ആയുർവേദ മരുന്നുകൾ നിർമ്മിക്കുന്ന ഒരു ഫാക്ടറിയുടെ അകത്തളങ്ങളിലൂടെയാണു നമ്മളിപ്പോൾ സഞ്ചരിചുകൊണ്ടിരിക്കുന്നത് .
വിശാലമായ പ്ലാന്റ്. നിരത്തിവച്ച പാനുകള്‍ . തിളച്ചു മറിയുന്ന ഔഷധ കൂട്ടുകള്‍. ആവി പൊങ്ങുന്ന ഡ്രഗ് ബോയിലരുകളില്‍ നിന്നും ഇടയ്ക്കിടയ്ക്ക് പുറത്തേക്കു തെറിക്കുന്ന ചൂടുള്ള കഷായ തുള്ളികള്‍.
അവിടവിടെ തമാശകൾ പറഞ്ഞിരിക്കുന്ന ജോലിക്കാര്‍. കര്‍മ്മ നിരതരായ മറ്റു ചിലര്‍. മരുന്നുകളുടെ ആത്മാവിന്നെ തോട്ടരിഞ്ഞവരെന്നോണം പാകമാകാന്‍ നേരത്ത് എവിടെനിന്നൊക്കെയോ ഓടിയടുക്കുന്ന ജ്ഞാന ചക്ഷുഷികൾ.
മതില്‍ കെട്ടി വേര്‍തിരിക്കപ്പെട്ടിട്ടില്ലാത്ത സെക്ഷനുകള്‍. ഒരു ഭാഗത്ത് ലേഹ്യങ്ങളും നെയ്യുകളും വെന്തുകൊണ്ടിരിക്കുംപോള്‍ ,മറ്റൊരു വശത്ത് തൈലങ്ങളും കുഴമ്പുകളും പാകമാകുന്നു.
ഒരു വല്യേട്ടനെപ്പോലെ തലയുയർത്തി നില്‍ക്കുന്ന വലിയ ഡ്രഗ് ബോയിലറുകള്‍. കഷായങ്ങള്‍ പാകമാകുന്നത് ഇവിടെയാണ്.
ഓരോ ഡി.ബി.യെയും ചുംബിച്ചുകൊണ്ട് ഒരു ക്ഷയരോഗിയെപ്പോലെ ഞരങ്ങി നീങ്ങുന്ന ക്രയിന്‍. അതിന്റെ വാലില്‍ തൂങ്ങിക്കൊന്ടെന്ന പോലെ അനുഗമിക്കുന്ന ഓപ്പരെറ്റർമാർ. അവരുടെ കയ്യിലെ സ്വിച്ചുകല്‍ക്കനുസരിച്ചാണ് ക്രയിനിന്റെ ഗതി.
നിശബ്ധ വികാര ജീവിയായി ഒരുവശത്ത് ഒത്ങ്ങിക്കൂടി നില്‍ക്കുന്ന അരിഷ്ടം സെക്ഷന്‍. പാകമായ അരിഷ്ടങ്ങളുടെ സെന്റ്രിഫ്യുജിങ്ങ് നടക്കുന്നത് ഈ ചില്ലിട്ട റൂമിനകത്തു വച്ചാണ്.
സമയം 5 മണി കഴിഞ്ഞിരിക്കുന്നു. പ്രധാന വിധികർത്താക്കളെല്ലാം ഒഴിഞ്ഞുപോയ വേദി പോലെ നിശബ്ധമായ പ്ലാന്റ്. സ്റ്റീം വാൽവ്വുകളിലൂടെ ലീക് ചെയ്യപ്പെടുന്ന നീരാവിയുടെ നേര്‍ത്ത ഇരമ്പല്‍ ഒരു ചീവീടിന്റെ ശബ്ദം പോലെ കേള്‍ക്കാം. ഇടയ്ക്കിടെ ഉയര്‍ന് കേള്‍ക്കുന്ന പൊട്ടിച്ചിരികളും മൊബൈൽഫോണ്‍ റിങ്ങുകളും.
