Tuesday, November 23, 2010

അയലത്തെ പെണ്‍കുട്ടി

വൃശ്ചിക മാസത്തിലെ തണുപ്പുള്ള ഒരു സുപ്രഭാതം. ഇന്നെനിക്കൊരു ഇന്റര്‍വ്യൂ ഉണ്ട്. അല്പം പ്രിപയര്‍ ചെയ്യണമെന്ന ഉധേശ്യതോടെതന്നെയാണ് ഞാനിന്നു പതിവിലും നേരത്തെ എഴുന്നേറ്റത്.ചെടിതലപ്പുകളില്‍നിന്നും മഞ്ഞുത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്ന നനുത്ത ശബ്ദം ഒരു സംഗീതം പോലെ കേള്‍ക്കാം. രാത്രിയിലെ ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറാത്ത പോലെ, മഞ്ഞിന്‍ പുതപ്പനിഞ്ഞു നില്‍ക്കുന്ന സസ്യ ലതാതികള്‍.

പ്രകൃതിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് പൊടുന്നനെയാന്‍ അവളുടെ ആര്‍പ്പുവിളി കേട്ടത്. ഞാന്‍ ഒറ്റക്കുതിപ്പിനു ജനാലയുടെ അടുതെത്തി. "എന്താ... ";ഞാന്‍ ജനലിനിടയിലൂടെ എത്തിനോക്കി.

".........ഇമ്മാ.........ന്റെ ജമന്തി മുട്ടിട്ടു.................."

അവള്‍ സന്തോഷം കൊണ്ട് തുള്ളിചാടുകയാണ്.

എന്റെ അയലത്തെ വീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടി. അവളുടെ എല്ലാമെല്ലാമായ ജമന്തിചെടി മൊട്ടിട്ടിരിക്കുന്നു. അതിന്റെ ആഹ്ലാദ പ്രകടനങ്ങളാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്.

ആ പുതിയ വീട്ടില്‍ താമസക്കാരെതിയിട്ട്‌ കുറച്ചു നാളുകളെ ആയിട്ടുള്ളൂ. പുഷ്പങ്ങളെ സ്നേഹിക്കുന്ന മനസ്, പുഷപങ്ങലെപ്പോലെതന്നെ മൃധുലമായിരിക്കുമെന്നു കേട്ടിട്ടുണ്ട്. ഒരു കൊച്ചു കുട്ടിയെപ്പോലെ അവള്‍ നിന്ന് വീര്‍പ്പുമുട്ടുകയാണ് - ചുറ്റുപാടുകള്‍ക്ക് കണ്ണും കാതും കൊടുക്കാതെ!

ഈ ഭൂമിയിലെ ഏറ്റവും സന്തോഷവതി ഒരു പക്ഷെ അവളായിരിക്കുമെന്നു തോന്നിപ്പോകുന്ന നിമിഷങ്ങള്‍ !

അവിടെ വീടിന്റെ മുറ്റത്തു തന്നെയാണ് അവളുടെ കൊച്ചു  ചെടിതോട്ടം. ദിവസവും രാവിലെ അവിടെ ചെന്ന് ചെടികളോടു കിന്നാരം പറയുന്നതും, ആണ്ഗ്യം കാണിക്കുന്നതും പലപ്പോഴും ഞാന്‍ കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.ചെടികളോടു കൊഞ്ചി കുഴയുമ്പോള്‍, അല്പം മാറിക്കിടക്കുന്ന നേര്‍ത്ത തട്ടത്തിന്റെ ബാക്ക്ഗ്രൌണ്ടില്‍ അവളുടെ ഓമനത്തമുള്ള മുഖം കാണാന്‍ ഒരു പ്രത്യേക ചന്ദം തന്നെയാണ്.

******************************************

വൈകുന്നേരം ഞാന്‍ ഇന്റര്‍വ്യൂ കഴിഞ്ഞു മടങ്ങി എത്തി. ജനലിനടുതെതിയപ്പോള്‍ വെറുതെയൊന്നു എത്തിനോക്കി.രാവിലത്തെ  സംഭവങ്ങളുടെ തുടര്‍ക്കഥ തേടിയുള്ള ഒരു എത്തിനോട്ടം പോലെ!

പക്ഷെ,കഥയുടെ ഗതി ആകെ മാറിയ പോലെയാണ് കാണപ്പെട്ടത് . വരാന്തയിലെ ചാരുവടിയുടെ ഒരു മൂലയില്‍ കരഞ്ഞു വീങ്ങിയ കലങ്ങിയ കണ്ണുകളുമായി അവള്‍ ഇരിക്കുന്നു.

ഞാന്‍ ഒരു കൌതുകതിനെന്നവണ്ണം അമ്മയോട് കാര്യം തിരക്കി.

"മോള്‍ക്കെന്റുപറ്റി..?"

"ഓളെ ജമന്തിമോട്ട് ആ കുട്ട്യാല്‍ പറച്ചു" അമ്മ തുടര്‍ന്നു;"പകല് ഓളെ അമ്മായീം കുട്യാളും വന്നിരുന്നു,ആ കുട്ട്യാളാരോ ആ മൊട്ടു കണ്ടപ്പോ നുള്ളിപ്പറച്ചു."

പുതിയ വീടിലേക്ക്‌ വിരുന്നു വന്ന കുട്ടികള്‍ക്ക് തോന്നിയ ഒരു കൌതുകം, അവരാ മൊട്ടു നുള്ളിക്കളഞ്ഞിരിക്കുന്നു.അവര്‍ക്കറിയില്ലല്ലോ അവര്‍ നുള്ളിക്കലഞ്ഞത്‌ അവരുടെ ഇതാന്റെ ഖല്ബായിരുന്നെന്നു !

അവളെ ഒന്ന് ആസ്വസിപ്പിക്കനമെന്നുണ്ട്."കരയണ്ട മോളെ,നിന്റെ  ജമന്തി ഇനിയും പൂക്കൂലെ .. !"പക്ഷെ ....കഴിഞ്ഞില്ല.

രാവിലെ വളരെ പ്രസന്നമായിരുന്ന ആ മുഖം ഇപ്പോള്‍ കണ്ടാല്‍  ,ഈ ഭൂമിയിലെ ഏറ്റവും സന്താപവതി അവളാനെന്നു തോന്നിപ്പോകും.

ഒരു നല്ല ദിവസത്തിന്റെ ബാഡ് എന്ടിംഗ്......!






2 comments:

  1. പുഷ്പങ്ങളെ സ്നേഹിക്കുന്ന മനസ്, പുഷപങ്ങലെപ്പോലെതന്നെ മൃധുലമായിരിക്കുമെന്നു കേട്ടിട്ടുണ്ട്.


    evidunnu kettethaa mone.....

    ReplyDelete
  2. നന്നായിട്ടുണ്ട്

    ReplyDelete