിരിക്കുന്നു.
ബോട്ടിങ്ങിനുള്ള അവസരങ്ങൾ അവിടെയൊരുക്കിയിട്ടുണ്ട്. ഡാമിലേക്കിറങ്ങിച്ചെല്ലാവുന്ന പടികളിലൂടെ നടന്ന് ഒരു പ്ലാറ്റ്ഫോമിലെത്തിയിരിക്കുന്നു. ഇവിടെനിന്നാണ് ജലയാത്രയാരംബിക്കുന്നത്. ഡാമിൽ വെളളം കുറവാണ്. വിശാലമായ ജലപ്പരപ്പിലൂടെ ചെറിയൊരു തുരുത്തിനെ ചുറ്റി ബോട്ട് തിരിച്ചെത്തിയിരിക്കുന്നു.
നേരം വല്ലാതെ വൈകിയെങ്കിലും, ഉയർന്ന പ്രദേശമായതുകൊണ്ടാകാം കുന്നിൻ മുകളിൽ ഇരുട്ട് വീണിട്ടില്ല. ഇനി നേരെ വീട്ടിലേക്കാണ്. ഗൂഡല്ലൂരും, നാടുകാണിയും പിന്നിട്ട് ഒരുപാട് യാത്ര ചെയ്യാനുണ്ട്. വേഗം തന്നെ വണ്ടിയിൽ കയറി. രണ്ടു ദിവസങ്ങളിലെ മറക്കാനാവാത്ത അനുഭവങ്ങളുണ്ട് മനസിൽ. ഞങ്ങൾ യാത്ര തുടരുകയാണ്.
ഗോപാലസ്വാമിബെട്ട-ഊട്ടി യാത്ര (ഭാഗം 1) ഇവിടെ അമർത്തുക

No comments:
Post a Comment