അസ്തമയ സൂര്യന്റെ തിരശ്ചീന രശ്മികള്‍ കൊണ്ട് പ്രകാശ പൂരിതമായ അന്തരീക്ഷം. ചുമരിനു മുകളിലെ ചില്ല് ജാലകങ്ങളിലൂടെ വരുന്ന സൂര്യ കിരണങ്ങളില്‍ തട്ടി സുന്തരമായി ശോഭിക്കുന്ന നീരാവി ശകലങ്ങൾ. ഇതിനെല്ലാം മൂക സാക്ഷിയായി, പാനുകല്‍ക്കിടയിലൂടെ ജാഗരൂഗരായി നടന്നു നീങ്ങുന്ന "ആപ്രന്‍ പ്രേതങ്ങള്‍ "-അസിസ്റ്റന്റ് പ്രൊടക്ഷൻ മാനേജർമാരാണ് .
ഇന്ന് ഒരുപാടു തൈലങ്ങള്‍ പാകമാക്കി ഇറക്കാനുണ്ട്. പലതും തേഡ് ഷിഫ്ടിലെ ഇറങ്ങു, അത്രയ്ക്കുണ്ട് വറ്റാന്‍! എന്നാല്‍ ചിലത് ഏകദേശം പാകമാകാരായിട്ടുണ്ട്.
അനുസരണയോടെ തിളച്ചുകൊണ്ടിരുന്ന തൈലം, പെട്ടെന്നാണ് ഉഗ്രരൂപിയായി പതഞ്ഞു പൊന്താന്‍ തുടങ്ങിയത്. വഴിയെ പോയ ആരോ വെറുതെ ഒരു ചട്ടുകമിട്ട് ഇളക്കിയതാണ്. സംസാരിച്ചുകൊണ്ടിരുന്ന ജനങ്ങള്‍ പെട്ടെന്നുതന്നെ പാനിനടുതെക്ക് ഓടിയെത്തി. ആരോ തിടുക്കപ്പെട്ടു സ്റ്റീം വാല്‍വ് അടച്ചു. ചുറ്റുവട്ടത്തുള്ള പാനുകളില്‍ നിന്നും പങ്കായങ്ങളും കൊണ്ട് ഓടിയെത്തിയ നാലഞ്ചു പേര്‍ - പാനിനു ചുറ്റിലും നിന്ന് ഒരു പ്രത്യേക ആവൃത്തിയില്‍ അവര്‍ ചട്ടുകം കശക്കാന്‍ ആരംഭിച്ചു. അത്ഭുതമെന്നു പറയട്ടെ; അനുസരണ വീണ്ടെടുത്ത മദയാനയെപ്പോലെ എണ്ണ പാനിലേക്ക് അമര്‍ന്നിരിക്കുന്നത് വിടര്‍ന്ന കണ്ണുകളോടെ നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.
അല്‍പ നേരത്തെ അനിശ്ചിതത്വത്തിനോടുവില്‍ രംഗം വീണ്ടും ശാന്തമായി. "ആരാണ് ഇളക്കിയത് ?" ഏതോ ന്യൂ അട്മിഷനാനെന്നു തോന്നുന്നു. പുതിയ ട്രയ്നികള്‍ക്കരിയില്ലല്ലോ തൈലത്തിന്റെ സ്വഭാവം !അല്ലെങ്കിലും ആ ആത്മാവിനെ തൊട്ടരിയണമെങ്കിൽ, കുറേ കാലത്തെ അനുഭവ പാടവം നിര്‍ബന്ധമാണ്.

ithu ethu factoriyaanu mone......
ReplyDeleteതൈലം പാകം ചെയ്യുമ്പോൾ, ചെളിപാകം കഴിഞ്ഞാൽ തുടരെ ഇളക്കേണ്ടതുണ്ട് .
ReplyDeleteകുറേനേരം ഇളക്കാതിരുന്ന ശേഷം പെട്ടെന്നിളക്കുമ്പൊൾ, കൽക്കത്തിലെ ജലാംശം പെട്ടെന്ന് എസ്കേപ് ചെയ്യുന്നതിനാലാകാം, പെട്ടെന്നുള്ള പതഞ്ഞു പൊന്തൽ .