മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മൂച്ചിക്കുണ്ട് കോളനിക്കടുത്തുളള ഒരു പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രമാണ് മാങ്കാവ്. ഒഴിവ് ദിവസങ്ങളിൽ, തദ്ദേശീയരായ ധാരാളം സഞ്ചാരികൾ വരാറുണ്ടിവിടെ.
പ്രത്യേകത:
ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ്, മൂച്ചിക്കുണ്ട് കോളനിയുടെ ഭാഗമായ ഈ കുന്നിൻ പുറം.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, ഇവിടെനിന്ന് നോക്കിയാൽ കാണാവുന്ന ദൂരത്താണ്. അവിടെയിറങ്ങുന്നതിനായി, വളരെ താഴ്ന്നു പറക്കുന്ന വിമാനത്തിന്റെ കാഴ്ച, ഇവിടെ നിന്ന് കാണുമ്പോൾ വളരെ സുന്ദരമാണ്. രണ്ട് മലമടക്കുകൾക്കിടയിലൂടെ, നമ്മുടെ കണ്ണുകൾക്ക് പാരലലായി ഒഴുകി നീങ്ങുന്ന വിമാനക്കാഴ്ച്ച, ഇവിടത്തെ പ്രത്യേകതയാണ്.
സദാസമയവും, നമ്മെത്തഴുകിക്കടന്നുപോകുന്ന ഇളം തെന്നൽ. കാഴ്ചകളെ തെല്ലൊന്ന് മറച്ചുകൊണ്ടാണെങ്കിലും, മനസിനെ കുളിരണിയിച്ചുകൊണ്ട്, കടന്നുപോകുന്ന കോഡമഞ്ഞ്. ശാന്തവും, സുന്ദരവുമായ ഈ
വിജനതയിൽ, അസ്തമയ സൂര്യന്റെ അരുണ ശോഭ മനസിലേക്കാവാഹിക്കാനായി, പടിഞ്ഞാറേ ചക്രവാളത്തിലേക്ക് കണ്ണും നട്ടിരിക്കാൻ നല്ല രസമാണ്.
എങ്ങനെ എത്തിച്ചേരാം:
കൊണ്ടോട്ടി
മുസ്ലിയാരങ്ങാടി
അരിമ്പ്ര റോഡ
മൂച്ചിക്കുണ്ട് റോഡ്
ഇതിന്റെ വീഡിയോ യൂട്യൂബിൽ കാണുന്നതിന് ഇവിടെ അമർത്തുക
ഭാഗം 1
ഭാഗം 2

No comments:
Post a Comment